തിരുവനന്തപുരം : ( www.truevisionnews.com) മനസ്സിലായോ പാട്ടിന് വൈറലായ പ്രാർത്ഥനാ പ്രകാശ് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ കുച്ചിപ്പുടി വിഭാഗം മത്സരത്തിൽ എ ഗ്രേഡ് നേടി.

തലയോലപ്പറമ്പ് എ ജെ ജെ എം ജി ജി എച്ച് എസ് എസ് ലെ 10ാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈ കൊച്ചു കലാകാരി .
ഒൻപത് വർഷത്തോളമായി കോട്ടയം ശ്രമൂകാംബിക നൃത്ത കലാക്ഷേത്രത്തിൽ ആർ എൽ വി പ്രദീപ് സാറിന്റെയു, കലാക്ഷേത്രേ ചിത്ര ടീച്ചർ ആർ എൽ വി ശക്തി സാർ എന്നിവരുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിക്കുന്നു.
കളത്തൂർ ഗവ.യു.പി സ്കൂൾ ഹെഡ് മാസ്റ്റർ പ്രകാശിന്റെയും, വൈക്കം ഗവ. ടീച്ചേഴ്സ് സൊസൈറ്റി സെക്രട്ടറി രജനി പ്രകാശിന്റെയും മകളാണ് പ്രാർത്ഥന പ്രകാശ് സഹോദരി തീർത്ഥ പ്രകാശ്.
വൈറൽ ഡാൻസിന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രാർഥനയെ അഭിനന്ദിച്ചിരുന്നു.
Article by വിപിന്‍ കൊട്ടിയൂര്‍
SUB EDITOR , TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#Manassilayo #performance #as #Kuchipudi #viral #prayer #resounding #success #Kalolsavam #stage #as #well
