#crime | കൊടും ക്രൂരത...മതപരിവർത്തനം ആരോപിച്ച് 2 സ്ത്രീകളടക്കം 3 പേരെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു

#crime | കൊടും ക്രൂരത...മതപരിവർത്തനം ആരോപിച്ച് 2 സ്ത്രീകളടക്കം 3 പേരെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു
Dec 29, 2024 12:38 PM | By Susmitha Surendran

ഭുവനേശ്വർ : (truevisionnews.com)  മതപരിവർത്തനം ആരോപിച്ച് ആദിവാസി യുവതിയടക്കം മൂന്നുപേരെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു.

ഒഡീഷയിൽ ബലസോർ ജില്ലയിലെ ഗോബർധൻപുർ ഗ്രാമത്തിലാണ് സംഭവം. ആദിവാസികളെ മതപരിവർത്തനം നടത്താൻ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചത്.

വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇവരെ മോചിപിച്ചത്. വ്യാഴാഴ്ച നടന്ന സംഭവം പുറത്തറിയുന്നത് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്.

ആദിവാസികൾക്കിടയിൽ മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം മൂന്ന് പേരെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹിന്ദു മതവിഭാഗത്തിൽപ്പെട്ട യുവാവിനെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം.

ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ തടഞ്ഞ് വെച്ച ജനക്കൂട്ടം പിന്നീട് മരത്തിൽ കെട്ടിയിടുകയായിരുന്നു. സുഭാഷിനി സിംഗ്, സുകാന്തി സിംഗ് എന്നീ സ്ത്രീകളാണ് ആക്രമണത്തിന് ഇരയായത്.

ക്രിസ്മസ് ദിനത്തിന് തൊട്ടടുത്ത ദിവസമായിരുന്നു ആക്രമണം. അക്രമികളിൽ ഒരാൾ കേക്ക് യുവതികളുടെ മുഖത്ത് തേച്ച് വികൃതമാക്കുന്നതും വീഡിയോയി കാണാം.

സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും, വീഡിയോയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയുന്ന നിരവധി പേർക്കെതിരെ കേസെടുത്തതായും മർദ്ദിച്ചതായും അവരിൽ ഒരാളുടെ മുഖത്ത് അവർ കൊണ്ടുവന്ന കേക്ക് കൊണ്ട് റെമുന പൊലീസ് ഇൻസ്പെക്ടർ ഇൻ ചാർജ് സുബാസ് മല്ലിക് പറഞ്ഞു.

#Three #people #including #tribal #woman #tied #tree #beatenup #accusations #religious #conversion.

Next TV

Related Stories
#Infosyscampus | മൈസൂരുവിലെ ഇൻഫോസിസ് ക്യാമ്പസ്സിൽ പുലി;ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

Dec 31, 2024 05:13 PM

#Infosyscampus | മൈസൂരുവിലെ ഇൻഫോസിസ് ക്യാമ്പസ്സിൽ പുലി;ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ക്യാമ്പസ്സിനുള്ളിൽ ആരും കടക്കരുതെന്ന് നിർദേശം നൽകിയെന്ന് എച്ച്ആർ വിഭാഗം...

Read More >>
#court | പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിനിയെ തീവണ്ടിക്കു മുന്നില്‍ തള്ളിയിട്ടുകൊന്ന കേസ്: പ്രതിക്ക് വധശിക്ഷ

Dec 31, 2024 01:40 PM

#court | പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിനിയെ തീവണ്ടിക്കു മുന്നില്‍ തള്ളിയിട്ടുകൊന്ന കേസ്: പ്രതിക്ക് വധശിക്ഷ

പ്രണയാഭ്യര്‍ഥന നിരസിച്ചതിനാലാണ് സത്യയെ സതീഷ് തീവണ്ടിക്കു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് കോടതി വിധിയിൽ...

Read More >>
#theft |  മദ്യം കണ്ടപ്പോൾ പിടിവിട്ട് പോയി! മദ്യക്കട കുത്തിതുറന്നു അകത്ത് കയറിയ മോഷ്ടാവ് അടിച്ച്  പൂസായി ഉറങ്ങിപോയി

Dec 31, 2024 12:49 PM

#theft | മദ്യം കണ്ടപ്പോൾ പിടിവിട്ട് പോയി! മദ്യക്കട കുത്തിതുറന്നു അകത്ത് കയറിയ മോഷ്ടാവ് അടിച്ച് പൂസായി ഉറങ്ങിപോയി

ആവശ്യത്തിലധികം കുടിച്ചതോടെ പൂസായി ഉറങ്ങിപോയതാണ് യുവാവിന് പിണഞ്ഞ...

Read More >>
#fakekidnapping | വ്യാജ തട്ടിക്കൊണ്ടുപോകൽ; നിർണായകമായി ഫോൺ, എല്ലാം ബിടിഎസിനെ കാണാൻ, നാടകത്തിന്  പിന്നിൽ മൂന്ന് പെൺകുട്ടികൾ

Dec 31, 2024 10:30 AM

#fakekidnapping | വ്യാജ തട്ടിക്കൊണ്ടുപോകൽ; നിർണായകമായി ഫോൺ, എല്ലാം ബിടിഎസിനെ കാണാൻ, നാടകത്തിന് പിന്നിൽ മൂന്ന് പെൺകുട്ടികൾ

ധാരാവിഷ് ജില്ലയിൽ നിന്നുള്ള 13,11 വയസ്സ് പ്രായമുള്ള കുട്ടികളാണ് നാടകത്തിനു...

Read More >>
#case | അപൂർവ്വയിനം പെരുമ്പാമ്പിനെ കയ്യിൽ ചുറ്റി വാഹനമോടിച്ച് യുട്യൂബർ; കേസ്

Dec 31, 2024 07:37 AM

#case | അപൂർവ്വയിനം പെരുമ്പാമ്പിനെ കയ്യിൽ ചുറ്റി വാഹനമോടിച്ച് യുട്യൂബർ; കേസ്

അരുമ ജീവിയായി പാമ്പിനെ വളർത്താൻ തീരുമാനിച്ചതായി ഏതാനും ആഴ്ച മുൻപ് യുട്യൂബ് വിഡിയോയിലൂടെ വാസൻ...

Read More >>
#shockdeath |  ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് 11 കെ.വി ലൈൻ പൊട്ടിവീണു; യുവാവിനും രണ്ട്  കുട്ടികൾക്കും ദാരുണാന്ത്യം

Dec 30, 2024 11:30 PM

#shockdeath | ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് 11 കെ.വി ലൈൻ പൊട്ടിവീണു; യുവാവിനും രണ്ട് കുട്ടികൾക്കും ദാരുണാന്ത്യം

ഹൈ ടെൻഷൻ ലൈൻ പൊട്ടിവീണ് നിമിഷങ്ങൾക്കകം ബൈക്കിന് തീപിടിച്ചു. യുവാവിനെയും രണ്ട് കുട്ടികളെയും...

Read More >>
Top Stories