മുംബൈ: (truevisionnews.com) അച്ചടക്കമില്ലായ്മയും ഫിറ്റ്നെസ് പ്രശ്നങ്ങളും കാരണം രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ നാലു വാക്കില്‍ പ്രതികരിച്ച് യുവതാരം പൃഥ്വി ഷാ.
ഒരു ഇടവേള ആവശ്യമായിരുന്നു, നന്ദിയുണ്ട് എന്നായിരുന്നു സ്മൈലിയോടെ പൃഥ്വി ഷായുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മുംബൈയുടെ രഞ്ജി ടീമില്‍ പൃഥ്വി ഷായെ ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല. മംബൈ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ഷായെ ഒഴിവാക്കാന അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
പരിശീലന സെഷനുകളില്‍ നിന്ന് പതിവായി മുങ്ങുന്ന പൃഥ്വി ഷാ പങ്കെടുത്താലും കഠിനാധ്വാനം ചെയ്യാന്‍ തയാറായിരുന്നില്ല.
സീനിയര്‍ താരങ്ങളായിട്ട് പോലും ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയോ ശ്രേയസ് അയ്യരോ ഷാര്‍ദ്ദുല്‍ താക്കൂറോ ഒന്നും ഒരിക്കലും നെറ്റ് സെഷനുകളോ പരിശീലന സെഷനുകളോ ഒഴിവാക്കാറില്ല.
അതിന് പുറമെ ഫിറ്റ്നെസ് പ്രശ്നങ്ങളും അമിതവണ്ണവുമെല്ലാം ഷായെ ഒഴിവാക്കനന്നതിന് കാരണമായതായി റിപ്പോര്‍ട്ടുണ്ട്. അച്ചടക്കമില്ലാത്ത പെരുമാറ്റമാണ് പൃഥ്വി ഷാക്ക് ടീമില്‍ തുടരാന്‍ തടസമായതെന്നാണ് വിലയിരുത്തല്‍.
26 മുതല്‍ അഗര്‍ത്തലയില്‍ ത്രിപുരക്കെതിരെ ആണ് മുംബൈയുടെ അടുത്ത രഞ്ജി മത്സരം.ആദ്യ മത്സരത്തില്‍ ബറോഡയോട് തോറ്റ മുംബൈ രണ്ടാം മത്സരത്തില്‍ മഹാരാഷ്ട്രയെ ഒമ്പത് വിക്കറ്റിന് തകര്‍ത്തിരുന്നു.
ത്രിപുരക്കെതിരായ മത്സരത്തിനുള്ള മുംബൈ സ്‌ക്വാഡ്: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), ആയുഷ് മാത്രെ, അംഗ്രിഷ് രഘുവംശി, അഖിൽ ഹെർവാഡ്‌കർ, ശ്രേയസ് അയ്യർ, സിദ്ധേഷ് ലാഡ്, സൂര്യാൻഷ് ഷെഡ്‌ഗെ, ഹാർദിക് താമോർ, സിദ്ധാന്ത് അദ്ധാത്‌റാവു), ഷംസ് മുലാനി, കർഷ് സിംഗ് കോതാരി, ഹിദ്മാൻ സിംഗ് കോതാരി, , മോഹിത് അവസ്തി, ജുനെദ് ഖാൻ, റോയിസ്റ്റൺ ഡയസ്.
#Indiscipline #fitness #issues #Thankyou #PrithviShah #four #word #reply #dropped #Mumbai #team