Dec 31, 2024 09:18 PM

കൊച്ചി: (truevisionnews.com) തൃക്കാക്കര എംഎൽഎ ഉമാ തോമസിന് അപകടമുണ്ടാക്കിയ കലൂരിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികൾക്ക് ഇടക്കാല ജാമ്യം.

മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. കേസിലെ രണ്ടാം പ്രതിയായ ഷമീർ അബ്ദുൾ റഹീം, നാലാം പ്രതി കൃഷ്ണകുമാർ അഞ്ചാം പ്രതി ബെന്നി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇവരുടെ ജാമ്യപേക്ഷ മൂന്നാം തീയതി പരിഗണിക്കും.

നേരത്തെ കേസിൽ അഞ്ചുപേരെ പ്രതി ചേർത്തിരുന്നു. മൃദംഗവിഷൻ എം ഡി നിഗോഷ് കുമാർ ഒന്നാം പ്രതി ഷമീർ, ജനീഷ്, കൃഷ്ണകുമാർ, ബെന്നി എന്നിവരാണ് കേസിലെ അഞ്ച് പ്രതികൾ.

#Dance #program #Kaloor #Interim #bail #three #accused

Next TV

Top Stories










Entertainment News