തിരുവനന്തപുരം: (truevisionnews.com) ശബരി റെയില്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഡിസംബര്‍ 17ന് ഓണ്‍ലൈനായാണു യോഗം. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കലക്ടര്‍മാരോട് യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കി.
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ സഹകരണം ആവശ്യപ്പെട്ടിരുന്നു.
തുടർന്നാണു യോഗം വിളിച്ചത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളും ത്രികക്ഷി കരാറിനെക്കുറിച്ചും ചര്‍ച്ച ചെയ്യും.
#theft | അയ്യപ്പഭക്തന്റെ ബാഗ് കീറി 14000 രൂപ മോഷ്ടിച്ച കേസ്, മൂന്നുപേര്‍ അറസ്റ്റില്‍
എരുമേലി: (truevisionnews.com) എരുമേലിയില്‍ വെച്ച് അയ്യപ്പഭക്തന്റെ ഷോള്‍ഡര്‍ ബാഗ് കീറി പണം മോഷ്ടിച്ച കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്‌നാട് ഉത്തമപാളയം സ്വദേശിയായ പളനിസ്വാമി (45), കുമളി സ്വദേശിയായ ഭഗവതി (53), തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിയായ മുരുകന്‍ (58) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച (03.12.2024) വെളുപ്പിന് എരുമേലിയിലെ കൊച്ചമ്പലത്തില്‍ നിന്നും വലിയമ്പലത്തിലേക്ക് പേട്ടതുള്ളല്‍ നടത്തുന്ന സമയം ഇവര്‍ ഇതരസംസ്ഥാനക്കാരനായ അയ്യപ്പഭക്തന്റെ ഷോള്‍ഡര്‍ ബാഗ് കീറി പതിനാലായിരത്തോളം രൂപ (14,000) മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ മോഷ്ടാക്കളെ തിരിച്ചറിയുകയും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും, എരുമേലി പോലീസും നടത്തിയ തിരിച്ചിലില്‍ മണിക്കൂറുകള്‍ക്കകം പിടികൂടുകയുമായിരുന്നു.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്പി എം. അനില്‍കുമാര്‍, എരുമേലി സ്റ്റേഷന്‍ എസ്.എച്ച്.ഒ ബിജു ഇ.ഡി, എസ്.ഐ മാരായ രാജേഷ് ടി.ജി, അബ്ദുള്‍ അസീസ്, സി.പി.ഓ മാരായ വിനീത്, അനീഷ് കെ.എന്‍, അന്‍സു പി.എസ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
#ChiefMinister #PinarayiVijayan #called #meeting #discuss #Sabari #Rail #project.