ഹൈദരാബാദ്: (truevisionnews.com) സന്തോഷ് ട്രോഫി ഫൈനലിൽ ഒരു ഗോളിന് കിരീടം സ്വന്തമാക്കി ബംഗാൾ.
ഇൻജുറി ടൈമിൽ (90+3") റോബി ഹൻസ്ദ നേടിയ ഗോളിലാണ് ബംഗാൾ കേരളത്തിൽനിന്ന് ജയം പിടിച്ചുവാങ്ങിയത്.
തിരിച്ചടിക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങൾ ലക്ഷ്യത്തിലെത്തിയില്ല. ടൂർണമെന്‍റ് ചരിത്രത്തിൽ ബംഗാളിന്‍റെ 33-ാം കിരീട നേട്ടമാണിത്. ഗോൾ രഹിതമായ 90 മിനിറ്റിനു ശേഷമാണ് ബംഗാളിന്‍റെ വിജയഗോൾ പിറന്നത്.
ബംഗാളിന്റെ നീക്കങ്ങളോടെയാണ് മത്സരം തുടങ്ങിയത്.ഒന്നാം മിനിറ്റിൽ പൊസഷന്‍ നഷ്ടമാക്കിയ കേരളം ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു.
തൊട്ടുപിന്നാലെ ബംഗാളിനു രണ്ട് ഫ്രീകിക്കുകൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചിരുന്നില്ല.
ആറാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ നീക്കമെത്തിയത്. പന്തുമായി കുതിച്ച നസീബിനെ ബംഗാൾ പ്രതിരോധ താരം തടഞ്ഞുനിർത്തി.
11–ാം മിനിറ്റിൽ കേരളത്തിന്റെ നിജോ ഗിൽബർട്ട് നൽകിയ ക്രോസിൽ അജ്സാലിന്റെ മനോഹരമായൊരു ഹെഡർ പുറത്തേക്കു പോയി. ബാറിനു മുകളിലൂടെയാണു പന്ത് പുറത്തേക്കു പറന്നത്.
തിരിച്ചടിക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങൾ ലക്ഷ്യത്തിലെത്തിയില്ല. ടൂർണമെന്‍റ് ചരിത്രത്തിൽ ബംഗാളിന്‍റെ 33-ാം കിരീട നേട്ടമാണിത്. ഗോൾ രഹിതമായ 90 മിനിറ്റിനു ശേഷമാണ് ബംഗാളിന്‍റെ വിജയഗോൾ പിറന്നത്.
#Disappointment #Kerala #Bengal #won #33rd #title #SantoshTrophy