(truevisionnews.com) തലയിൽ താരൻ ഉള്ളവരാണോ നിങ്ങൾ . എങ്കിൽ ഇനി മുതൽ ഈ രീതി ഒന്ന് പരീക്ഷിച്ച് നോക്കൂ ..
1. താരൻ അകറ്റാൻ നാരങ്ങ സഹായിക്കും. നാരങ്ങനീര് തലയോട്ടിയിൽ പുരട്ടി നന്നായി തടവുക. ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ഒരു കപ്പു വെള്ളത്തിൽ ചേർത്ത് തലയിൽ തേച്ച് കഴുകുക. താരൻ പൂർണമായി മാറും വരെ ഇത് ദിവസവും തേച്ച് കുളിക്കുക.
2. താരൻ അകറ്റാനും വെളുത്തുള്ളി ഏറെ സഹകമാണ്. വെളുത്തുള്ളി ചതച്ച് തലയിൽ തേക്കുക. ഇതിനൊപ്പം അൽപം തേൻ കൂടി ചേർക്കാൻ മറക്കരുത്. ഇത് വെളുത്തുള്ളിയുടെ ഗന്ധം അകറ്റും.
3. കറ്റാർവാഴ ജെൽ തലയിൽ പുരട്ടി തിരുമ്മുക. ഏതാനും മിനിറ്റുകൾക്കു ശേഷം കഴുകിക്കളയാം. താരനും തലയിലെ ചൊറിച്ചിലും മാറ്റാൻ ഇത് സഹായിക്കും. ആഴ്ചയിൽ മൂന്നു തവണ ഇതു ചെയ്യുന്നതു നല്ലതാണ്.
4. വെളിച്ചെണ്ണ താരൻ അകറ്റാൻ ഏറെ ഗുണകരമാണ്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മാത്രമേ വെളിച്ചെണ്ണ ഗുണം ചെയ്യൂ. ആദ്യം ഷാംപൂ തേച്ച് തല കഴുകുക.
കണ്ടീഷണർ ഉപയോഗിക്കരുത്. വീതിയുള്ള പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച്, മുടി നനവോടെ വിടർത്തുക. തുടർന്ന് വെളിച്ചെണ്ണ തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. ചൂടുള്ള ഒരു ടവൽ ഉപയോഗിച്ച് മുടി പൊതിയുക. തലയോട്ടിക്ക് ചുറ്റും ചൂടു കൂട്ടാനാണിത്. അരമണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. പൂർണമായും എണ്ണമയം നീക്കം ചെയ്യുക.
#suffer #from #dandruff? #try #this #method...