---
title: "#keralaschoolkalolsavam2025 | സംസ്ഥാന സ്കൂൾ കലോത്സവം കെ.വി. മെസ്നക്ക്  എ ഗ്രേഡിന്റെ രണ്ടാം വട്ടം"
english_title: "#State #School #Art #Festival #KVMeznak #2nd #Round #AGrade"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261238/state-school-art-festival-kvmeznak-2nd-round-agrade"
published_at: "2025-01-05T14:00:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677a4318d3f78_1.jpg"
keywords: []
---

# #keralaschoolkalolsavam2025 | സംസ്ഥാന സ്കൂൾ കലോത്സവം കെ.വി. മെസ്നക്ക്  എ ഗ്രേഡിന്റെ രണ്ടാം വട്ടം

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം കവിതാരചനയിൽ കെ.വി. മെസ്ന എ ഗ്രേഡ് കരസ്ഥമാക്കി. കണ്ണൂർ ജില്ലയിലെ കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്.

## Article Content

**തിരുവനന്തപുരം : **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം കവിതാരചനയിൽ കെ.വി. മെസ്ന എ ഗ്രേഡ് കരസ്ഥമാക്കി. കണ്ണൂർ ജില്ലയിലെ കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്.

കഴിഞ്ഞവർഷം കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും A ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.

സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്കാരം, മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്കാരം, ഗാന്ധി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

കുറുമാത്തൂരിലെ അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261238/state-school-art-festival-kvmeznak-2nd-round-agrade)