(truevisionnews.com) നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വാട്‌സ്ആപ്പ് പേയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധി ഒഴിവാക്കി.
ഇതോടെ വാട്‌സ്ആപ്പ് പേയ്ക്ക് ഇനിമുതല്‍ ഇന്ത്യയിലെ മുഴുവന്‍ ഉപയോക്താക്കള്‍ക്കും യുപിഐ സേവനങ്ങള്‍ നല്‍കാന്‍ കഴിയും. മുമ്പ് പത്ത് കോടി ഉപയോക്താക്കളുടെ പരിധി നിശ്ചയിച്ചിരുന്നു.
അതേ സമയം മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ ദാതാക്കള്‍ക്ക് (ടിപിഎപി) ബാധകമായ നിലവിലുള്ള എല്ലാ യുപിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കുലറുകളും വാട്‌സ്ആപ്പ് പേ പാലിക്കേണ്ടി വരുമെന്നും നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
2020ല്‍ വാട്‌സ്ആപ്പ് പേയില്‍ പത്ത് ലക്ഷം ഉപയോക്തൃ പരിധിയാണ് ഏര്‍പ്പെടുത്തിയിരുന്നത്. അത് ക്രമേണ 2022-ഓടെ 10 കോടി ആയി ഉയര്‍ത്തുകയായിരുന്നു. ഈ പരിധി ഇപ്പോള്‍ പൂര്‍ണ്ണമായും ഒഴിവായി.
#WhatsApp #Pay #removed #limit #UPI #service #now #everyone