തിരുവനന്തപുരം: (truevisionnews.com) കാസർകോട്ടെ തനതുഗോത്ര കലയായ മംഗലംകളി മത്സരം കനകക്കുന്ന് നിശാഗന്ധി ഓടിറ്റോറിയത്തിൽ നടന്നപ്പോൾ മത്സരിക്കാൻ എത്തിയത്ത് പതിനഞ്ചോളം ടീമുകൾ.
അൻവിതയും പവിത്രയും ആര്യയും അടങ്ങുന്ന പാലക്കാട് നിന്നും മംഗലംകളി മത്സരത്തിനെത്തിയ വിദ്യാര്‍ത്ഥികളുടെ നൃത്തം കാണികൾ കൺ നിറയെ കണ്ടു നിന്നു.
എച്ച് എസ് എസ് ചളവറ സ്കൂളിലെ ഹയർ സെക്കന്റ്റി വിഭാഗം വിദ്യാർത്ഥികളാണ് ഇവർ. ഒരു കാലത്ത് അടിച്ചമർത്തപ്പെട്ട മാറ്റി നിർത്തപ്പെട്ട സമുദായത്തിന്‍റെ തനത് കല കലോത്സവ വേദിയിൽ അംഗീകരിക്കപ്പെട്ടതിന്‍റെ നിറവിലായിരുന്നു മത്സരാർഥികളും.
തലമുറകൾ കൈമാറി വന്ന തനത് കല രക്തത്തിൽ അലിഞ്ഞു ചേർന്ന മെയ് വഴക്കം ഇവയെല്ലാം ആ ചുവടുകളിൽ കാണാൻ സാധിക്കുമായിരുന്നു.
സംസ്ഥാനത്തിന്‍റെ അങ്ങോളം ഇങ്ങോളമുള്ള വിവിധ സ്കൂളുകളിലെ ടീമുകൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തി. റംഷി പട്ടുവത്തിന്റെ കീഴിലാണ് ഇവർ പരിശീലനം നേടിയിരുന്നത്.
കരിന്തുടി, പണിയത്തുടി തുടങ്ങിയ വാദ്യ ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു അവതരണം.
കേരളത്തിന്‍റെ കലാരംഗത്ത് വേണ്ടത്ര ദൃശ്യത കിട്ടാതെ പോയ കലാകാരന്മാരും കലകളുമാണ് അരങ്ങിലെത്തിയത്. അങ്ങനെ മാറ്റത്തിന്‍റെ പുതു ചരിത്രമാവുകയാണ് ഈ കലോത്സവം.
ടീം അംഗങ്ങൾ: അൻവിത, പവിത്ര, ആര്യ, അർച്ചന എസ്, അഞ്ജന എൻ, അനുഗ്രഹ, കൃഷ്ണപ്രിയ, ശിശിര, അതുല്യ, ശ്രീവിദ്യ, സൂര്യ ഗായത്രി, അർച്ചന പി.
Article by വിപിന്‍ കൊട്ടിയൂര്‍
SUB EDITOR TRAINEE TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#kerala #school #kalolsavam #2024 #Art #festival #writing #history #change #children #Palakkad #dancing #Mangalamkali