#accident | താഴേക്ക് വീണത് ജിപ്സം ബോർഡ് തകർത്ത്, കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

#accident |  താഴേക്ക് വീണത് ജിപ്സം ബോർഡ് തകർത്ത്, കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്
Jan 5, 2025 02:10 PM | By Susmitha Surendran

കൊച്ചി: (truevisionnews.com) എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മെഡ‍ിക്കൽ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ്.

എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സിന്‍റെ വനിതാ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് കോളേജിലെ രണ്ടാം വര്‍ഷ മെഡ‍ിക്കൽ വിദ്യാര്‍ത്ഥിനിയായ കണ്ണൂര്‍ സ്വദേശിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.

വരാന്തയുടെ കൈവരിയിൽ ഇരുന്നപ്പോൾ 21 കാരിയായ ഫാത്തിമത് അബദ്ധത്തിൽ വീണുപോയതാകാമെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ വീഴ്ച ഉണ്ടായോ എന്നത് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

അഞ്ചാം നിലയിലെ മുറിയിലാണ് ഫാത്തിമത് താമസിക്കുന്നത്. ഏഴു നിലകളിലുള്ള ഹോസ്റ്റൽ കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലെ നിലയിലെ കോറിഡോരറിൽ വെച്ചാണ് അപകടമുണ്ടായത്.

മറ്റു കുട്ടികളും സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. ഫാത്തിമത്തും കൂട്ടുകാരികളും സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ തെന്നി താഴെ വീണതാകാമെന്നാണ് നിഗമനം.

കോറിഡോറിൽ ഇരുമ്പ് കൈവരികളുണ്ട്. ഇതിന് സമീപത്ത് ഫയർ സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ച സ്ഥലത്ത് ജിപ്സം ബോർഡ് കൊണ്ടായിരുന്നു മറച്ചിരുന്നത്.

കൈവരികള്‍ക്ക് മുകളിൽ ഇരുന്നപ്പോൾ അബദ്ധത്തിൽ താഴെ വീണ് ജിപ്സം ബോര്‍ഡ് കൊണ്ടു മറച്ച ബോർഡ് തകര്‍ന്ന് താഴേക്ക് വീഴാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു.

ഹോസ്റ്റലിലെ ഏഴാം നിലയിലെ കോറിഡോറിന്‍റെ വശങ്ങള്‍ സുരക്ഷിതമല്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥർ കോളേജ് ഹോസ്റ്റലിൽ പരിശോധന തുടരുകയാണ്. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

#Police #say #there #no #mystery #death #Kannur #native #student #who #broke #gypsum #board #fell #down

Next TV

Related Stories
#PVAnwar  | പി.വി അൻവർ പാണക്കാട്ടേക്ക്; യുഡിഎഫ് നേതാക്കളെ നേരിൽ കാണും

Jan 7, 2025 09:12 AM

#PVAnwar | പി.വി അൻവർ പാണക്കാട്ടേക്ക്; യുഡിഎഫ് നേതാക്കളെ നേരിൽ കാണും

മുസ്‌ലിം ലീഗ് നേതാക്കളുമായാണ് ആദ്യ കൂടിക്കാഴ്ച നടക്കുന്നത്. അൻവറിനെ സ്വാഗതം ചെയ്ത് യുവ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ...

Read More >>
#skeletonfound  |  ഫ്രിഡ്ജിൽ കണ്ട അസ്ഥികളിൽ മാർക്കിങ്; അസ്ഥികൂടം എങ്ങനെ എത്തിയെന്ന് അറിയില്ലെന്ന് വീട്ടുടമ, അന്വേഷണം

Jan 7, 2025 08:31 AM

#skeletonfound | ഫ്രിഡ്ജിൽ കണ്ട അസ്ഥികളിൽ മാർക്കിങ്; അസ്ഥികൂടം എങ്ങനെ എത്തിയെന്ന് അറിയില്ലെന്ന് വീട്ടുടമ, അന്വേഷണം

ലാബ് ആവശ്യങ്ങൾക്കും മറ്റുമുള്ള രീതിയിലു​ള്ളതാണ് ഈ മാർക്കിങ്ങുകളെന്ന് കരുതുന്നുവെന്നും ഫോറൻസിക് പരിശോധനക്ക്​ ഇന്ന് കൈമാറു​മെന്നും...

Read More >>
#ARREST | ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് വാഗ്ദാനം, ക്ഷങ്ങള്‍ തട്ടി, കണ്ണൂര്‍  സ്വദേശി  അറസ്റ്റില്‍

Jan 7, 2025 08:15 AM

#ARREST | ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് വാഗ്ദാനം, ക്ഷങ്ങള്‍ തട്ടി, കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍ കാട്ടാകുളം സ്വദേശി രാഹുലില്‍നിന്ന് ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന വാഗ്ദാനം നല്‍കിയാണ് ഇയാൾ ഏഴ് ലക്ഷം രൂപ...

Read More >>
#Arrested | ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ

Jan 7, 2025 07:39 AM

#Arrested | ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ

എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലേക്ക് പോവുകയായിരുന്ന ബസിലാണ്...

Read More >>
#PvAnvar | യുഡിഎഫുമായി കൈകോര്‍ക്കും;  നിലപാടിൽ ഉറച്ച് പി വി അന്‍വര്‍

Jan 7, 2025 07:29 AM

#PvAnvar | യുഡിഎഫുമായി കൈകോര്‍ക്കും; നിലപാടിൽ ഉറച്ച് പി വി അന്‍വര്‍

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും ഫോണില്‍ വിളിച്ച്...

Read More >>
Top Stories