മൈസൂരു: (truevisionnews.com) ഐടി ഭീമൻ ഇൻഫോസിസിന്റെ മൈസൂരു ക്യാമ്പസ്സിൽ പുലി. ഇൻഫോസിസ് ക്യാമ്പസ്സിൽ രാവിലെയാണു പുലിയെ കണ്ടത്. കെട്ടിടത്തിന്റെ അണ്ടർഗ്രൗണ്ട് പാർക്കിങ് സോണിലെ പുലിയുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിലുമുണ്ട്.
ഇതിനുപിന്നാലെ ക്യാമ്പസ്സിനുള്ളിൽ ആരും കടക്കരുതെന്ന് നിർദേശം നൽകിയെന്ന് എച്ച്ആർ വിഭാഗം അറിയിച്ചു.
വനംവകുപ്പിന്റെ 50 അംഗ സംഘം പുലർച്ചെ നാലുമണിയോടെ സ്ഥലത്തെത്തി. പുലിയെ പിടിക്കാനായി കൂടുകളും സ്ഥാപിച്ചു. ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് പുലിയുടെ നീക്കങ്ങൾ അറിയാനുള്ള ശ്രമം നടത്തി.
രാത്രിയിലേക്ക് തെർമൽ ഡ്രോണുകളും ഉപയോഗിച്ചേക്കും.
സംരക്ഷിത വനത്തിനോടു ചേർന്നാണു ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്.
ഇതാദ്യമായല്ല ഇൻഫോസിസ് ക്യാമ്പസ്സിൽ പുലിയെ കാണുന്നത്. 2011ലും സമാന സംഭവം ഉണ്ടായിരുന്നു.
#Leoperd #Infosys #campus #Mysuru #Work #home #employees