#sexuallyassaulte | ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്, 4 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

#sexuallyassaulte |  ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്,  4 വർഷങ്ങൾക്ക് ശേഷം പ്രതി  പിടിയിൽ
Dec 31, 2024 10:12 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) 7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി 4 വർഷങ്ങൾക്ക് ശേഷം പിടിയിൽ.

പെരുംകുളം ഉറിയാക്കോട്, താന്നിയോട് തെക്കുംകര വീട്ടിൽ റെജി എന്നു വിളിക്കുന്ന സുരേഷിനെ(44)യാണ് 4 വർഷങ്ങൾക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തത്. 2021ലാണ് കേസിനാസ്‌പദമായ സംഭവം.

കുട്ടി വീട്ടിൽ ഒറ്റക്കായിരുന്ന സമയം നോക്കി വീട്ടിൽ പ്രതി അതിക്രമിച്ചു കയറി ഉപദ്രവിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം പല സ്ഥലങ്ങളിലും വേഷം മാറി താടിയും മുടിയും നീട്ടി വളർത്തി രൂപഭേദം വരുത്തി കണ്ടാൽ തിരിച്ചറിയാത്ത വിധം ആടുജീവിതം പോലെയാണ് പ്രതി 4 വർഷം ഒളിവിൽ കഴിഞ്ഞിരുന്നത് എന്ന് പൊലീസ് വ്യക്തമാക്കി.

ഒളിവിൽ പോയ പ്രതിയെ കാട്ടാക്കട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എൻ. ഷിബുവിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബൈജു. ഉണ്ണികൃഷ്‌ണൻ, ഗ്രേഡ് സിപിഒ പ്രശോഭ്, സിപിഒ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

പിടിയിലായ പ്രതിയെ കേസിലെ അതിജീവിതയെയും കുട്ടിയുടെ മാതാപിതാക്കളേയും സാക്ഷികളേയും കാണിച്ച് തിരിച്ചറിഞ്ഞതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

#accused #case #sexually #harassing #7year #old #girl #custody #after #4years.

Next TV

Related Stories
#tiger | പറമ്പിലേക്ക് ആടുകളുമായി പോയപ്പോൾ കടുവ എത്തിയെന്ന് വീട്ടമ്മ; ഭയന്നോടിയപ്പോൾ കൈയ്ക്ക് പരിക്ക്, സംഭവം കോഴിക്കോട്

Jan 3, 2025 10:14 PM

#tiger | പറമ്പിലേക്ക് ആടുകളുമായി പോയപ്പോൾ കടുവ എത്തിയെന്ന് വീട്ടമ്മ; ഭയന്നോടിയപ്പോൾ കൈയ്ക്ക് പരിക്ക്, സംഭവം കോഴിക്കോട്

കടുവയെ കണ്ട് ഭയന്നോടുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് ഇവർ പറഞ്ഞു. ഇന്ന് വൈകീട്ട് അഞ്ചോടെയാണ് സംഭവം...

Read More >>
#arrest | ഫ്ലാറ്റിൽ വൻ പൊട്ടിത്തെറി, ഭയന്ന് നിവാസികൾ, ഡോറുകൾക്ക് ഉൾപ്പെടെ കേടുപാട്; പടക്കമെറിഞ്ഞ രണ്ട് പേർ പിടിയിൽ

Jan 3, 2025 09:42 PM

#arrest | ഫ്ലാറ്റിൽ വൻ പൊട്ടിത്തെറി, ഭയന്ന് നിവാസികൾ, ഡോറുകൾക്ക് ഉൾപ്പെടെ കേടുപാട്; പടക്കമെറിഞ്ഞ രണ്ട് പേർ പിടിയിൽ

ആക്രമണത്തിൽ ഫ്‌ളാറ്റിന്റെ ഡോറുകൾക്ക് ഉൾപ്പെടെ കേടുപാട് സംഭവിച്ചു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെയാണ് ടൗൺ വെസ്റ്റ് പൊലീസ്...

Read More >>
#kkshailajateacher | 'റാണിയമ്മ കേരളത്തിന്റെ പുണ്യമാണ് ടീച്ചറമ്മ' , ശൈലജ ടീച്ചറെ അപകീർത്തിപ്പെടുത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

Jan 3, 2025 09:20 PM

#kkshailajateacher | 'റാണിയമ്മ കേരളത്തിന്റെ പുണ്യമാണ് ടീച്ചറമ്മ' , ശൈലജ ടീച്ചറെ അപകീർത്തിപ്പെടുത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ശൈലജ ടീച്ചറെ നവമാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തിയെന്നാണ്...

Read More >>
#pinarayivijayan |  'ഭൂരിപക്ഷ വർഗീയതക്ക് ന്യൂനപക്ഷ വർഗീയതയല്ല മരുന്ന്'; മുസ്ലിം ലീഗിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി

Jan 3, 2025 09:14 PM

#pinarayivijayan | 'ഭൂരിപക്ഷ വർഗീയതക്ക് ന്യൂനപക്ഷ വർഗീയതയല്ല മരുന്ന്'; മുസ്ലിം ലീഗിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി

ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ ബന്ധത്തിൻ്റെ പേരിലാണ് മുസ്ലിം ലീഗിനെതിരെ മുഖ്യമന്ത്രി വിമർശനം...

Read More >>
#mbrajesh | പുകവലി നല്ല ശീലമല്ല, സജിചെറിയാന്‍ എന്തുപറഞ്ഞെന്ന് അറിയില്ല - എം.ബി രജേഷ്

Jan 3, 2025 09:09 PM

#mbrajesh | പുകവലി നല്ല ശീലമല്ല, സജിചെറിയാന്‍ എന്തുപറഞ്ഞെന്ന് അറിയില്ല - എം.ബി രജേഷ്

കുട്ടികളിലെ ലഹരി ഉപയോഗം പരാമാവധി കുറയ്ക്കാനാണ് എക്‌സൈസ് വകുപ്പിന്റെ ശ്രമം....

Read More >>
#keralaschoolkalolsavam2025 | 63 -ാം സ്‌കൂൾ കലോത്സവം: സ്വർണ്ണകപ്പ് ഏറ്റുവാങ്ങി  മന്ത്രി വി ശിവൻകുട്ടി

Jan 3, 2025 08:50 PM

#keralaschoolkalolsavam2025 | 63 -ാം സ്‌കൂൾ കലോത്സവം: സ്വർണ്ണകപ്പ് ഏറ്റുവാങ്ങി മന്ത്രി വി ശിവൻകുട്ടി

കാസർകോട് നിന്ന് ആരംഭിച്ച സ്വർണകപ്പ് ഘോഷയാത്ര വെള്ളിയാഴ്ചയാണ് തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചത്....

Read More >>
Top Stories

Entertainment News