#WomensT20Cricket | വനിതാ ക്രിക്കറ്റുമാർക്ക് പിഴച്ചത് എവിടെ? ഇനി ആരാവും അടുത്ത വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ ?

#WomensT20Cricket | വനിതാ ക്രിക്കറ്റുമാർക്ക് പിഴച്ചത് എവിടെ? ഇനി ആരാവും അടുത്ത വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ ?
Oct 24, 2024 11:25 PM | By Jain Rosviya

ഇന്ത്യ വലിയ പ്രതീക്ഷയോടു കൂടിയായിരുന്നു ഈ വനിതാ ടി 20 ക്രിക്കറ്റ് ലോകകപ്പിനെ വരവേറ്റത്. കാരണം കുറച്ചു മാസങ്ങൾക്കു മുൻപേ ഐ .സി .സി പുരുഷ ടി 20 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ മൂന്നാമതും സ്വന്തമാക്കിയത് കൊണ്ട് തന്നെ.

രോഹിതിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യയുടെ വളരെ മികച്ച കളിയാണ് നമ്മൾ കണ്ടത്. ആ ഒരു പ്രതീക്ഷ വനിതാ ടി 20 ക്രിക്കറ്റ് ലോകകപ്പിലും നമ്മൾക്കുണ്ടായിരുന്നു .

എന്നാൽ പ്രതീക്ഷയെല്ലാം കളഞ്ഞു കൊണ്ട് ഈ ലോകകപ്പ് ന്യൂസിലാൻഡ് സ്വന്തമാക്കി . ഒരിക്കൽ പോലും ടി 20 വനിതാ ലോകകപ്പിൽ നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല .അത് ഈ വർഷം നികത്താൻ ഇന്ത്യ വളരെ നന്നായി തയ്യാറെടുത്തിരുന്നതാണുതാനും.

യു എ ഈ യിലായിരുന്നു ഇക്കഴിഞ്ഞ ടി 20 വനിതാ ലോകകപ്പ് നടന്നത്. ബംഗ്ലാദേശിലാണ് ഇക്കുറി ടൂർണമെന്റ് നിശ്ചയിച്ചിരുന്നത് എങ്കിലും അവിടെ ആഭ്യന്തര പ്രശ്നം ഉയർന്നതിനാൽ വേദി യു എ .ഇ യിലേക്ക് മാറ്റുകയായിരുന്നു .

ഇന്ത്യ ഉൾപ്പെടെ 10 ടീമുകളാണ് ഈ ലോകകപ്പിൽ പങ്കെടുത്തത് .ലോകകപ്പിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ .സി .സി ) പ്രഖ്യാപിച്ച 10 അമ്പയർമാരും മൂന്ന് മാച്ച് റഫറിമാരും വനിതകളായിരുന്നു എന്നത് ഈ ലോകക്കപ്പിന്റെ ഏറെ സവിശേഷതയാണ് .ആദ്യമായാണ് വനിതകൾ മാത്രമായി ഒരു ലോകക്കപ്പ് ക്രിക്കറ്റ് നിയന്ത്രിക്കുന്നത് .

ലോകകപ്പ് നടത്തിപ്പിൽ സ്ത്രീകൾക്കു കൂടുതൽ പ്രാതിനിധ്യം നൽകുന്നതിൽ അഭിമാനമുണ്ടെന്ന് ഈ തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് ഐ .സി .സി.മാനേജർ സീൻ ഈസെ പറഞ്ഞത് .

ഇന്ത്യയിൽ നിന്ന് അമ്പയറായി വൃന്ദാ രതിയും മാച്ച് റഫറിയായി ജി .എസ് .ലക്ഷ്മിയും പട്ടികയിലുണ്ടായത് നമുക്ക് ഏറെ അഭിമാനിക്കാവുന്നതുമാണ് .

വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ടീമാണ് ഇക്കുറി ഇറങ്ങുന്നത് എന്നാണ് മുംബൈയിൽ വച്ച് നടന്ന പത്രസമ്മേളനത്തിൽ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പറഞ്ഞത് .

മലയാളികളായ സജ്ന സജീവനും ,ആശാ ശോഭനയും ഇന്ത്യൻ ടീമിൽ ഇടം പിടിച്ചത് മലയാളികളായ നമുക്ക് ഏറെ അഭിമാനിക്കാവുന്നതാണ് .

ഗ്രൂപ്പ് എ യിലായിരുന്ന ഇന്ത്യയുടെ ആദ്യ മത്സരം ന്യൂസിലാൻഡിനോട് തോൽവിയോടെയായിരുന്നു . 20 ഓവറിൽ 4 നു 160 റൺസെടുത്ത ന്യൂസിലാൻഡിനോട് ജയിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞില്ല .

58 റൺസിന്‌ ഇന്ത്യ വൻ പരാജയം നേരിടുകയായിരുന്നു . പാകിസ്ഥാനോടും ശ്രീലങ്കയോടുമായിരുന്നു ഇന്ത്യയുടെ ജയം.ഈ കളികളിൽ എല്ലാം തന്നെ മലയാളി തരാം ആശാ ശോഭനയ്‌ക്കു തിളങ്ങാൻ കഴിഞ്ഞിട്ടുണ്ട് .എന്നാൽ സജ്‌ന സജീവന് വേണ്ടത്ര തിളങ്ങാൻ കഴിഞ്ഞില്ല .

ഇന്ത്യയുടെ തുറുപ്പുചീട്ടായ ഷെഫാലി വർമയിലും സ്‌മൃതി മന്ഥാനയിലും ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വേണ്ടത്ര ഫോമിൽ അവർക്കു കളിയ്ക്കാൻ കഴിഞ്ഞില്ല .

ക്യാപ്റ്റൻ ഹർമൻ പ്രീതിന് വനിതാ പ്രീമിയർ ലീഗിൽ തിളങ്ങിയത് പോലെ ഇതിൽ തിളങ്ങാൻ കഴിഞ്ഞില്ല എന്നത് വാസ്തവമാണ് .

ഇവിടെ പിഴച്ചത് ആർക്കാണ് എന്നത് നമ്മൾ പരിശോധിക്കേണ്ടിയിരിക്കുന്നു .പരിശീലകൻ അമോൽ മജുൻദാറിനോ അതോ ഹർമൻ പ്രീതിന്റെ ക്യാപ്റ്റൻസിയിലോ .

ഇതോടു കൂടി ക്യാപ്റ്റൻ പദവി ഹർമൻ പ്രീതിന് നഷപ്പെടും എന്ന് ഏറെ കുറെ ഉറപ്പാണ് .പിൻഗാമിയായി മൂന്ന് പേരുകളാണ് ക്രിക്കറ്റ് കണ്ട്രോൾ ബോർഡിന് മുന്നിലുള്ളത് .

നിലവിലെ വൈസ് ക്യാപ്റ്റൻ സ്‌മൃതി മന്ഥാന ഓപ്പണർമാരായ ഷെഫാലി വർമ ,ജെമീമ റോഡ്രിഗസ് എന്നിവർ .സാധ്യത കൂടുതൽ സ്‌മൃതിയ്ക്കാണ് എന്നാണ് നിലവിൽ .എന്നിരുന്നാലും അടുത്ത ക്യാപ്റ്റൻ ആരാവും എന്ന് കണ്ടറിയാം .

അടുത്ത വർഷം ടി 20 വനിതാ ലോകകപ്പ് ഇന്ത്യയ്ക്കു നേടാൻ കഴിയും എന്ന് നമുക്ക് പ്രത്യാശിക്കാം

#Womens #T20 #Cricket #Where #did #womens #cricket #go #wrong #Who #will #next #womena #cricket #captain

Next TV

Related Stories
'മക്കളേ പേടി വേണ്ട, ആകാംഷയാകാം'; പരീക്ഷാ ഫലം എത്തുമ്പോൾ കുട്ടികളും രക്ഷിതാക്കളും ഇതറിയണം

Apr 30, 2025 02:18 PM

'മക്കളേ പേടി വേണ്ട, ആകാംഷയാകാം'; പരീക്ഷാ ഫലം എത്തുമ്പോൾ കുട്ടികളും രക്ഷിതാക്കളും ഇതറിയണം

എസ് എസ് എൽ സി പരീക്ഷാ ഫലം എത്തുമ്പോൾ കുട്ടികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടത്...

Read More >>
ആ ധീരതയ്ക്ക് 'റെഡ് സല്യൂട്ട്' ....  മദം പൊട്ടിയ ഭീകരർ നാണിച്ചു; മതം നോക്കാതെ ജീവൻകാത്ത  സയ്ദ് ആദിൽ ഹുസൈൻ ഷാക്ക് മുന്നിൽ

Apr 24, 2025 03:24 PM

ആ ധീരതയ്ക്ക് 'റെഡ് സല്യൂട്ട്' .... മദം പൊട്ടിയ ഭീകരർ നാണിച്ചു; മതം നോക്കാതെ ജീവൻകാത്ത സയ്ദ് ആദിൽ ഹുസൈൻ ഷാക്ക് മുന്നിൽ

"എന്റെ സഹോദരനെ ജീവൻ കൊടുത്തും സംരക്ഷിയ്ക്കേണ്ടത് എന്റെ കടമയാണ്. അവൻ ഏതു മതക്കാരനായാലും ' എന്ന ആശയമാണ് സെയ്ത് ആദിൽ ഹുസ്സൈൻ ഷായുടെ രക്തസാക്ഷിത്വം...

Read More >>
സൂക്ഷിക്കുക!..... ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ പുത്തൻ ചതിക്കുഴികൾ, എന്തെല്ലാം?

Apr 23, 2025 02:37 PM

സൂക്ഷിക്കുക!..... ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ പുത്തൻ ചതിക്കുഴികൾ, എന്തെല്ലാം?

ഇയാൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മൊബൈൽ റീചാർജ് ചെയ്തു. തൊട്ടുപിന്നാലെ അക്കൗണ്ടിൽ നിന്നും 9999 രൂപയുടെ രണ്ട് ഇടപാടുകൾ നടക്കുകയും ചെയ്തു. ഇങ്ങനെയാണ്...

Read More >>
പഞ്ചായത്ത് രാജ് ലക്ഷ്യം കണ്ടോ?'ദേശീയ പഞ്ചായത്ത് ദിനം' ഏപ്രിൽ 24

Apr 19, 2025 07:37 PM

പഞ്ചായത്ത് രാജ് ലക്ഷ്യം കണ്ടോ?'ദേശീയ പഞ്ചായത്ത് ദിനം' ഏപ്രിൽ 24

യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്ന് മനസ്സിലാക്കുവാനും അവരിലേക്ക് ഇട കലർന്ന് പ്രവർത്തിക്കുവാൻ പഞ്ചായത്തുകൾ സമയം...

Read More >>
സൈബർ പണമിടപാടുകൾ ശ്രദ്ധിക്കുക പുത്തൻ ചതിക്കുഴികൾ  ഒളിഞ്ഞിരിപ്പുണ്ട്...

Apr 12, 2025 04:03 PM

സൈബർ പണമിടപാടുകൾ ശ്രദ്ധിക്കുക പുത്തൻ ചതിക്കുഴികൾ ഒളിഞ്ഞിരിപ്പുണ്ട്...

ഒറ്റനോട്ടത്തിൽ യഥാർത്ഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളിൽ കയറി ഓർഡർ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി...

Read More >>
കാട്ടാന മുതൽ കാട്ടുതേനിച്ച വരെ..;അറുതിയില്ലാത്ത മനുഷ്യക്കുരുതികൾ....

Apr 10, 2025 05:19 PM

കാട്ടാന മുതൽ കാട്ടുതേനിച്ച വരെ..;അറുതിയില്ലാത്ത മനുഷ്യക്കുരുതികൾ....

മനുഷ്യജീവനുകൾക്ക് ഒരു വിലയും കൽപ്പിക്കുന്നില്ലേ ഇവിടുത്തെ ജനാധിപത്യ ഭരണകൂടം?...

Read More >>
Top Stories










Entertainment News