കോഴിക്കോട് : ( www.truevisionnews.com ) വിൽപ്പനയ്ക്കായി മാഹിയിൽ നിന്ന് അനധികൃതമായി കൊണ്ടുവന്ന 26 ലിറ്റർ മദ്യവുമായി കോഴിക്കോട് തിക്കോടിസ്വദേശി പിടിയിൽ. പാലൂർ തെക്കെ കിയാറ്റിക്കുന്നി വീട്ടിൽ റിനീഷ് (45) നെയാണ് കൊയിലാണ്ടി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഇന്ന് രാവിലെ 10.20ന് പാലൂർ കുറ്റിവയൽ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. KL-56-y - 2593 നമ്പർ സ്‌കൂട്ടറിലാണ് ഇയാൾ മദ്യം കടത്തി കൊണ്ടു വന്നത്.
എക്സൈസ് ഇൻസ്പെക്‌ടർ പ്രശാന്ത് പി.ആറിൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രവീൺ ഐസക്, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ശ്രീജിത്ത്, രാഗേഷ് ബാബു,സിഇഒ വിവേക് കെ.എം, വിജിനീഷ്, വനിത സിഇ ദീപ്‌തി, ഡ്രൈവർ സന്തോഷ്‌കുമാർ.കെ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
#26 #liters #imported #Mahi #native #Kozhikode #was #arrested