#rape | ജോലിവാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി, 13-കാരിയെ ഹോട്ടല്‍മുറിയില്‍വെച്ച് പീഡിപ്പിച്ചതായി പരാതി

#rape |  ജോലിവാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി,  13-കാരിയെ ഹോട്ടല്‍മുറിയില്‍വെച്ച് പീഡിപ്പിച്ചതായി പരാതി
Oct 27, 2024 08:11 PM | By Susmitha Surendran

ഉത്തര്‍പ്രദേശ്: (truevisionnews.com) 13-കാരിയെ തട്ടിക്കൊണ്ടുപോയി ഹോട്ടല്‍മുറിയില്‍വെച്ച് പീഡിപ്പിച്ചതായി പരാതി.

ജോലിവാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയശേഷം ഹോട്ടലുടമയുടെ മകന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് വിവരം.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് താജ്ഗഞ്ച് പോലീസില്‍ വെള്ളിയാഴ്ച പരാതി നല്‍കി. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

ഈ മാസം 21ന് ആഗ്രയിലാണ് സംഭവം. ഹോട്ടലുടമയുടെ മകനായ രാഗേഷ് രജ്പുതിന് പെണ്‍കുട്ടിയുമായി ഫോൺ വഴി പരിചയമുണ്ടായിരുന്നു.

തന്റെ സുഹൃത്തായാല്‍ പിതാവിന്റെ ഹോട്ടലില്‍ ജോലി നല്‍കാമെന്ന് ഇയാള്‍ വാഗ്ദാനം നല്‍കി. തുടർന്ന് പെണ്‍കുട്ടിയോട് മാരുതിചൗക്കിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇവിടെയെത്തിയ പെൺകുട്ടിയെ ഹോട്ടല്‍റൂമിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

കുട്ടിയെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുമണിക്കൂര്‍ നേരം പലതവണ പീഡനത്തിനിരയാക്കിയതായി പരാതിയില്‍ പറയുന്നു.

മൊഴിയെടുത്ത പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായി പോലീസ് അറിയിച്ചു. പ്രതിയുടെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

#13year #old #girl #kidnapped #raped #hotel #room #Agra.

Next TV

Related Stories
മംഗളുരുവിലെ ആൾകൂട്ടക്കൊലപാതകം; മരിച്ചത് വയനാട് സ്വദേശിയെന്ന് സൂചന, ആക്രമണത്തിന് പിന്നിൽ സംഘ്പരിവാറെന്ന് സിപിഎം

Apr 29, 2025 10:35 PM

മംഗളുരുവിലെ ആൾകൂട്ടക്കൊലപാതകം; മരിച്ചത് വയനാട് സ്വദേശിയെന്ന് സൂചന, ആക്രമണത്തിന് പിന്നിൽ സംഘ്പരിവാറെന്ന് സിപിഎം

കുടുപ്പിവിലെ ആൾകൂട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ടത് വയനാട് സ്വദേശിയെന്ന് സൂചന....

Read More >>
അര്‍ധരാത്രി കാമുകിയെ കാണാന്‍ വീട്ടിലെത്തി; 18-കാരനെ പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തി

Apr 29, 2025 10:23 PM

അര്‍ധരാത്രി കാമുകിയെ കാണാന്‍ വീട്ടിലെത്തി; 18-കാരനെ പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തി

കാമുകിയെ കാണാനെത്തിയ 18-കാരനെ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച്...

Read More >>
കൊടുംക്രൂരത; നാലാമതും ജനിച്ചത് പെൺകുഞ്ഞ്, പിന്നാലെ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ

Apr 29, 2025 10:09 PM

കൊടുംക്രൂരത; നാലാമതും ജനിച്ചത് പെൺകുഞ്ഞ്, പിന്നാലെ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ

നാലാമതും പെൺകുഞ്ഞ് ജനിച്ചതിന്റെ നിരാശ, അമ്മ കുഞ്ഞിനെ ശ്വാസംമുട്ടിച്ച്...

Read More >>
Top Stories