മംഗളൂരു: (truevisionnews.com) ദക്ഷിണ കന്നട ജില്ലയിൽ പുത്തൂരിനടുത്ത പർലഡ്ക ജങ്ഷനിൽ ബൈപാസ് റോഡിന് സമീപത്തെ കുഴിയിലേക്ക് കാർ മറിഞ്ഞ് അപകടം.
സംഭവത്തിൽ മൂന്നുപേർ മരിച്ചു. സുള്ള്യ ജട്ടിപ്പള്ളയിലെ കാനത്തില സ്വദേശി അന്നു നായ്ക് എന്ന മോഹൻ നായ്ക് (87), മകൻ ചിദാനന്ദ നായ്ക് (59), ബന്ധു രമേശ് നായ്ക് (33) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ചിക്കമംഗളൂരുവിൽ പ്രോവിഡന്റ് ഫണ്ട് ഡെവലപ്മെന്റ് ഓഫിസറായിരുന്ന ചിദാനന്ദ നായ്കാണ് കാർ ഓടിച്ചിരുന്നത്.
പുലർച്ചെ സുള്ള്യയിൽനിന്ന് പുത്തൂരിലെ പുനച്ചയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഉറക്കമിളച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുത്തൂർ ട്രാഫിക് പൊലീസ് കേസെടുത്തു.
#Car #falls #pothole #accident #three #people #die