#theft | അയ്യപ്പഭക്തന്റെ ബാഗ് കീറി 14000 രൂപ മോഷ്ടിച്ച കേസ്, മൂന്നുപേര്‍ അറസ്റ്റില്‍

#theft | അയ്യപ്പഭക്തന്റെ ബാഗ് കീറി 14000 രൂപ മോഷ്ടിച്ച കേസ്,  മൂന്നുപേര്‍ അറസ്റ്റില്‍
Dec 4, 2024 08:54 PM | By Susmitha Surendran

എരുമേലി: (truevisionnews.com) എരുമേലിയില്‍ വെച്ച് അയ്യപ്പഭക്തന്റെ ഷോള്‍ഡര്‍ ബാഗ് കീറി പണം മോഷ്ടിച്ച കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ്‌നാട് ഉത്തമപാളയം സ്വദേശിയായ പളനിസ്വാമി (45), കുമളി സ്വദേശിയായ ഭഗവതി (53), തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിയായ മുരുകന്‍ (58) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച (03.12.2024) വെളുപ്പിന് എരുമേലിയിലെ കൊച്ചമ്പലത്തില്‍ നിന്നും വലിയമ്പലത്തിലേക്ക് പേട്ടതുള്ളല്‍ നടത്തുന്ന സമയം ഇവര്‍ ഇതരസംസ്ഥാനക്കാരനായ അയ്യപ്പഭക്തന്റെ ഷോള്‍ഡര്‍ ബാഗ് കീറി പതിനാലായിരത്തോളം രൂപ (14,000) മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ മോഷ്ടാക്കളെ തിരിച്ചറിയുകയും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും, എരുമേലി പോലീസും നടത്തിയ തിരിച്ചിലില്‍ മണിക്കൂറുകള്‍ക്കകം പിടികൂടുകയുമായിരുന്നു.

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്പി എം. അനില്‍കുമാര്‍, എരുമേലി സ്റ്റേഷന്‍ എസ്.എച്ച്.ഒ ബിജു ഇ.ഡി, എസ്.ഐ മാരായ രാജേഷ് ടി.ജി, അബ്ദുള്‍ അസീസ്, സി.പി.ഓ മാരായ വിനീത്, അനീഷ് കെ.എന്‍, അന്‍സു പി.എസ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

#Ayyappa #Bhakta's #bag #ripped #open #rs14000 #stolen #three #arrested

Next TV

Related Stories
#dieselspread |  കോഴിക്കോട്ടെ ഇന്ധന ചോർച്ച; ഡീസൽ ഒഴുകിപ്പരന്നത് അര കിലോമീറ്റർ, ഇന്ന് സംയുക്ത പരിശോധന

Dec 5, 2024 06:12 AM

#dieselspread | കോഴിക്കോട്ടെ ഇന്ധന ചോർച്ച; ഡീസൽ ഒഴുകിപ്പരന്നത് അര കിലോമീറ്റർ, ഇന്ന് സംയുക്ത പരിശോധന

സംഭരണ കേന്ദ്രത്തിൻ്റെ സുരക്ഷ പരിശോധിക്കാനുള്ള വിദഗ്ധ സംഘവും ഇന്നെത്തുമെന്നാണ് എച്ച്പിസിഎൽ...

Read More >>
#DieselLeakage | കോഴിക്കോട് എച്ച്പിസിഎൽ പ്ലാൻ്റിലെ ചോർച്ചയ്ക്ക് കാരണം മോണിറ്ററിങ് സംവിധാനത്തിലെ തകരാർ; നാളെ സംയുക്ത പരിശോധന

Dec 4, 2024 11:14 PM

#DieselLeakage | കോഴിക്കോട് എച്ച്പിസിഎൽ പ്ലാൻ്റിലെ ചോർച്ചയ്ക്ക് കാരണം മോണിറ്ററിങ് സംവിധാനത്തിലെ തകരാർ; നാളെ സംയുക്ത പരിശോധന

നാളെ പ്ലാൻ്റിൽ സംയുക്ത പരിശോധനയ്ക്ക് തീരുമാനമായിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ്, ദുരന്ത നിവാരണം, ആരോഗ്യ വകുപ്പുകൾ സംയുക്ത പരിശോധന...

Read More >>
#court | മകൾ ഗർഭിണിയാണെന്നത്​ മറച്ചുവെച്ച​ മാതാവിനെതിരെ എടുത്ത കേസ്​ റദ്ദാക്കി

Dec 4, 2024 10:15 PM

#court | മകൾ ഗർഭിണിയാണെന്നത്​ മറച്ചുവെച്ച​ മാതാവിനെതിരെ എടുത്ത കേസ്​ റദ്ദാക്കി

അമ്മ വിവരം നൽകാൻ വൈകിയെങ്കിലും ജൂൺ മൂന്നിന്​ ഡോക്ടർ പൊലീസിനെ വിവരം അറിയിക്കുകയും പിറ്റേന്ന്​ എഫ്.ഐ.ആർ രജിസ്റ്റർ...

Read More >>
#PinarayiVijayan | ശബരി റെയില്‍ പദ്ധതി, ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

Dec 4, 2024 09:53 PM

#PinarayiVijayan | ശബരി റെയില്‍ പദ്ധതി, ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കലക്ടര്‍മാരോട് യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം...

Read More >>
Top Stories

Entertainment News