തിരുവനന്തപുരം: ( www.truevisionnews.com) തിരുവനന്തപുരം നഗരത്തിൽ ബൈക്ക് യാത്രികൻ പ്രൈവറ്റ് ബസ് കയറി മരിച്ചു. പൂജപ്പുര തമലം സ്വദേശി ദുരൈ രാജ് ആണ് (77) മരിച്ചത്. കേരള യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയൻ ആയിരുന്നു.
മോഡൽ സ്കൂൾ ജംഗ്ഷനിൽ രാത്രി 7 മണിയോടെയായിരുന്നു അപകടം. KA01EM7301 റെഡ് കളർ ആക്ടീവ സ്കൂട്ടറിൽ വന്ന ആളുടെ തലയിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരൻ തൽഷണം മരണപ്പെടുകയായിരുന്നു.
KL01 AT 5758 നമ്പർ എം എ ആർ എന്ന പ്രൈവറ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസിന്‍റെ ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർ അനീഷ് ഐ വി, കണ്ടക്ടർ യഹിയ എന്നിവര്‍ കണ്ടോൺമെന്റ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്.
#privatebus #drove #up #down #tragicend #elderly