#arrest | പാർട് ടൈം ജോലി, യുവതിയുടെ 25 ലക്ഷം കൈക്കലാക്കി; തട്ടിപ്പ് പണത്തിന് പ്രത്യേക അക്കൗണ്ട്

#arrest | പാർട് ടൈം ജോലി, യുവതിയുടെ 25 ലക്ഷം കൈക്കലാക്കി; തട്ടിപ്പ് പണത്തിന് പ്രത്യേക അക്കൗണ്ട്
Oct 27, 2024 10:32 PM | By Susmitha Surendran

കൊച്ചി : (truevisionnews.com) പാലാരിവട്ടം സ്വദേശിനിയിൽനിന്നു 25 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ കൈക്കലാക്കിയ സംഭവത്തിൽ ആലുവ കുന്നത്തേരി സ്വദേശി തൈപറമ്പിൽ ഷാജഹാൻ (40) പിടിയിൽ.

പാർട് ടൈം ജോലിയിലൂടെ പണം ലഭിക്കും എന്ന് വാട്സാപ് മെസ്സേജിലൂടെ സന്ദേശമയച്ച് വിശ്വസിപ്പിച്ചാണ് പ്രതികൾ പണം തട്ടിയത്.

2024 ജനുവരിയിൽ യുവതിയുമായി വാട്സാപ്, ടെലഗ്രാം ചാറ്റിലൂടെ ബന്ധപ്പെട്ട പ്രതികൾ പാർട് ടൈം ജോലി വാഗ്ദാനം ചെയ്തു. ഇതിനായി ഓൺലൈൻ ടാസ്കുകൾ നൽകി.

25 മുതൽ 30 വരെയുള്ള തീയതികളിൽ പരാതിക്കാരിയുടെ 2 ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 25 ലക്ഷത്തിലേറെ തട്ടിയെടുത്തു. പണം വിവിധ സംസ്ഥാനങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചാണ് തട്ടിപ്പ് ആസൂത്രണം നടത്തിയത്.

അറസ്റ്റിലായ ഷാജഹാൻ തട്ടിപ്പിലൂടെയുള്ള പണം കൈക്കലാക്കുന്നതിനായി മാത്രം പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങി.

ഈ അക്കൗണ്ടിലെത്തിയ പണം മറ്റു പ്രതികളുടെ സഹായത്താൽ ചെക്ക് മുഖേനയാണു പിൻവലിച്ചത്.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക നിർദേശപ്രകാരം, ഓൺലൈൻ തട്ടിപ്പ് കേസുകളിൽ കേരളത്തിലുള്ള അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചെന്നു പാലാരിവട്ടം പൊലീസ് പറഞ്ഞു.



#25 #lakhs #taken #from #woman's #part #time #job #Special #account #fraud #money

Next TV

Related Stories
 #railwaytrack | റെയിൽവേ ട്രാക്കിൽ നിന്ന് 25 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തി

Nov 24, 2024 08:40 PM

#railwaytrack | റെയിൽവേ ട്രാക്കിൽ നിന്ന് 25 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തി

അട്ടിമറിക്കുള്ള ഗൂഢാലോചന സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സമീപ പ്രദേശങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ്...

Read More >>
#fire | ബൈക്കിലിരുന്ന് സിഗരറ്റ് കത്തിക്ക​വെ പെട്രോൾ ടാങ്കിന് തീപിടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

Nov 24, 2024 08:24 PM

#fire | ബൈക്കിലിരുന്ന് സിഗരറ്റ് കത്തിക്ക​വെ പെട്രോൾ ടാങ്കിന് തീപിടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

‘പുറത്തേക്ക് ഓടിയ ഞങ്ങൾ ഒരാ​ളെ തീ വിഴുങ്ങിയതായി കണ്ടു. അയാൾ സഹായത്തിനായി വിളിക്കുന്നുണ്ടായിരുന്നു’-ഒരു അധ്യാപകൻ...

Read More >>
#death | യുപി ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് കുട്ടികൾ കൂടി മരിച്ചു

Nov 24, 2024 08:08 PM

#death | യുപി ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് കുട്ടികൾ കൂടി മരിച്ചു

ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു....

Read More >>
#sambalconflict | യുപിയിലെ സംബാലിൽ സംഘർഷം കനക്കുന്നു; 3 പേർ മരിച്ചു, 22 പേർക്ക് പരിക്ക്, 15 പേർ കസ്റ്റഡിയിൽ

Nov 24, 2024 05:02 PM

#sambalconflict | യുപിയിലെ സംബാലിൽ സംഘർഷം കനക്കുന്നു; 3 പേർ മരിച്ചു, 22 പേർക്ക് പരിക്ക്, 15 പേർ കസ്റ്റഡിയിൽ

കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാൽ കർശന നടപടി എടുക്കും എന്ന് ഉപമുഖ്യ മന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ്...

Read More >>
#saved | ട്രെയിൻ  യാത്രയ്ക്കിടെ ഹൃദയാഘാതം; വയോധികന് സിപിആർ നൽകി ടിടിഇ

Nov 24, 2024 04:22 PM

#saved | ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; വയോധികന് സിപിആർ നൽകി ടിടിഇ

ഇയാളെ പിന്നീട് ബിഹാറിലെ ഛപര റെയില്‍വേ സ്റ്റേഷനിലെ ആശുപത്രിയിലേക്ക് മാറ്റിയതായും പോസ്റ്റില്‍ പറയുന്നു....

Read More >>
#NarendraModi  | വഖഫ്​ നിയമത്തിന്​ ഭരണഘടനയിൽ സ്ഥാനമില്ല  - നരേന്ദ്ര മോദി

Nov 24, 2024 03:04 PM

#NarendraModi | വഖഫ്​ നിയമത്തിന്​ ഭരണഘടനയിൽ സ്ഥാനമില്ല - നരേന്ദ്ര മോദി

വഖഫ്​ സ്വത്തുക്കൾ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂട്​ ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന തുല്യതയുടെയും മതേതരത്വത്തിൻറെയും തത്വങ്ങളുമായി...

Read More >>
Top Stories