ഹൈദരാബാദ്: (truevisionnews.com) മദ്യക്കട കുത്തിത്തുറന്ന് മോഷണം നടത്താനെത്തിയ യുവാവിന്റെ പ്ലാൻ പൊളിഞ്ഞു.
കട കുത്തിതുറന്നു അകത്ത് കയറിയപ്പോള്‍ അകത്ത് കണ്ടത് ആവശ്യത്തിന് മദ്യം. ആവശ്യത്തിലധികം കുടിച്ചതോടെ പൂസായി ഉറങ്ങിപോയതാണ് യുവാവിന് പിണഞ്ഞ അമളി.
രാവിലെ കടയുടെ ഷട്ടര്‍ തുറന്നപ്പോള്‍ മോഷ്ടാവിനെ കണ്ട് ഉടമ ഞെട്ടിപ്പോയി. അബോധാവസ്ഥയില്‍ കിടക്കുന്ന യുവാവിനെയാണ് ഉടമ കണ്ടത്. യുവാവിനെ ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. കടയുടമ പര്‍ഷ ഗൗഡിന്റെ പരാതിയില്‍ നര്‍സിങ്ജി പൊലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
#thief #who #broke #liquor #store #came #steal #fell #asleep #after #beating #him