#ByPoll2024 | തെരഞ്ഞെടുപ്പ് ചൂടിൽ ആവേശത്തോടെ സ്ഥാനാർത്ഥികൾ

#ByPoll2024 | തെരഞ്ഞെടുപ്പ് ചൂടിൽ ആവേശത്തോടെ സ്ഥാനാർത്ഥികൾ
Oct 26, 2024 04:38 PM | By VIPIN P V

(truevisionnews.com) വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലാണ് ഇപ്പോൾ കേരളം. മൂന്നിടത്തും പൊരിഞ്ഞ പോരാട്ടമാണ് എന്ന് തന്നെ പറയാം. അതിലുപരി ആകാംഷയിലുമാണ്.

വയനാട് മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധിയും, എൽ ഡി എഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരിയും, ബി ജെ പി സ്ഥാനാർത്ഥിയായി നവ്യ ഹരിദാസുമാണ് മത്സരിക്കുന്നത്.


ഒരു വോട്ടുപോലും ചോർന്നു പോവാതിരിക്കാനും ജനങ്ങളുടെ പ്രീതി പിടിച്ചെടുക്കാനുമുള്ള എല്ലാ പ്രവർത്തനങ്ങളും മൂന്ന് മുന്നണികളും അവരാൽ കഴിയുന്ന വിധം ചെയ്യുന്നുണ്ട്.

തിരഞ്ഞെടുപ്പിന് ആവേശം പകരാൻ കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി, സഹോദരൻ രാഹുൽ ഗാന്ധിയ്ക്കും അമ്മ സോണിയ ഗാന്ധിക്കും ഒപ്പം വയനാട്ടിൽ പത്രിക നല്കാൻ എത്തിയിരുന്നു.

കൂടെ ഭർത്താവും മകനും ഉണ്ടായിരുന്നു. റോഡ് ഷോയ്ക്കു ശേഷം അണികളെ അഭിസംബോധന ചെയ്ത സംസാരിക്കുകയും തുടർന്ന് പത്രിക സമർപ്പിച്ച ശേഷം ഉരുൾ പൊട്ടൽ ഉണ്ടായ പുത്തുമലയിലും സന്ദർശനം നടത്തുകയും ചെയ്തു.

ഇതിന്റെ പേരിൽ നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാർ വയനാട് കാണാൻ വന്ന വിനോദസഞ്ചാരികൾ എന്ന് ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസ് ഒരു വിവാദപരാമർശം നടത്തുകയുണ്ടായി. എന്നാൽ ഇതിനെതിരെ കോൺഗ്രസ്സ് വേണ്ട വിധത്തിൽ പ്രതികരിച്ചിട്ടില്ലതാനും.

പാലക്കാടിലേക്കു വരുമ്പോൾ എല്ലാ സ്ഥാനാർത്ഥികളും ഒന്നിനൊന്നോട് പോരാട്ടത്തിലാണ്. കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലും, ബിജെപി സ്ഥാനാർത്ഥിയായി സി കൃഷ്ണകുമാറും, എൽഡിഎഫ് സ്ഥാനാർത്ഥിയായി പി സരിനുമാണ് മത്സരിക്കുന്നത്. ഏറെ നാടകീയമായി വിമത സ്ഥാനാർഥി എ കെ ഷാനിബ് അവസാനം മത്സരിക്കുന്നില്ല എന്ന് വരെ തീരുമാനിച്ചു.


പകരം എൽ ഡി എഫ് സ്ഥാനാർഥി പി സരിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സരിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഷാനിബ് ഈ തീരുമാനം പ്രഖ്യാപിച്ചത്. കോൺഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ഷാനിബ് പാർട്ടി വിട്ടത്.

പാലക്കാട് - വടകര- ആറന്മുള കരാർ കോൺഗ്രസ്സും ആർഎസ്എസും തമ്മിലുണ്ടെന്നും ഈ കരാറിന്റെ രക്തസാക്ഷിയാണ് മുരളീധരൻ എന്നുമായിരുന്നു ഷാനിബിന്റെ ആരോപണം.

കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നത്. ആറന്മുളയിൽ അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും. തുടർ ഭരണം സിപിഎം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും ഷാനിബ് ആരോപിച്ചിരുന്നു.

അതിനിടയിൽ ഓരോ വോട്ടും ഉറപ്പിക്കാൻ ഓടി നടക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഒപ്പം എം പി ഷാഫി പറമ്പിലുമുണ്ട്. മാത്രമല്ല രാഹുൽ പാലക്കാട് ഒരു ഫ്ലാറ്റും വാങ്ങി അങ്ങോട്ട് താമസവും മാറി. ഇത് സോഷ്യൽ മീഡിയയിൽ നല്ല തരംഗം തന്നെ സൃഷ്ടിച്ചിരുന്നു.

കഴിഞ്ഞ ദിവസം അൻവറിന്റെ പാർട്ടിയായ ഡിഎംകെ പാലക്കാട് നടത്തിയ പ്രകടനത്തിൽ ഏറെ വിവാദങ്ങൾ നേരിടേണ്ടതായി വന്നു. പ്രകടനത്തിന് എത്തിയവരിൽ പലർക്കും ഏതാ പാർട്ടി എന്ന് പോലും അറിയില്ല. മാത്രമല്ല ഏജൻറ് പറഞ്ഞിട്ടാണ് വന്നത് എന്നൊക്കെ വന്നവരിൽ പലരും പറഞ്ഞു.

ഇത് അൻവറിനും പാർട്ടിക്കും ഏറെ നാണക്കേട് ഉണ്ടാക്കുന്ന തരത്തിൽ ആയിരുന്നു. ഇതിനു അൻവർ മറുപടി പറഞ്ഞത് താൻ ആരെയും പണം കൊടുത്തു വിളിച്ചിട്ടില്ല എന്നാണ്. മാത്രമല്ല അതിനിടയിൽ പി.വി അന്‍വറിന്റെ രാഷ്ട്രീയ പാര്‍ട്ടി ഡി.എം.കെ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ പിൻവലിക്കുകയും പകരം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിനെ പിന്തുണയ്ക്കുകയുമായിരുന്നു.

ചേലാകരയിലെ സ്ഥിതിയും പിറകോട്ടല്ല. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് തങ്ങളുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു കഴിഞ്ഞു.

എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപും യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസും പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് തലപ്പിള്ളി താലൂക്ക് ഓഫീസിൽ പത്രികാ സമർപ്പണത്തിനെത്തിയത്. അന്നേ ദിവസം തന്നെ ബിജെപി സ്ഥാനാർഥി കെ. ബാലകൃഷ്ണനും താലൂക്ക് ഓഫീസിലെത്തി നാമനിർദേശ പത്രിക നൽകി.

#Candidates #excited #election #heat

Next TV

Related Stories
'കോവിഡ്​ മഹാമാരിയുടെയും നിപയും'; മുന്നണിപ്പോരാളികളായി നിലയുറപ്പിച്ച ആശമാർ, ഈ സമരം മാന്യമായി അവസാനിക്കേണ്ടതുണ്ട്

Mar 22, 2025 11:01 AM

'കോവിഡ്​ മഹാമാരിയുടെയും നിപയും'; മുന്നണിപ്പോരാളികളായി നിലയുറപ്പിച്ച ആശമാർ, ഈ സമരം മാന്യമായി അവസാനിക്കേണ്ടതുണ്ട്

ആശമാർക്ക് കേന്ദ്രം നൽകുന്ന ഓണറേറിയവും തുലോം കുറവാണെന്നതും കാണാതിരിക്കരുത്....

Read More >>
റിയലല്ല റീൽസ്, റിയലിസ്റ്റിക്കാവണം യൂത്ത്;  രാപ്പാടി പക്ഷി കൂട്ടം പറന്നകലുമ്പോൾ .....

Mar 8, 2025 01:28 PM

റിയലല്ല റീൽസ്, റിയലിസ്റ്റിക്കാവണം യൂത്ത്; രാപ്പാടി പക്ഷി കൂട്ടം പറന്നകലുമ്പോൾ .....

വീട്ടിൽ നിന്ന് വഴക്ക് കേട്ടാൽ, ആഗ്രഹിച്ച സാധനം കിട്ടാതിരുന്നാൽ, പരീക്ഷയോടുള്ള പേടി അങ്ങനെ പല കാരണങ്ങൾ കൊണ്ട് കുട്ടികൾ നാടും വീടും വിട്ട്...

Read More >>
ഭയവും ആകുലതകളും വേണോ? എസ്എസ്എൽസിയും പ്ലസ് ടുവും തന്നെയാണോ ജീവിതത്തിൻ്റെ വഴിത്തിരിവ് !

Mar 7, 2025 12:12 PM

ഭയവും ആകുലതകളും വേണോ? എസ്എസ്എൽസിയും പ്ലസ് ടുവും തന്നെയാണോ ജീവിതത്തിൻ്റെ വഴിത്തിരിവ് !

എസ് എസ് എൽ സി, പ്ലസ് ടു ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാവും ഒരു അധ്യായനവർഷത്തിന്റെ അവസാന ഘട്ടത്തിൽ എത്തുമ്പോൾ ഏറ്റവും കൂടുതൽ...

Read More >>
അപായഭീഷണി മുഴങ്ങുന്നു; കേരളത്തിന്റെ ഭാവിക്കുമേൽ ഇരുട്ടു വീഴ്ത്താൻ തുടങ്ങി ലഹരി

Mar 6, 2025 10:15 PM

അപായഭീഷണി മുഴങ്ങുന്നു; കേരളത്തിന്റെ ഭാവിക്കുമേൽ ഇരുട്ടു വീഴ്ത്താൻ തുടങ്ങി ലഹരി

കക്ഷിരാഷ്ട്രീയഭേദമില്ലാത്ത ഒരുമയാണ് ഇപ്പോൾ കേരളത്തിന്റെ ആവശ്യം. സൂക്ഷ്മശ്രദ്ധയോടെവേണം ഈ വിഷയം കൈകാര്യം...

Read More >>
പ്രണയം, അത് ആസ്വദിക്കാൻ ഉള്ളതല്ലേ? ഞങ്ങൾ ലെസ്ബിയൻസ് ആണെന്ന് പറയാൻ മടിക്കണോ?

Mar 6, 2025 02:27 PM

പ്രണയം, അത് ആസ്വദിക്കാൻ ഉള്ളതല്ലേ? ഞങ്ങൾ ലെസ്ബിയൻസ് ആണെന്ന് പറയാൻ മടിക്കണോ?

സ്വന്തം ലിംഗത്തോട് കൂടുതൽ അടുപ്പവും ഇഷ്ടവും വികാരവും തോന്നുമ്പോൾ അവർ സ്വവർഗ പങ്കാളികളെ അന്വേഷിച്ച്...

Read More >>
കേരളം മയക്കുമരുന്നിന്റെ വിഹാരഭൂമിയോ? ലഹരിയുടെ കയ്യിലെ കളിപ്പാവയാകാതെ സൂക്ഷിക്കാം വരും തലമുറയെ..

Mar 4, 2025 01:33 PM

കേരളം മയക്കുമരുന്നിന്റെ വിഹാരഭൂമിയോ? ലഹരിയുടെ കയ്യിലെ കളിപ്പാവയാകാതെ സൂക്ഷിക്കാം വരും തലമുറയെ..

പ്രായത്തിന്റെ ചോരത്തിളപ്പെന്ന് പറഞ്ഞു തള്ളിക്കളയാവുന്ന തെറ്റുകൾ അല്ല നമ്മുടെ മക്കൾ ഇന്ന്...

Read More >>
Top Stories










Entertainment News