Related Stories











Oct 29, 2024 11:21 PM

പത്തനംതിട്ട : (truevisionnews.com) കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്തതില്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു.

മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കവേ അറസ്റ്റ് ചെയ്യാത്തത് സാധാരണ നടപടി മാത്രമാണെന്നാണ് ഉദയഭാനുവിന്റെ വാദം.

നവീന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ശക്തമായി വാദിച്ചിരുന്നുവെന്നും ഇതില്‍ നടപടിയെടുത്ത സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിക്കുന്നതായും കെ പി ഉദയഭാനു ഫേസ്ബുക്കില്‍ കുറിച്ചു.

വസ്തുതകള്‍ മറച്ചുവച്ച് കോണ്‍ഗ്രസും ബിജെപിയും സംഭവത്തില്‍ കള്ളപ്രചരണം നടത്തുന്നുവെന്നും ഇത് ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയണമെന്നും കെ പി ഉദയഭാനു അഭ്യര്‍ത്ഥിച്ചു.

നവീന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ സര്‍ക്കാരും സി. പി. ഐ (എം) എടുത്ത നടപടികള്‍ അഭിനന്ദനാര്‍ഹമാണെന്നും പാര്‍ട്ടി നവീന്റെ കുടുംബത്തിനൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതി.


#Congratulations #government #strong #action #death #NaveenBabu #CPIM #district #secretary #praise

Next TV

Top Stories