#brideabsconded | ഇപ്പോ വരവേ...! വിവാഹ ചടങ്ങിനിടെ ബാത്ത്റൂമിൽ പോയി വരാമെന്ന് വധു, സ്വർണവും പണവുമായി മുങ്ങി

#brideabsconded | ഇപ്പോ വരവേ...!  വിവാഹ ചടങ്ങിനിടെ ബാത്ത്റൂമിൽ പോയി വരാമെന്ന് വധു, സ്വർണവും പണവുമായി മുങ്ങി
Jan 5, 2025 07:49 AM | By Athira V

ഗൊരഖ്പൂർ: ( www.truevisionnews.com) വിവാഹ ചടങ്ങിനിടെ ബാത്ത്റൂമിൽ പോയി വരാമെന്ന് പറഞ്ഞ് ഇടവേള എടുത്ത വധു സ്വർണവും പണവുമായി മുങ്ങി. ഉത്തർപ്രദേശിലെ ​ഗൊരഖ്പൂരിലാണ് സംഭവം. ഭരോഹിയയിലെ ശിവക്ഷേത്രത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

40കാരനായ വരൻ കമലേഷ് കുമാർ ആദ്യ ഭാര്യയെ നഷ്ടമായതിനെ തുടർന്നാണ് രണ്ടാം വിവാഹത്തിന് തയ്യാറായത്. എന്നാൽ, വിവാഹത്തിനുള്ള ചടങ്ങുകൾ പുരോ​ഗമിക്കവെയാണ് വധു സ്വർണാഭരണങ്ങളും പണവുമെടുത്ത് കടന്നുകളഞ്ഞെന്ന വിവരം കമലേഷ് കുമാർ അറിയുന്നത്.

വിവാഹ ബ്രോക്കർക്ക് 30,000 രൂപ കമ്മീഷനായി നൽകിയാണ് സീതാപൂരിലെ ഗോവിന്ദ്പൂർ ഗ്രാമത്തിലെ കർഷകനായ കമലേഷ് കുമാർ യുവതിയുമായുള്ള വിവാഹം ഉറപ്പിച്ചത്.

അമ്മയോടൊപ്പമാണ് വധു വിവാഹത്തിനായി ക്ഷേത്രത്തിലെത്തിയത്. കമലേഷും കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തി. പിന്നാലെയാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്.

യുവതിയ്ക്ക് സാരിയും സൗന്ദര്യവർദ്ധക വസ്തുക്കളും ആഭരണങ്ങളും നൽകിയെന്നും വിവാഹച്ചെലവ് താൻ നേരത്തെ വഹിച്ചിരുന്നതായും കമലേഷ് പറഞ്ഞു. തന്റെ കുടുംബത്തെ പുനർനിർമ്മിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പക്ഷേ എല്ലാം നഷ്ടപ്പെട്ടെന്നും കമലേഷ് കുമാർ കൂട്ടിച്ചേർത്തു.

അതേസമയം, വധു മാത്രമല്ല, വധുവിന്റെ അമ്മയും ഈ സമയം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായാണ് വിവരം. ലോക്കൽ പൊലീസ് സ്‌റ്റേഷനിൽ ആരും പരാതിയൊന്നും നൽകിയിട്ടില്ലെന്നും ആരെങ്കിലും പരാതി നൽകിയാൽ അന്വേഷിക്കുമെന്നും സൗത്ത് പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ പറഞ്ഞു.

#bride #absconded #gold #money #during #wedding #ceremon

Next TV

Related Stories
#dead | കൂട്ടുകാരോടൊപ്പം ജന്മദിനാഘോഷത്തിന് പിന്നാലെ ഐഐഎം വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

Jan 6, 2025 08:47 PM

#dead | കൂട്ടുകാരോടൊപ്പം ജന്മദിനാഘോഷത്തിന് പിന്നാലെ ഐഐഎം വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

സുഹൃത്തുക്കളോടൊപ്പം തന്റെ 29-ാം ജന്മദിനം ആഘോഷിച്ച് മണിക്കൂറുകൾക്ക് ശേഷം ജനുവരി 5 ന് പുലർച്ചെയാണ്...

Read More >>
#deadbody |  ക്രൂരത... പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോയത് കാലിൽപ്പിടിച്ച് വലിച്ചിഴച്ച്

Jan 6, 2025 08:17 PM

#deadbody | ക്രൂരത... പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോയത് കാലിൽപ്പിടിച്ച് വലിച്ചിഴച്ച്

ആംബുലൻസിൻ്റെ ഓപ്പറേറ്റർമാരാണ് ഇവരെന്ന് റിപ്പോർട്ടുകൾ...

Read More >>
#founddeathcase | 'പോണ്ടിച്ചേരി പോകുമെന്ന് പറഞ്ഞു, പിന്നെ കണ്ടത്...'; അനൂപും രാഖിയും ജീവനൊടുക്കിയത് മക്കൾക്ക് വിഷം നൽകിയ ശേഷം

Jan 6, 2025 04:39 PM

#founddeathcase | 'പോണ്ടിച്ചേരി പോകുമെന്ന് പറഞ്ഞു, പിന്നെ കണ്ടത്...'; അനൂപും രാഖിയും ജീവനൊടുക്കിയത് മക്കൾക്ക് വിഷം നൽകിയ ശേഷം

ഐടി ജീവനക്കാരനായ അനൂപ് കുമാർ, ഭാര്യ രാഖി, ഇവരുടെ അഞ്ച് വയസ്സുള്ള മകൾ അനുപ്രിയ, രണ്ട് വയസ്സുള്ള മകൻ പ്രിയാംശ് എന്നിവരെയാണ് മരിച്ച നിലയിൽ...

Read More >>
#holiday | ജനുവരി 17നും അവധി പ്രഖ്യാപിച്ചു, പൊങ്കലിന് ആറ് ദിവസം അവധി

Jan 6, 2025 04:38 PM

#holiday | ജനുവരി 17നും അവധി പ്രഖ്യാപിച്ചു, പൊങ്കലിന് ആറ് ദിവസം അവധി

ഇതോടെ ജനുവരി 14 മുതൽ 19 വരെ ഞായർ ഉൾപ്പെടെ ആറ് ദിവസം അവധി...

Read More >>
#shock | ചമ്മന്തിക്കായി തേങ്ങ ചിരകുന്നതിനിടെ ചിരവയിൽ നിന്ന് ഷോക്കേറ്റു, 35കാരിക്ക് ദാരുണാന്ത്യം

Jan 6, 2025 03:12 PM

#shock | ചമ്മന്തിക്കായി തേങ്ങ ചിരകുന്നതിനിടെ ചിരവയിൽ നിന്ന് ഷോക്കേറ്റു, 35കാരിക്ക് ദാരുണാന്ത്യം

മാരിമുത്തു എന്ന ചെറുകിട ഹോട്ടൽ ഉടമയാണ് 35കാരിയുടെ ഭർത്താവ്. രണ്ട് കുട്ടികളാണ്...

Read More >>
#murder | ഹൃദയം കീറി മുറിച്ചു, കരൾ 4 കഷ്ണമാക്കി, തലയോട്ടിയിൽ 15 മുറിവ്; മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടത് അതിക്രൂരമായി

Jan 6, 2025 01:02 PM

#murder | ഹൃദയം കീറി മുറിച്ചു, കരൾ 4 കഷ്ണമാക്കി, തലയോട്ടിയിൽ 15 മുറിവ്; മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടത് അതിക്രൂരമായി

ശരീരത്തിന്റെ പല ഭാഗത്തും ഗുരുതര ഒടിവുകളും ആന്തരികാവയവങ്ങളിൽ വരെ മുറിവുകൾ ഉള്ളതായാണ് റിപ്പോർട്ടിൽ...

Read More >>
Top Stories