ഗുജറാത്ത്: ( www.truevisionnews.com ) അഞ്ചാംക്ലാസ്സ് വിദ്യാർഥിയെ പതിനാറുകാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഗുജറാത്തിലെ അരാവല്ലി സ്വദേശിയായ പത്തുവയസ്സുകാരിയെയാണ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറു വയസ്സുകാരൻ പീഡിപ്പിച്ചത്.
ധനാസുര ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയെ ചൊവ്വാഴ്ച മുതൽ കാണാതായിരുന്നു. കുടുംബം പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായത്.
മാതാപിതാക്കളെ ചോദ്യംചെയ്തപ്പോൾ മകൾ അമ്മയുടെ ഫോണിൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കുകയായിരുന്നുവെന്ന് വ്യക്തമായെന്ന് പോലീസ് പറഞ്ഞു. സോഷ്യൽമീഡിയയിലൂടെയാണ് പെൺകുട്ടി പതിനാറുകാരനുമായി പരിചയത്തിലായത്.
ഇരുവരും സാമൂഹികമാധ്യമത്തിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പിന്നാലെ ആൺകുട്ടി തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ആൺകുട്ടിയെ മെഹ്സാനയിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. ജുവനൈൽ നിയമപ്രകാരം ഉചിതമായ നടപടി കൈക്കൊള്ളുമെന്നും പോലീസ് പറഞ്ഞു.
#16 #year #old #kidnaps #rapes #fifth #grader #after #relationship #through #Instagram