#ksrtc | പുതുവത്സര സമ്മാനം; മൂന്നാറിലേക്കുള്ള കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് മന്ത്രി കെ.ബി ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്തു

#ksrtc | പുതുവത്സര സമ്മാനം;  മൂന്നാറിലേക്കുള്ള കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് മന്ത്രി കെ.ബി ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്തു
Dec 31, 2024 09:15 PM | By Athira V

ഇടുക്കി: ( www.truevisionnews.com) കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ സർവീസ് ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസിയുടെ ഏറ്റവും ന്യൂതന സംരംഭമാണ് കെഎസ്ആർടിസി റോയൽ വ്യൂ സർവീസ്.

യാത്രക്കാർക്ക് പുറം കാഴ്ചകൾ പൂർണ്ണമായും ആസ്വദിക്കുവാൻ കഴിയുന്ന തരത്തിലാണ് കെഎ കെഎസ്ആർടിസി റോയൽ വ്യൂ നിർമ്മിച്ചിട്ടുള്ളത്.

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച രണ്ട് ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു.

ഇതേ മാതൃകയിൽ മൂന്നാറിലെ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനമായാണ് ഇന്ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് കഴക്കൂട്ടം എം എൽ എ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ റോയൽ വ്യൂ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചിരിക്കുന്നത്.

അതേസമയം, ബജറ്റ് ടൂറിസം പദ്ധതിയിലൂടെ കൂടുതൽ വരുമാനം നേടി കണ്ണൂർ കെഎസ്ആർടിസി ഡിപ്പോ സംസ്ഥാനത്ത് ഒന്നാമതെത്തി. ഡിസംബർ മാസത്തിൽ 25 ട്രിപ്പുകളിൽ നിന്നായി 26,04,560 രൂപ വരുമാനമാണ് ടൂറിസം മേഖലയിൽ കണ്ണൂർ യൂനിറ്റിന് ലഭിച്ചത്.

ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പുതുവർഷത്തിലും ട്രിപ്പുകൾ നടത്തുമെന്ന് കണ്ണൂർ യൂനിറ്റ് ഓഫീസറും നോർത്ത് സോൺ ഓഫീസറുമായ വി. മനോജ് കുമാർ പറഞ്ഞു.

ജനുവരി മൂന്നിന് ഗവി-കുമളി, കൊല്ലൂർ-കുടജാദ്രി യാത്ര സംഘടിപ്പിക്കും. ജനുവരി അഞ്ചിന് വയനാട്, പത്തിന് മൂന്നാർ-മറയൂർ ആണ് യാത്ര.

ജനുവരി 11ന് നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര, 12 ന് വൈതൽമല, കോഴിക്കോട്, 17 ന് വാഗമൺ, മലക്കപ്പാറ, കൊല്ലൂർ യാത്രകളും ഒരുക്കും. ജനുവരി 19ന് ജംഗിൾ സഫാരി, റാണിപുരം, 24 ന് മൂന്നാർ-മറയൂർ, 26ന് കോഴിക്കോട്, വൈതൽമല, നെഫർറ്റിറ്റി, 31 ന് കൊല്ലൂർ, മലക്കപ്പാറ എന്നിവിടങ്ങളിലേക്കുമാണ് യാത്ര സംഘടിപ്പിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും 9497007857, 8089463675 നമ്പറിൽ ബന്ധപ്പെടാം.



#minister #kbganeshkumar #inaugurated #ksrtc #double #decker #royal #view #bus #service #munnar

Next TV

Related Stories
കോഴിക്കോട് കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ് അപകടം; യാത്രക്കാരന്റെ ഇരുകാലുകളും അറ്റു

Aug 2, 2025 11:31 AM

കോഴിക്കോട് കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ് അപകടം; യാത്രക്കാരന്റെ ഇരുകാലുകളും അറ്റു

കോഴിക്കോട് കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ യാത്രക്കാരന്റെ ഇരുകാലുകളും വേര്‍പ്പെട്ടു....

Read More >>
'അന്വേഷണവുമായി സഹകരിക്കും', ഉപകരണം കാണാതായതല്ല, ഉപയോഗിക്കാതെ മാറ്റിവെച്ചതാണ് - ഡോ. ഹാരിസ് ചിറക്കല്‍

Aug 2, 2025 10:52 AM

'അന്വേഷണവുമായി സഹകരിക്കും', ഉപകരണം കാണാതായതല്ല, ഉപയോഗിക്കാതെ മാറ്റിവെച്ചതാണ് - ഡോ. ഹാരിസ് ചിറക്കല്‍

മെഡിക്കല്‍ കോളേജില്‍ ഉപകരണം കാണാതായതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഡിഎംഇ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്...

Read More >>
ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവം; വടകരയില്‍ ഇന്നും സ്വകാര്യ ബസ്സ് പണിമുടക്ക് തുടരുന്നു

Aug 2, 2025 10:20 AM

ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവം; വടകരയില്‍ ഇന്നും സ്വകാര്യ ബസ്സ് പണിമുടക്ക് തുടരുന്നു

തലശേരിയിലെ ചർച്ചയെ തുടർന്ന് ബസ് സമരം അവസാനിച്ചെന്ന് പറയുമ്പോഴും വടകര മേഖലയിലെ സ്ഥിതി സംബന്ധിച്ച് അവ്യക്ത....

Read More >>
സ്വൽപ്പം മാന്യത ഒക്കെ ആവാം കേട്ടോ..; കെഎസ്ആര്‍ടിസി ബസ് നടുറോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവർക്കെതിരേ കേസ്

Aug 2, 2025 09:46 AM

സ്വൽപ്പം മാന്യത ഒക്കെ ആവാം കേട്ടോ..; കെഎസ്ആര്‍ടിസി ബസ് നടുറോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവർക്കെതിരേ കേസ്

അരൂര്‍ ബൈക്ക് യാത്രക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് നടുറോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവർക്കെതിരേ...

Read More >>
Top Stories










//Truevisionall