#acstopped | നിരന്തരം പരാതിപ്പെട്ടിട്ടും നടപടിയില്ല; എസിയുടെ പ്രവർത്തനം തകരാറിൽ, നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി

#acstopped | നിരന്തരം പരാതിപ്പെട്ടിട്ടും നടപടിയില്ല; എസിയുടെ പ്രവർത്തനം തകരാറിൽ, നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി
Dec 4, 2024 09:34 PM | By Susmitha Surendran

തൃശൂര്‍ : (truevisionnews.com) എയര്‍ കണ്ടീഷണറിന് തകരാര്‍ ആരോപിച്ച് ഫയല്‍ ചെയ്ത പരാതിയിൽ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി.

കല്ലേറ്റുംകര സ്വദേശി പഴേടത്തു പറമ്പില്‍ ലിന്റോ ജോസും പോട്ട സ്വദേശി കട്ടപ്പുറം വീട്ടില്‍ ബെര്‍ലി സെബാസ്റ്റ്യനുംഫയല്‍ ചെയ്ത പരാതിയിലാണ് കൊടകരയിലുള്ള മരിയ ഹോം അപ്ലയന്‍സസ് ഉടമക്കെതിരെയും മുംബൈയിലെ വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടര്‍ക്കെതിരെയും വിധി പുറപ്പെടുവിച്ചത്.

ലിന്റോ ജോസ്, കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന് വിധേയനായ ബെര്‍ലി സെബാസ്റ്റ്യന് വേണ്ടിയാണ് എയര്‍ കണ്ടീഷണര്‍ വാങ്ങിയത്. എയര്‍ കണ്ടീഷണര്‍ ഉപയോഗിച്ചു വരുന്നതിനിടെ പ്രവര്‍ത്തനരഹിതമാകുകയായിരുന്നു.

നിരന്തരം പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പരാതി ഫയല്‍ ചെയ്തത്. കോടതി നിയോഗിച്ച വിദഗ്ധ കമ്മിഷണര്‍ പരിശോധന നടത്തി നിര്‍മാണ തകരാർ റിപ്പോര്‍ട്ട് ചെയ്തു. ഗുണനിലവാരം കുറഞ്ഞ ഉൽപന്നം വാങ്ങി ഉപയോഗിക്കേണ്ടിവന്നതിലുള്ള മാനസികവേദന കോടതി നിരീക്ഷിച്ചു.

തെളിവുകള്‍ പരിഗണിച്ച പ്രസിഡന്റ് സി.ടി. സാബു, മെംബര്‍മാരായ എസ്. ശ്രീജ, ആര്‍. റാം മോഹന്‍ എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃ കോടതി ഹര്‍ജിക്കാര്‍ക്ക് എയര്‍ കണ്ടീഷണറിന്റെ വിലയായ 21397.37 രൂപയും 2020 ഡിസംബര്‍ 31 മുതല്‍ 6 % പലിശ സഹിതം നിര്‍മാതാവായ വീഡിയോകോണ്‍ കമ്പനിയോട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

നഷ്ടപരിഹാരമായി 15000 രൂപയും ചെലവിലേക്ക് 5000 രൂപയും എതിര്‍കക്ഷികൾ നൽകണമെന്നും വിധിച്ചു. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

#Consumer #Commission #orders #compensation #complaint #filed #alleging #malfunction #air #conditioner.

Next TV

Related Stories
#LDF | മുണ്ടക്കൈ ദുരന്തം; കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫിന്‍റെ സംസ്ഥാന വ്യാപക പ്രക്ഷോഭം ഇന്ന്

Dec 5, 2024 07:19 AM

#LDF | മുണ്ടക്കൈ ദുരന്തം; കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫിന്‍റെ സംസ്ഥാന വ്യാപക പ്രക്ഷോഭം ഇന്ന്

രാജ്ഭവനു മുന്നിലെ പ്രതിഷേധം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കൊല്ലത്ത് നടക്കുന്ന പ്രതിഷേധം എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും ഉദ്ഘാടനം...

Read More >>
#arrest | മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിൽ; ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു, യുവതി അറസ്റ്റിൽ

Dec 5, 2024 07:06 AM

#arrest | മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിൽ; ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു, യുവതി അറസ്റ്റിൽ

മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിൽ ആയതിനാൽ രഞ്ജിതയെ വിളിച്ചു വരുത്താൻ ശ്രമിച്ചെങ്കിൽ ഇവർ എത്തിയില്ല.തുടർന്നായിരുന്നു പോലീസിൽ പരാതി...

Read More >>
#dieselspread |  കോഴിക്കോട്ടെ ഇന്ധന ചോർച്ച; ഡീസൽ ഒഴുകിപ്പരന്നത് അര കിലോമീറ്റർ, ഇന്ന് സംയുക്ത പരിശോധന

Dec 5, 2024 06:12 AM

#dieselspread | കോഴിക്കോട്ടെ ഇന്ധന ചോർച്ച; ഡീസൽ ഒഴുകിപ്പരന്നത് അര കിലോമീറ്റർ, ഇന്ന് സംയുക്ത പരിശോധന

സംഭരണ കേന്ദ്രത്തിൻ്റെ സുരക്ഷ പരിശോധിക്കാനുള്ള വിദഗ്ധ സംഘവും ഇന്നെത്തുമെന്നാണ് എച്ച്പിസിഎൽ...

Read More >>
#DieselLeakage | കോഴിക്കോട് എച്ച്പിസിഎൽ പ്ലാൻ്റിലെ ചോർച്ചയ്ക്ക് കാരണം മോണിറ്ററിങ് സംവിധാനത്തിലെ തകരാർ; നാളെ സംയുക്ത പരിശോധന

Dec 4, 2024 11:14 PM

#DieselLeakage | കോഴിക്കോട് എച്ച്പിസിഎൽ പ്ലാൻ്റിലെ ചോർച്ചയ്ക്ക് കാരണം മോണിറ്ററിങ് സംവിധാനത്തിലെ തകരാർ; നാളെ സംയുക്ത പരിശോധന

നാളെ പ്ലാൻ്റിൽ സംയുക്ത പരിശോധനയ്ക്ക് തീരുമാനമായിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ്, ദുരന്ത നിവാരണം, ആരോഗ്യ വകുപ്പുകൾ സംയുക്ത പരിശോധന...

Read More >>
Top Stories

Entertainment News