#CKNaiduTrophy | സി കെ നായിഡു ട്രോഫി: അഭിഷേക് നായർ, വരുൺ നയനാർ, ഷോൺ റോജർ എന്നിവർക്ക് അർദ്ധ സെഞ്ച്വറി

#CKNaiduTrophy | സി കെ നായിഡു ട്രോഫി: അഭിഷേക് നായർ, വരുൺ നയനാർ, ഷോൺ റോജർ എന്നിവർക്ക് അർദ്ധ സെഞ്ച്വറി
Oct 27, 2024 07:43 PM | By VIPIN P V

(truevisionnews.com) സി കെ നായിഡു ട്രോഫിയിൽ ഒഡിഷയ്ക്കെതിരെ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 276 റൺസെന്ന നിലയിലാണ് കേരളം.

ക്യാപ്റ്റൻ അഭിഷേക് നായർ, വരുൺ നയനാർ, ഷോൺ റോജർ എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് കേരള ഇന്നിങ്സിന് കരുത്തായത്. അഭിഷേക് നായർ 62ഉം, വരുൺ നയനാർ 58ഉം ഷോൺ റോജർ 68ഉം റൺസെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് റിയാ ബഷീറും അഭിഷേക് നായരും ചേർന്ന് ഭേദപ്പെട്ട തുടക്കം നല്കി. സ്കോർ 47ൽ നില്ക്കെ 20 റൺസെടുത്ത റിയാ ബഷീറാണ് ആദ്യം മടങ്ങിയത്.

തുടർന്നെത്തിയ വരുൺ നായനാരും അഭിഷേകും ചേർന്ന് രണ്ടാം വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്തു. മൂന്നാം വിക്കറ്റിൽ വരുൺ നയനാരും ഷോൺ റോജറും ചേർന്ന് കേരളത്തിൻ്റെ ഇന്നിങ്സ് മികച്ച രീതിയിൽ മുന്നോട്ട് നീക്കി. ഈ കൂട്ടുകെട്ടിൽ 92 റൺസ് പിറന്നു.

എന്നാൽ പിന്നീട് 13 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ, തുടരെ നാല് വിക്കറ്റുകൾ നഷ്ടമായത് കേരളത്തിന് തിരിച്ചടിയായി. വരുൺ നായനർക്കും ഷോൺ റോജർക്കും പുറമെ ഒരു റൺസെടുത്ത അഹ്മദ് ഇമ്രാൻ, നാല് റൺസെടുത്ത ആസിഫ് എലി എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

കളി നിർത്തുമ്പോൾ 35 റൺസോടെ രോഹൻ നായരും റണ്ണൊന്നുമെടുക്കാതെ വിഷ്ണുവുമാണ് ക്രീസിൽ. ഒഡീഷയ്ക്ക് വേണ്ടി സംബിത് ബരൽ നാലും സായ്ദീപ് മൊഹാപത്ര മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

#CKNaiduTrophy #AbhishekNair #VarunNayanar #ShaunRoger #hit #halfcenturies

Next TV

Related Stories
#Akshaya | വിമെന്‍സ് ടി20യില്‍ അര്‍ദ്ധ സെഞ്ച്വറിയുമായി കേരള താരം അക്ഷയ

Oct 26, 2024 08:00 PM

#Akshaya | വിമെന്‍സ് ടി20യില്‍ അര്‍ദ്ധ സെഞ്ച്വറിയുമായി കേരള താരം അക്ഷയ

റൈറ്റ് ഹാന്‍ഡ് ബാറ്ററും റൈറ്റ് ആം ഓഫ് സ്പിന്നറുമായ അക്ഷയ അണ്ടര്‍ 23 ഇന്ത്യ ചലഞ്ചേഴ്‌സ് ടീമിലും അണ്ടര്‍-19 സൗത്ത് സോണ്‍ ടീമിലും അംഗമായിരുന്നു. തലശേരി...

Read More >>
#ISL | പ്രതിരോധത്തില്‍ പിഴവ്; കൊച്ചിയില്‍ ബെംഗളൂരുവിനെതിരെ തോല്‍വി ഇരന്നുവാങ്ങി ബ്ലാസ്‌റ്റേഴ്‌സ്

Oct 25, 2024 09:53 PM

#ISL | പ്രതിരോധത്തില്‍ പിഴവ്; കൊച്ചിയില്‍ ബെംഗളൂരുവിനെതിരെ തോല്‍വി ഇരന്നുവാങ്ങി ബ്ലാസ്‌റ്റേഴ്‌സ്

താരത്തിന്റെ കൈയില്‍ നിന്ന് വഴുതിയ പന്ത് തൊട്ടുമുന്നിലുണ്ടായിരുന്ന എഡ്ഗര്‍ മെന്‍ഡെസ് അനായാസം...

Read More >>
#Women'sTwenty20 | വുമൻസ് ട്വൻ്റി 20-യിൽ കേരളത്തിന് പത്ത് വിക്കറ്റിൻ്റെ തകർപ്പൻ വിജയം

Oct 25, 2024 10:59 AM

#Women'sTwenty20 | വുമൻസ് ട്വൻ്റി 20-യിൽ കേരളത്തിന് പത്ത് വിക്കറ്റിൻ്റെ തകർപ്പൻ വിജയം

നാല് ഓവറിൽ വെറും അഞ്ച് റൺസ് മാത്രം വിട്ടു കൊടുത്താണ് വിനയ നാല് വിക്കറ്റ്...

Read More >>
#HCLBridgeChampionship | എച്ച്.സി.എല്‍ ബ്രിജ് ചാമ്പ്യന്‍ഷിപ്പ് വെള്ളിയാഴ്ച്ച മുതൽ തിരുവനന്തപുരത്ത്

Oct 24, 2024 02:19 PM

#HCLBridgeChampionship | എച്ച്.സി.എല്‍ ബ്രിജ് ചാമ്പ്യന്‍ഷിപ്പ് വെള്ളിയാഴ്ച്ച മുതൽ തിരുവനന്തപുരത്ത്

ബ്രിജ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള രാജ്യത്തെ പ്രമുഖ പ്ലയേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍...

Read More >>
#PrithviShaw | അച്ചടക്കമില്ലായ്മയും ഫിറ്റ്നെസ് പ്രശ്നങ്ങളും: 'നന്ദിയുണ്ടെ'... മുംബൈ ടീമില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ നാലു വാക്കില്‍ മറുപടിയുമായി പൃഥ്വി ഷാ

Oct 23, 2024 11:26 AM

#PrithviShaw | അച്ചടക്കമില്ലായ്മയും ഫിറ്റ്നെസ് പ്രശ്നങ്ങളും: 'നന്ദിയുണ്ടെ'... മുംബൈ ടീമില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ നാലു വാക്കില്‍ മറുപടിയുമായി പൃഥ്വി ഷാ

26 മുതല്‍ അഗര്‍ത്തലയില്‍ ത്രിപുരക്കെതിരെ ആണ് മുംബൈയുടെ അടുത്ത രഞ്ജി മത്സരം.ആദ്യ മത്സരത്തില്‍ ബറോഡയോട് തോറ്റ മുംബൈ രണ്ടാം മത്സരത്തില്‍...

Read More >>
#CKNaiduTrophy | സി കെ നായിഡു ട്രോഫി; അഹ്മദ് ഇമ്രാനും സെഞ്ച്വറി, കരുത്തോടെ  കേരളം

Oct 23, 2024 09:23 AM

#CKNaiduTrophy | സി കെ നായിഡു ട്രോഫി; അഹ്മദ് ഇമ്രാനും സെഞ്ച്വറി, കരുത്തോടെ കേരളം

ഒൻപത് ഫോും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഇമ്രാൻ്റെ ഇന്നിങ്സ്. ആസിഫ് അലി 20ഉം ജിഷ്ണു 34ഉം...

Read More >>
Top Stories