#Vijay | ‘ചുഴലിക്കാറ്റിനെ നേരിടാൻ ഒന്നും ചെയ്തില്ല, ജനങ്ങളെ സംരക്ഷിച്ചില്ല’; തമിഴ്നാട് സർക്കാരിനെ വിമർശിച്ച് വിജയ്

 #Vijay | ‘ചുഴലിക്കാറ്റിനെ നേരിടാൻ ഒന്നും ചെയ്തില്ല, ജനങ്ങളെ സംരക്ഷിച്ചില്ല’; തമിഴ്നാട് സർക്കാരിനെ വിമർശിച്ച് വിജയ്
Dec 3, 2024 07:55 PM | By VIPIN P V

തമിഴ്നാട്: (www.truevisionnews.com) തമിഴ്നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ടിവികെ അധ്യക്ഷനും നടനയുമായ വിജയ്.

ഫിൻഞ്ചാൽ ചുഴലിക്കാറ്റിനെ നേരിടാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നാണ് വിമർശനം. വോട്ടുചെയ്ത ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരിന് കഴിയുന്നില്ല. ജനങ്ങൾക്ക് പ്രാഥമിക സുരക്ഷ പോലും ഒരുക്കിയില്ല.

ദുരിതബാധിതരെ കണ്ട് ഫോട്ടോ എടുത്താൽ പ്രശ്നങ്ങൾക്ക് പരിഹാരം ആകുമോയെന്നും വിജയ് ചോദിച്ചു. ധനസഹായം നൽകി കണ്ണിൽ പൊടിയിടുകയാണ് സർക്കാർ ചെയ്യുന്നത്.

എതിർക്കുന്നവർക്ക് എല്ലാം കാവി നിറം നൽകിയാൽ ജനങ്ങളെന്നും കൂടെ നിൽക്കുമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. ടിവികെ പ്രവർത്തകരോട് ദുരിതബാധിതർക്ക് ഒപ്പം നിൽക്കാനും വിജയ് ആഹ്വാനം ചെയ്തു.

ഇതിനിടെ ദുരന്തബാധിതരായ 300 കുടുംബങ്ങൾക്ക് വിജയ് സഹായം വിതരണം നൽകി. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വച്ചാണ് പ്രളയ സഹായം കൈമാറിയത്.

മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ സർക്കാർ ജാഗ്രത കുറയ്ക്കരുതെന്ന് ഇന്നലെ വിജയ് ട്വീറ്റ് ചെയ്തിരുന്നു.

ദുരന്തനിവാരണ സേനയിലെ അംഗങ്ങൾക്ക് വേണ്ട സഹായം നൽകണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപാർപ്പിക്കണമെന്നും വിജയ് നിർദേശിച്ചു. ടിവികെ അംഗങ്ങൾ മിക്ക ജില്ലകളിലും ദുരിതാശ്വാസപ്രവർത്തനത്തിൽ പങ്കുചേർന്നിരുന്നു.

അതേസമയം ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്നാട്ടിൽ വ്യാപക നാശ നഷ്ടങ്ങളാണ് ഉണ്ടായത്.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസാരിച്ചു.

സംസ്ഥാന സർക്കാർ ദുരന്തം ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് സ്റ്റാലിൻ പ്രധാനമന്ത്രിയെ അറിയിച്ചു.

സാമ്പത്തിക സഹായത്തിനുള്ള തൻ്റെ അഭ്യർത്ഥന അദ്ദേഹം ആവർത്തിക്കുകയും നാശനഷ്ടങ്ങളുടെ വിശദമായ വിലയിരുത്തലിനായി ഒരു സംഘത്തെ അയയ്ക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

#Nothing #done #deal #cyclone #people #not #protected #Vijay #criticizes #TamilNadu #government

Next TV

Related Stories
#beefbanned | ബീഫ് നിരോധനം; ഹോട്ടലുകളിലും പൊതുപരിപാടികളിലും ബീഫ് ഉപയോഗം പൂര്‍ണമായി വിലക്കി അസം സർക്കാർ

Dec 4, 2024 07:58 PM

#beefbanned | ബീഫ് നിരോധനം; ഹോട്ടലുകളിലും പൊതുപരിപാടികളിലും ബീഫ് ഉപയോഗം പൂര്‍ണമായി വിലക്കി അസം സർക്കാർ

ഹിന്ദു, ജൈന, സിഖ് പുണ്യ സ്ഥലങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും സമീപത്ത് പശുക്കളെ കശാപ്പുചെയ്യുന്നതും ബീഫ് വില്‍ക്കുന്നതും 2021ലെ അസം കന്നുകാലി സംരക്ഷണ...

Read More >>
#accident | നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ജീപ്പിടിച്ച് അപകടം,  മൂന്ന് പേർക്ക് ദാരുണാന്ത്യം

Dec 4, 2024 03:56 PM

#accident | നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ജീപ്പിടിച്ച് അപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം

ഇന്ന് പുലര്‍ച്ചെ വെല്ലൂരിന് സമീപത്തുള്ള കൊണവട്ടം എന്ന സ്ഥലത്ത് വെച്ചാണ് അപകടം...

Read More >>
#Complaint | പിരിച്ചുവിടുമെന്ന് ഭീഷണി; അധ്യാപികയെ മദ്യം കഴിക്കാനും സിഗരറ്റ് വലിക്കാനും നിർബന്ധിച്ച് പ്രിൻസിപ്പൽ, പരാതി

Dec 4, 2024 03:49 PM

#Complaint | പിരിച്ചുവിടുമെന്ന് ഭീഷണി; അധ്യാപികയെ മദ്യം കഴിക്കാനും സിഗരറ്റ് വലിക്കാനും നിർബന്ധിച്ച് പ്രിൻസിപ്പൽ, പരാതി

പ്രിൻസിപ്പൽ ക്ഷിതിജ് ജേക്കബിനെതിരെ ഖമാരിയ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അഡീഷനൽ എസ്പി സൂര്യകാന്ത് ശർമ്മ...

Read More >>
#CMRL | എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ ഹൈക്കോടതിയിൽ; അന്വേഷണം ചട്ടവിരുദ്ധമെന്ന് വാദം

Dec 4, 2024 03:14 PM

#CMRL | എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ ഹൈക്കോടതിയിൽ; അന്വേഷണം ചട്ടവിരുദ്ധമെന്ന് വാദം

സർക്കാർ അനുമതി നൽകിയാൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുമെന്നും, രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നൽകുമെന്നും എസ്എഫ്ഐഒ...

Read More >>
#suicide | പരീക്ഷയിൽ ഉത്തരമെഴുതാൻ സാധിച്ചില്ല; എംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടി മരിച്ചു

Dec 4, 2024 03:04 PM

#suicide | പരീക്ഷയിൽ ഉത്തരമെഴുതാൻ സാധിച്ചില്ല; എംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടി മരിച്ചു

കോളേജിൽ പരീക്ഷ നടക്കുകയാണെന്നും രണ്ട് ദിവസം മുമ്പ് നടന്ന ഒരു പരീക്ഷയിൽ വേണ്ടത് പോലെ ഉത്തരമെഴുതാൻ സാധിച്ചില്ലെന്ന് രാഹുൽ സഹപാഠികളോട്...

Read More >>
Top Stories

Entertainment News