#shockdeath | ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് 11 കെ.വി ലൈൻ പൊട്ടിവീണു; യുവാവിനും രണ്ട് കുട്ടികൾക്കും ദാരുണാന്ത്യം

#shockdeath |  ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് 11 കെ.വി ലൈൻ പൊട്ടിവീണു; യുവാവിനും രണ്ട്  കുട്ടികൾക്കും ദാരുണാന്ത്യം
Dec 30, 2024 11:30 PM | By Athira V

ലക്നൗ: ( www.truevisionnews.com) ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് ഹൈ ടെൻഷൻ വൈദ്യുതി ലൈൻ പൊട്ടിവീണ് മൂന്ന് പേർ മരിച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് ദാരുണമായ സംഭവം.

നഗരത്തിലെ സോൻബർസ മാർക്കറ്റ് പ്രദേശത്തായിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവും രണ്ട് പെൺ കുട്ടികളുമാണ് മരിച്ചത്. എയിംസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്ന സ്ഥലം.

മാർക്കറ്റിന് സമീപം ചവറുകൾ കൂട്ടിയിട്ടിരുന്ന പ്രദേശത്തിന് അടുത്തെത്തിയപ്പോൾ 11 കെ.വി ലൈൻ ഇവർക്ക് മുകളിലേക്ക് പൊട്ടിവീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഹൈ ടെൻഷൻ ലൈൻ പൊട്ടിവീണ് നിമിഷങ്ങൾക്കകം ബൈക്കിന് തീപിടിച്ചു. യുവാവിനെയും രണ്ട് കുട്ടികളെയും രക്ഷിക്കാനായില്ല.

24കാരനായ ശിവ് രാജ് നിഷാദ്, മകൾ ശിവ് മംഗൽ (4), ബന്ധുവായ കീർത്തി (13) എന്നിവരാണ് ബൈക്കിൽ യാത്ര ചെയ്തിരുന്നത്. മൂവരും സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

വൈദ്യുതി ലൈനിലേക്ക് കുരങ്ങൻ ചാടിയതാണ് ലൈൻ പൊട്ടാനും തുടർന്ന് ബൈക്കിന് മുകളിലേക്ക് വീഴാനും കാരണമെന്ന് വൈദ്യുതി വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയർ ഡി.കെ സിങ് പറ‌ഞ്ഞു.

അപകടമുണ്ടായ ഉടൻ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തും മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

#11KV #line #fell #running #bike #tragicend #youngman #his #two #children

Next TV

Related Stories
#murder | പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു

Jan 2, 2025 08:28 PM

#murder | പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു

ബൈക്കിലെത്തിയ രണ്ടുപേർ ദുലാലിന് നേരെ...

Read More >>
#Goldsmuggling | വിമാനത്തിലെ ശുചിമുറിയിൽ ലൈറ്റ് പാനലിനടിയിൽ ഒളിപ്പിച്ച നിലയിൽ; കണ്ടെത്തിയത് 2.1 കോടി രൂപയുടെ സ്വർണം, യുവാവ് പിടിയിൽ

Jan 2, 2025 07:39 PM

#Goldsmuggling | വിമാനത്തിലെ ശുചിമുറിയിൽ ലൈറ്റ് പാനലിനടിയിൽ ഒളിപ്പിച്ച നിലയിൽ; കണ്ടെത്തിയത് 2.1 കോടി രൂപയുടെ സ്വർണം, യുവാവ് പിടിയിൽ

സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ഏതെങ്കിലും എയർപോർട്ട് ജീവനക്കാർ ഏറ്റിരുന്നോ എന്നും...

Read More >>
#PoliceCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് അഞ്ച് മണിക്കൂറിൽ മൂന്നു തവണ; പ്രതിക്ക് അവസാന ശ്വാസം വരെ തടവ് ശിക്ഷ

Jan 2, 2025 05:25 PM

#PoliceCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് അഞ്ച് മണിക്കൂറിൽ മൂന്നു തവണ; പ്രതിക്ക് അവസാന ശ്വാസം വരെ തടവ് ശിക്ഷ

പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതും മുഹമ്മദ് സാദിക്ക് ആയിരുന്നു. തുടര്‍ന്ന് തളര്‍ന്നുവീണ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍...

Read More >>
#SJayachandranNair | മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

Jan 2, 2025 05:04 PM

#SJayachandranNair | മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികൾക്ക് 2012-ൽ സാഹിത്യ അക്കാദമി പുരസ്‌കാരം...

Read More >>
#accident | ദിണ്ടിഗൽ വാഹനാപകടം; മരിച്ചത് കോഴിക്കോട് സ്വദേശിനികളായ ബന്ധുക്കൾ, ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് നിഗമനം

Jan 2, 2025 04:39 PM

#accident | ദിണ്ടിഗൽ വാഹനാപകടം; മരിച്ചത് കോഴിക്കോട് സ്വദേശിനികളായ ബന്ധുക്കൾ, ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് നിഗമനം

ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു...

Read More >>
Top Stories