തൃശൂർ: ( www.truevisionnews.com ) തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 14 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. മദ്യലഹരിയിൽ ലിവിൻ ആക്രമിച്ചെന്ന് പതിനാറുകാരൻ പൊലീസിന് മൊഴി നല്‍കി.
തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തുകയായിരുന്നു.
ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
#youngman #stabbed #death #police #took #16 #year #old #into #custody