മീററ്റ്: (truevisionnews.com) ഭക്ഷണമുണ്ടാക്കാന്‍ വൈകിയതിന് ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി.
ഉത്തര്‍പ്രദേശിലെ സഹാറാന്പുര് നകൂദ് സ്വദേശി ഇബ്നു അലി(40)യാണ് ഭാര്യ ഷെഹ്നാസി(38)നെ അപ്പച്ചട്ടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇബ്നു അലിയെ പോലീസ് അറസ്റ്റ് ചെയ്തു.
കൂലിപ്പണിക്കാരനായ പ്രതി ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയോട് ഭക്ഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഭക്ഷണം തയ്യാറായില്ലെന്നും പാകം ചെയ്യുകയാണെന്നുമായിരുന്നു ഭാര്യയുടെ മറുപടി.
ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് തര്‍ക്കത്തിനിടെ പ്രതി അപ്പച്ചട്ടി ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിക്കുകയായിരുന്നു.
സംഭവം കണ്ട് അവിടേയ്ക്കെത്തിയ 12-ഉം 13-ഉം വയസ്സുള്ള മക്കള്‍ ഇബ്നു അലിയെ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പിന്തിരിഞ്ഞില്ല. തുടര്‍ച്ചയായി തലയ്ക്കടിയേറ്റ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു.
#Latecooking #husband #killed #wife #hitting #her #head #pan