#Healthworkers | ഫീല്‍ഡ് സന്ദര്‍ശനത്തിനിടയില്‍ കണ്ട കാഴ്ച ഞെട്ടിച്ചു, ആത്മഹത്യക്കൊരുങ്ങിയ വയോധികന് രക്ഷകരായി ആരോഗ്യ പ്രവർത്തകർ

#Healthworkers | ഫീല്‍ഡ് സന്ദര്‍ശനത്തിനിടയില്‍ കണ്ട കാഴ്ച ഞെട്ടിച്ചു, ആത്മഹത്യക്കൊരുങ്ങിയ വയോധികന് രക്ഷകരായി ആരോഗ്യ പ്രവർത്തകർ
Jan 5, 2025 01:14 PM | By Susmitha Surendran

താനൂർ: (truevisionnews.com)   മലപ്പുറം ജില്ലയില്‍ ഫീല്‍ഡ് സന്ദര്‍ശനത്തിനിടയില്‍ ആത്മഹത്യക്കൊരുങ്ങിയ വയോധികന് രക്ഷരായി ആരോഗ്യ പ്രവർത്തകർ.

നൂറുദിന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഫീല്‍ഡ് സന്ദര്‍ശനത്തിനിടയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി.

താനൂര്‍ സമൂഹികാരോരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള ജീവനക്കാരാണ് ആത്മഹത്യാ ശ്രമത്തില്‍ നിന്നാണ് വയോധികനെ രക്ഷപ്പെടുത്തി പരിരക്ഷ ഉറപ്പാക്കിയത്.

പതിവ് പോലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് രമ്യ, സനല്‍ എസ്, എംഎല്‍എസ്പി ഹാജറ പി.കെ, ആശാവര്‍ക്കര്‍ തെസ്ലിന എന്നിവര്‍ ഫീല്‍ഡ് സന്ദര്‍ശത്തിനായി ഇറങ്ങിയപ്പോഴാണ് സംഭവം.

അപ്പോഴാണ് ഒരു വീട്ടില്‍ വയോധികന്‍ ആത്മഹത്യക്ക് ശ്രമിക്കുന്നതായി കാണാനിടയായത്. ഉടന്‍തന്നെ അദ്ദേഹത്തെ ആരോഗ്യപ്രവർത്തകർ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും, വീട് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ വൃത്തിയാക്കുകയും തകരാറിലായ വൈദ്യുതി സംവിധാനം ശരിയാക്കി നല്‍കുകയും ചെയ്തു.

അദ്ദേഹത്തിന്റെ മക്കളേയും മറ്റു ബന്ധുക്കളേയും വിവരമറിയിക്കുകയും അദ്ദേഹത്തെ സാന്ത്വനിപ്പിക്കുകയും ചെയ്തു. തുടർന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആര്‍.ആര്‍.ടി. അംഗം, കൗണ്‍സിലര്‍ എന്നിവരെ വിവരം അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ സംസാരിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയും പ്രശ്‌നം രമ്യമായി പരിഹരിക്കുകയും ചെയ്തു. കൂടാതെ പോലീസ്, സാമൂഹ്യനീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരെ വിവരം അറിയിക്കുകയും അദ്ദേഹത്തിന് വേണ്ട മറ്റു സഹായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു.

മാതൃകാപരമായ പ്രവര്‍ത്തനം നടത്തി ജീവന്‍ രക്ഷിച്ച മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

#Health #workers #saved #elderly #man #who #about #commit #suicide #during #field #visit.

Next TV

Related Stories
#ARREST | ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് വാഗ്ദാനം, ക്ഷങ്ങള്‍ തട്ടി, കണ്ണൂര്‍  സദേശി അറസ്റ്റില്‍

Jan 7, 2025 08:15 AM

#ARREST | ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് വാഗ്ദാനം, ക്ഷങ്ങള്‍ തട്ടി, കണ്ണൂര്‍ സദേശി അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍ കാട്ടാകുളം സ്വദേശി രാഹുലില്‍നിന്ന് ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന വാഗ്ദാനം നല്‍കിയാണ് ഇയാൾ ഏഴ് ലക്ഷം രൂപ...

Read More >>
#Arrested | ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ

Jan 7, 2025 07:39 AM

#Arrested | ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ

എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലേക്ക് പോവുകയായിരുന്ന ബസിലാണ്...

Read More >>
#PvAnvar | യുഡിഎഫുമായി കൈകോര്‍ക്കും;  നിലപാടിൽ ഉറച്ച് പി വി അന്‍വര്‍

Jan 7, 2025 07:29 AM

#PvAnvar | യുഡിഎഫുമായി കൈകോര്‍ക്കും; നിലപാടിൽ ഉറച്ച് പി വി അന്‍വര്‍

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും ഫോണില്‍ വിളിച്ച്...

Read More >>
#Wildanimalattack | കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം;  മണിയുടെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി,അഞ്ച് ലക്ഷം രൂപ ധനസഹായം കൈമാറി

Jan 7, 2025 07:08 AM

#Wildanimalattack | കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം; മണിയുടെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി,അഞ്ച് ലക്ഷം രൂപ ധനസഹായം കൈമാറി

നെടുങ്കയത്ത് നിന്നും 18 കിലോമീറ്ററോളം ഉൾക്കാട്ടിൽ സഞ്ചരിച്ചെത്തിയ മന്ത്രി കണ്ണിക്കൈയിൽ വെച്ചാണ് മണിയുടെ മകൾ മീരക്കും സഹോരൻ അയ്യപ്പനും സഹായം...

Read More >>
#Periyadoublemurdercase | പെരിയ ഇരട്ടക്കൊല കേസ്; ശിക്ഷാവിധിക്കെതിരെ ,നാല് സിപിഐഎം നേതാക്കൾ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jan 7, 2025 06:50 AM

#Periyadoublemurdercase | പെരിയ ഇരട്ടക്കൊല കേസ്; ശിക്ഷാവിധിക്കെതിരെ ,നാല് സിപിഐഎം നേതാക്കൾ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

അഞ്ച് വർഷം തടവ് ഒരു പ്രശ്‌നമല്ലെനന്നായിരുന്നു പെരിയ കേസിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിപിഐഎം മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ വിധിക്ക് പിന്നാലെ...

Read More >>
Top Stories