ന്യൂഡൽഹി:(truevisionnews.com) പൊലീസ് കസ്റ്റഡിയിലിരിക്കെ ഗുണ്ട സംഘ തലവൻ ലോറൻസ് ബിഷ്ണോയിയുടെ അഭിമുഖം ഡിഎസ്പി റാങ്ക് ഓഫീസർ സ്വകാര്യ വർത്ത ചാനലിന് റെക്കോർഡ് ചെയ്യാൻ സഹായിച്ചു. ഇതിനെ തുടർന്ന് ഡിഎസ്പി ഗുർഷേർ സിംഗ് സന്ധുവിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് പഞ്ചാബ് സർക്കാർ.
ഭരണഘടനയുടെ 311ാം വകുപ്പ് പ്രകാരമാണ് പിരിച്ചു വിട്ടത്. കഴിഞ്ഞ വർഷവും ഇതേ രീതിയിൽ ബിഷണോയിയുടെ അഭിമുഖം സുഖമമാക്കാൻ സ്റ്റുഡിയോ പോലുള്ള സൗകര്യങ്ങൾ ഒരുക്കികൊടുത്തിട്ടുണ്ടെന്ന് പഞ്ചാബ്, ഹാരിയാന ഹൈകോടതി വ്യക്തമാക്കുന്നു.
പഞ്ചാബ് പോലീസ് സർവ്വീസ് ഉദ്യോഗസ്ഥനായ സന്ധുവാണ് ഗുണ്ടസംഘ തലവൻ ബിഷണോയിയെ കസ്റ്റടിയിലിരിക്കെ അഭിമുഖം റെക്കോർഡ് ചെയ്യാൻ സൗകര്യമൊരുക്കി കൊടുത്തതെന്ന് പഞ്ചാബ് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം വ്യക്തമാകുന്നു.
ഡ്യൂട്ടി ശരിയായ രീതിയിൽ നിർവ്വഹിക്കുന്നതിൽ നിന്ന് പരാജയപെട്ടത് പഞ്ചാബ് പൊലീസിന്റെ അച്ചടക്കത്തോടും പെരുമാറ്റ ചട്ടങ്ങളോടും കാണിക്കുന്ന കടുത്ത ലംഘനമാണെന്നും പിരിച്ചുവിടൽ ഉത്തരവിൽ പറയുന്നു.
കുറ്റവാളികൾ കസ്റ്റഡിയിലിരിക്കെ ഇലക്ട്രോണിക് ഉപകരണം പോലുള്ള വസ്തുക്കൾ ഉപയോഗിക്കാനോ ഇന്റർവ്യൂ നടത്താൻ സ്റ്റുഡിയോ സൗകര്യം ഒരുക്കി കൊടുക്കാനോ പാടില്ല.
ഇത് കുറ്റവാളികൾക്ക് മറ്റ് കുറ്റത്യങ്ങൾ ചെയ്യാനുള്ള വലിയൊരുക്കി കൊടുക്കുകയാണ് ചെയ്യുന്നത്. ഇത്തരം പ്രവർത്തനങ്ങളിൽ സർവീസിലിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് യാതൊരുവിധ പങ്കാളിത്തവും ഉണ്ടാവാൻ പാടില്ല.
ഈ കേസിൽ തുടരന്വേഷണം വേണമെന്ന് അനുപീന്ദർ സിംഗ് ഗ്രോവാൾ, ജസ്റ്റിസ് ലപിത ബാനർജി എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു.
#Punjab #govt #sacks #DSP #helped #record #gang #leader #interview