#DieselLeakage | കോഴിക്കോട് എച്ച്പിസിഎൽ പ്ലാൻ്റിലെ ചോർച്ചയ്ക്ക് കാരണം മോണിറ്ററിങ് സംവിധാനത്തിലെ തകരാർ; നാളെ സംയുക്ത പരിശോധന

#DieselLeakage | കോഴിക്കോട് എച്ച്പിസിഎൽ പ്ലാൻ്റിലെ ചോർച്ചയ്ക്ക് കാരണം മോണിറ്ററിങ് സംവിധാനത്തിലെ തകരാർ; നാളെ സംയുക്ത പരിശോധന
Dec 4, 2024 11:14 PM | By VIPIN P V

കോഴിക്കോട്: (www.truevisionnews.com) എലത്തൂർ എച്ച് പി സി എൽ സംഭരണ കേന്ദ്രത്തിൽ ഇന്ധന ചോർച്ചയ്ക്ക് കാരണം ഓവർ ഫ്ലോ മോണിറ്ററിങ് സംവിധാനം പരാജയപ്പെട്ടതാണെന്ന് എഡിഎം.

വൈകീട്ട് 4 മണിയോടെയാണ് സംഭരണ കേന്ദ്രത്തിൽ നിന്ന് ഡീസൽ സമീപത്തെ ഓവുചാലിലേക്കടക്കം ഒഴുകിയെത്തിയത്.

നാട്ടുകാർ ഗന്ധം കൊണ്ട് ഡീസലാണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് എച്ച്പിസിഎൽ അധികൃതർ പോലും വിവരമറിഞ്ഞത്.

സംഭരണ ശാലയിലെ സംഭരണിയിൽ ഡീസൽ നിറയാറാകുമ്പോൾ മുഴങ്ങുന്ന സൈറൺ ഇന്ന് പ്രവ‍ർത്തിക്കാതിരുന്നതാണ് ഡീസൽ പുറത്തേക്ക് ഒഴുകാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

ഓവുചാലിൽ നിന്ന് ഒഴുകി എത്തിയ ഡീസൽ 12 ഓളം ബാരലുകളിലാണ് കോരിഎടുത്ത് മാറ്റിയത്. നിലവിൽ അപകട സാധ്യത ഇല്ലെന്നാണ് എച്ച് പി സി എൽ മാനേജർ വിശദീകരിച്ചത്.

നാളെ പ്ലാൻ്റിൽ സംയുക്ത പരിശോധനയ്ക്ക് തീരുമാനമായിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ്, ദുരന്ത നിവാരണം, ആരോഗ്യ വകുപ്പുകൾ സംയുക്ത പരിശോധന നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം സംഭരണ കേന്ദ്രത്തിലെ സുരക്ഷാ പരിശോധന പുരോഗമിക്കുന്നതിനിടെയാണ് ചോർച്ചയെന്നും ഇത് പൂർണമായും നിർത്തിയെന്നും ഫാക്ടറീസ് ആന്റ് ബോയ്‌ലേർസ് റീജ്യണൽ ജോയിൻ്റ് ഡയറക്ട‍ർ എൻ ജെ മുനീർ പറഞ്ഞു.

#Leakage #Kozhikode #HPCL #plant #attributed #fault #monitoring #system #Joint #inspection #tomorrow

Next TV

Related Stories
#LDF | മുണ്ടക്കൈ ദുരന്തം; കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫിന്‍റെ സംസ്ഥാന വ്യാപക പ്രക്ഷോഭം ഇന്ന്

Dec 5, 2024 07:19 AM

#LDF | മുണ്ടക്കൈ ദുരന്തം; കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫിന്‍റെ സംസ്ഥാന വ്യാപക പ്രക്ഷോഭം ഇന്ന്

രാജ്ഭവനു മുന്നിലെ പ്രതിഷേധം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കൊല്ലത്ത് നടക്കുന്ന പ്രതിഷേധം എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും ഉദ്ഘാടനം...

Read More >>
#arrest | മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിൽ; ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു, യുവതി അറസ്റ്റിൽ

Dec 5, 2024 07:06 AM

#arrest | മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിൽ; ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു, യുവതി അറസ്റ്റിൽ

മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിൽ ആയതിനാൽ രഞ്ജിതയെ വിളിച്ചു വരുത്താൻ ശ്രമിച്ചെങ്കിൽ ഇവർ എത്തിയില്ല.തുടർന്നായിരുന്നു പോലീസിൽ പരാതി...

Read More >>
#dieselspread |  കോഴിക്കോട്ടെ ഇന്ധന ചോർച്ച; ഡീസൽ ഒഴുകിപ്പരന്നത് അര കിലോമീറ്റർ, ഇന്ന് സംയുക്ത പരിശോധന

Dec 5, 2024 06:12 AM

#dieselspread | കോഴിക്കോട്ടെ ഇന്ധന ചോർച്ച; ഡീസൽ ഒഴുകിപ്പരന്നത് അര കിലോമീറ്റർ, ഇന്ന് സംയുക്ത പരിശോധന

സംഭരണ കേന്ദ്രത്തിൻ്റെ സുരക്ഷ പരിശോധിക്കാനുള്ള വിദഗ്ധ സംഘവും ഇന്നെത്തുമെന്നാണ് എച്ച്പിസിഎൽ...

Read More >>
#court | മകൾ ഗർഭിണിയാണെന്നത്​ മറച്ചുവെച്ച​ മാതാവിനെതിരെ എടുത്ത കേസ്​ റദ്ദാക്കി

Dec 4, 2024 10:15 PM

#court | മകൾ ഗർഭിണിയാണെന്നത്​ മറച്ചുവെച്ച​ മാതാവിനെതിരെ എടുത്ത കേസ്​ റദ്ദാക്കി

അമ്മ വിവരം നൽകാൻ വൈകിയെങ്കിലും ജൂൺ മൂന്നിന്​ ഡോക്ടർ പൊലീസിനെ വിവരം അറിയിക്കുകയും പിറ്റേന്ന്​ എഫ്.ഐ.ആർ രജിസ്റ്റർ...

Read More >>
Top Stories

Entertainment News