വടകര: (truevisionnews.com) സർഗാലയയിലെ കാണികളിൽ മനം നിറച്ച് മെൻ്റലിസ്റ്റ് അനന്തുവിന്റെ മെന്റലിസം ഷോ.
ഷെർലക് ഹോം നോവലിലെ കീറിയ ആ പേജിലെ നിഗൂഢതയും പ്രേതകഥയിലെ പെൺകുട്ടിയുടെ പാവയും പ്രേക്ഷകരിൽ അത്ഭുതം നിറച്ചു.
പെൺകുട്ടിയുടെ കയ്യിൽ ഒരു പുസ്‌തകം നൽകുന്നു. ഷെർലക് ഹോമിൻ്റെ ഒരു നോവൽ. അതിലെ ഒരു പേജും ആ പേജിലെ ഒരു വാക്കും പേജ് നമ്പറും ഓർക്കാൻ അനന്തു ആവശ്യപ്പെടുന്നു.
കാണികളെ ആകാംഷയിൽ നിർത്തിയ ആ പ്രകടനത്തിനൊടുവിൽ പെൺകുട്ടി മനസിൽ ഓർത്ത 276-ാം പേജിൻ്റെ കീറിയ ഒരു ഭാഗം അനന്തുവിൻ്റെ കയ്യിൽ കാണുമ്പോൾ പ്രേക്ഷകരിൽ നിന്നും നിറഞ്ഞ കയ്യടിയായിരുന്നു.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് അനന്തുവിൻ്റെ ഷോ ആരംഭിച്ചത്. നിരവധി പേരാണ് ഷോ കാണാനെത്തിയത്.
#torn #pages #SherlockHolmes #novel #MentalistAnanthu #filled #audience #Sargalaya #wonder