#HCLBridgeChampionship | എച്ച്.സി.എല്‍ ബ്രിജ് ചാമ്പ്യന്‍ഷിപ്പ് വെള്ളിയാഴ്ച്ച മുതൽ തിരുവനന്തപുരത്ത്

#HCLBridgeChampionship | എച്ച്.സി.എല്‍ ബ്രിജ് ചാമ്പ്യന്‍ഷിപ്പ് വെള്ളിയാഴ്ച്ച മുതൽ തിരുവനന്തപുരത്ത്
Oct 24, 2024 02:19 PM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com)കൈരളി ബ്രിജ് അസോസിയേഷന്‍ ( കെ.ബി.എ) സംഘടിപ്പിക്കുന്ന എച്ച്.സി.എല്‍ ദക്ഷിണ മേഖല ബ്രിജ് ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരത്ത്.

ഒക്ടോബര്‍ 25 മുതല്‍ 27 വരെ ഹോട്ടല്‍ ഹൈസിന്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക.

ബ്രിജ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള രാജ്യത്തെ പ്രമുഖ പ്ലയേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും ഒമേഗ ടീമിന്റെ പ്രമുഖ ബ്രിജ് താരവുമായ അസന്ത ഡീ മെല്‍, ഇന്ത്യന്‍ ബ്രിജ് താരങ്ങളായ ആര്‍. കൃഷ്ണന്‍, പി.ശ്രീധര്‍ എന്നിവരാണ് പങ്കെടുക്കുന്ന പ്രമുഖ കളിക്കാര്‍.

2022 ല്‍ ഇറ്റലിയില്‍ നടന്ന ലോക ബ്രിജ് ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍ മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യന്‍ സീനിയര്‍ ടീം ക്യാപ്റ്റനായിരുന്നു ആര്‍. കൃഷ്ണന്‍.

എച്ച്.സി.എല്‍ ഗ്രൂപ്പ് മുഖ്യ സ്‌പോണ്‍സറായ ചാമ്പ്യന്‍ഷിപ്പില്‍ നാല് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് വിജയികള്‍ക്ക് ലഭിക്കുന്നത്.

സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ബി.പി.സി.എല്‍ എന്നിവരും പിന്തുണയ്ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വിജയികള്‍ക്ക് സമ്മാനത്തുക.

കൂടാതെ, മത്സരത്തില്‍ വിജയിക്കുന്ന സ്വിസ് ടീമിന് എച്ച്.സി.എല്‍ റോളിങ് ട്രോഫി, സ്വിസ് പെയേഴ്‌സിന് സിന്തൈറ്റ് ട്രോഫി, മാച്ച് പോയിന്റ് പെയേഴ്‌സിന് ഡോ. കെ.വി ജേക്കബ് ട്രോഫിയും ലഭിക്കുമെന്ന് കെ.ബി.എ പ്രസിഡന്റ് സജീവ് കെ മേനോന്‍, സെക്രട്ടറി സന്തോഷ് എസ് വല്‍സലം, ട്രഷറര്‍ ജോസ്‌കുട്ടി കുര്യന്‍ എന്നിവര്‍ അറിയിച്ചു.

#HCL #Bridge #Championship #Thiruvananthapuram #from #Friday

Next TV

Related Stories
ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു

Jun 8, 2025 05:43 PM

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു

ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ്...

Read More >>
മിശിഹ എത്തും; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

Jun 6, 2025 09:48 PM

മിശിഹ എത്തും; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്നു....

Read More >>
വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

Jun 6, 2025 12:05 PM

വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

വനിതാ വേള്‍ഡ് കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം...

Read More >>
കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

Jun 4, 2025 09:11 PM

കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന്...

Read More >>
Top Stories