#WorldInvestmentReport | ചാഞ്ചാട്ടം പ്രതിഫലിക്കുന്ന നിക്ഷേപങ്ങൾ: ലോക നിക്ഷേപ റിപ്പോർട്ട് പുറത്തുവന്നു

#WorldInvestmentReport | ചാഞ്ചാട്ടം പ്രതിഫലിക്കുന്ന നിക്ഷേപങ്ങൾ: ലോക നിക്ഷേപ റിപ്പോർട്ട് പുറത്തുവന്നു
Oct 21, 2024 10:28 AM | By VIPIN P V

(truevisionnews.com) സുസ്ഥിര വികസനത്തിന്റെ ഇന്ധനമാണ് നിക്ഷേപങ്ങൾ. ആധാർ മുതൽ കൃത്രിമ ബുദ്ധി വരെ വികസന സംവിധാനങ്ങളിൽ ഉണ്ടാക്കിയ മാറ്റം നിക്ഷേപങ്ങളിലൂടെ പ്രതിഫലിക്കുന്നു.

ലോകത്ത് ഉണ്ടായിട്ടുള്ള നിക്ഷേപങ്ങളുടെ ചാഞ്ചാട്ടങ്ങളും നൂതന പ്രവണതകളും പ്രതിഫലിക്കുന്ന 2023ലെ ലോക നിക്ഷേപ റിപ്പോർട്ട് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ട്രേഡ് ആൻഡ് ഡെവലപ്മെന്റ് വിഭാഗം പുറത്തുവിട്ടു. സമ്പത്തോ, സമയമോ, പ്രയത്നമോ ഭാവിയിൽ ലാഭം ലഭിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന പ്രക്രിയക്കാണ് നിക്ഷേപങ്ങൾ എന്ന് പറയുന്നത്.


നിക്ഷേപം എന്നത് മൂലധന പ്രവാഹം മാത്രമല്ല, ശാശ്വതവും, സുസ്ഥിരവും, സമത്വപൂർണ്ണവുമായ ഒരു ലോകത്തിന് വേണ്ടി മനുഷ്യന്റെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള അവസരവും കൂടിയാണ്. നിക്ഷേപങ്ങളിലൂടെ പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും, സാമ്പത്തിക വളർച്ച നേടി തൊഴിൽ ഉൽപാദനക്ഷമത വർദ്ധിപ്പിക്കാൻ സാധിക്കുന്നു.

ഗവേഷണ വികസനം സാധ്യമാക്കി, അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കൽ എന്നിവയൊക്കെ വലിയ രീതിയിൽ നടത്താൻ സാധിക്കും. ഓഹരി നിക്ഷേപം, ബോണ്ട് നിക്ഷേപം (സർക്കാർ പുറപ്പെടുവിക്കുന്ന വായ്പാ പത്രം), റിയൽ എസ്റ്റേറ്റ്, മ്യൂച്ചൽ ഫണ്ട് എന്നിങ്ങനെ വിവിധതരം നിക്ഷേപങ്ങൾ ലോകത്തുണ്ട്.

നിക്ഷേപവുമായി ബന്ധപ്പെട്ട് ലാഭം, നഷ്ടം, റിസ്ക് എന്നിവ ഉണ്ടാവുന്നതോടൊപ്പം ലിക്വിഡിറ്റി (ഒരു നിക്ഷേപം എത്ര എളുപ്പത്തിൽ പണമാക്കി മാറ്റാൻ സാധിക്കുന്ന പ്രക്രിയ)എന്നിവ സംഭവിക്കുന്നു.

ലോകത്ത് നിക്ഷേപങ്ങൾ കുറയുന്നു

ലോകത്ത് 2023 ൽ 1.3 ട്രില്ലിയൻ യുഎസ് ഡോളറിന്റെ നിക്ഷേപങ്ങളാണ് ഉണ്ടായത്, ഇത് 2022 നേക്കാൾ 10% കുറവാണ്. വ്യത്യസ്ത രാജ്യങ്ങളിലെ രാഷ്ട്രീയ പ്രശ്നങ്ങൾ, യുദ്ധങ്ങൾ, പ്രാദേശിക തരത്തിൽ ഉണ്ടാകുന്ന അരക്ഷിതാവസ്ഥ, വിതരണ ശൃംഖലയിൽ അടിക്കടി ഉണ്ടാകുന്ന പ്രയാസങ്ങൾ ഇതെല്ലാം നിക്ഷേപകരെ വലിയതോതിൽ പിന്തിരിപ്പിക്കുന്നു.

വൻകിട കമ്പനികൾ ലാഭവിഹിതം കൂട്ടുന്നതിന് നിബന്ധനകൾ കർശനമാക്കി, എങ്ങനെയെങ്കിലും വരുമാനം വർദ്ധിപ്പിക്കുവാൻ ഏകപക്ഷീയമായ തീരുമാനമെടുക്കുന്നതോടെ പല രാജ്യങ്ങളിലും വൻകിട കമ്പനിക്കാരുടെ നിക്ഷേപങ്ങൾ തിരസ്കരിക്കുന്ന കാഴ്ചയും കാണാൻ സാധിക്കുന്നു.

നിക്ഷേപങ്ങളെ ഏത് വിധേനയും സ്വീകരിക്കുക എന്ന പഴയ നിലപാടുകൾ രാജ്യങ്ങൾ മാറ്റി സൂക്ഷ്മമായി നിക്ഷേപകരെ നിരീക്ഷിക്കുകയും ഒളിഞ്ഞിരിക്കുന്ന നിബന്ധനകൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്നതോടെ നിക്ഷേപങ്ങൾ കുറയുന്ന കാഴ്ചയാണ് കാണുന്നത്.

ഓരോ രാജ്യത്തിലും മാർക്കറ്റിനും വിഭവങ്ങൾക്കും അനുസരിച്ച് വിദ്യാഭ്യാസ, ആരോഗ്യ, സേവന, ഭരണനിർവഹണ മേഖലയിൽ വൻതോതിൽ നിക്ഷേപങ്ങളാണ് ഒഴുകുന്നത്, വികസിത രാജ്യങ്ങളിൽ 7 %വും ഏഷ്യൻ രാജ്യങ്ങളിൽ 8% ആഫ്രിക്കയിൽ 3% നിക്ഷേപങ്ങൾ കുറഞ്ഞതായി ലോക നിക്ഷേപറിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ അടിസ്ഥാന സൗകര്യം, കാർഷിക മേഖലയിലെ ഭക്ഷ്യോൽപാദനം, ജലസംരക്ഷണം, ശുചിത്വം,ഡിജിറ്റൽ മേഖല എന്നിവയിൽ 10% വരെ നിക്ഷേപങ്ങൾ കുറയുന്നതായി റിപ്പോർട്ടിലൂടെ കാണാവുന്നതാണ്. കൂടാതെ വ്യവസായിക അടിസ്ഥാന സൗകര്യങ്ങളിലും വലിയ വികസിത രാജ്യങ്ങളിൽ പോലും വേണ്ടത്ര നിക്ഷേപങ്ങൾ വരുന്നില്ല.

നിർമ്മാണ മേഖല, അസംസ്കൃത വസ്തുക്കളുടെ ഖനനം എന്നീ മേഖലയിൽ ധാരാളം നിക്ഷേപങ്ങൾ കൂടുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. യാതൊരു നിബന്ധനകളും ഇല്ലാതെ അനിയന്ത്രിതമായി ഖനനാനുമതി വലിയ കമ്പനികൾക്ക് നൽകുന്നതിൽ,പ്രാദേശിക ജനങ്ങൾ എതിർപ്പായി ഉന്നയിക്കുന്നതോടെ സംഘർഷങ്ങൾക്ക് വരെ കാരണമാകുന്നുണ്ട്.


ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും, വർധിച്ചുവരുന്ന ഭൗമ രാഷ്ട്രീയ പിരിമുറക്കങ്ങൾ ഉണ്ടായപ്പോഴും, സെമി കണ്ടക്ടർ (അർദ്ധചാലകം) ഇലക്ട്രോണിക്സ് ഉൽപാദനം, പുനരുപയോഗ ഊർജ ഉൽപാദനം, ബാറ്ററി ഉൽപാദനം എന്നി മേഖലയിൽ നിക്ഷേപങ്ങൾ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു.

നിക്ഷേപ സൗഹൃദ നയങ്ങൾ

2022 നേക്കാൾ നിക്ഷേപങ്ങൾ സംബന്ധിച്ച് 73 രാജ്യങ്ങളിൽ 137 നയങ്ങൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇത് മുൻവർഷത്തേക്കാൾ 25% കുറവാണ്. 75% നയങ്ങളും നിക്ഷേപകർക്ക് അനുകൂലമാണ്. ഉദാരവൽക്കരണം, പ്രോത്സാഹനം, സുഗമമാക്കൽ എന്നീ നയങ്ങളാണ് നിക്ഷേപകരെ സ്വീകരിക്കുന്ന കാര്യത്തിൽ ലോക രാജ്യങ്ങൾ സ്വീകരിക്കുന്നത്.

ചില രാജ്യങ്ങളിൽ ഒരു വർഷത്തേക്കാണ് നിക്ഷേപനയങ്ങളുടെ കാലാവധി എങ്കിൽ ചില സ്ഥലങ്ങളിൽ ഇത് അഞ്ച് വർഷമാണ്. വികസ്വര രാജ്യങ്ങളിൽ 86% തീരുമാനങ്ങളും നിക്ഷേപകർക്ക് അനുകൂലമാകുമ്പോൾ വികസിത രാജ്യങ്ങളിൽ ഇത് 57 % മാത്രമാണ്.

2023 ൽ 29 വലിയ അന്താരാഷ്ട്ര കരാറുകൾ ഉണ്ടാക്കിയതിൽ മിക്കതും പണം നിക്ഷേപിക്കുന്നവരുടെ താൽപര്യം സംരക്ഷിച്ചു കൊണ്ടായിരുന്നു.

അവികസിത രാജ്യങ്ങളായ കമ്പോഡിയ,എത്യോപ്യ, ബംഗ്ലാദേശ്,ഉഗാണ്ട, സെനഗൽ എന്നീ രാജ്യങ്ങളിൽ 17% വിദേശനിക്ഷേപങ്ങൾ വർദ്ധിച്ചത് ശുഭ സൂചനയായി റിപ്പോർട്ട് പ്രത്യാശ പ്രകടിപ്പിക്കുന്നു. ആഫ്രിക്കയിൽ വെള്ളിനാരുകളുടെ ഖനനം,മാലിദ്വീപിൽ ഹോസ്പിറ്റാലിറ്റി, കടലോര രാജ്യങ്ങളിൽ ഓയിൽ& ഗ്യാസ് സെക്ടർ എന്നീ മേഖലകളിൽ നിക്ഷേപകരുടെ കുത്തൊഴുകാണ് അനുഭവപ്പെടുന്നത്.

അമേരിക്ക,ജപ്പാൻ, ജർമ്മനി,സ്വീഡൻ, സ്പെയിൻ എന്നീ രാജ്യങ്ങളിലാണ് കൂടുതൽ നിക്ഷേപകർ ഉള്ളത് എങ്കിലും സ്വന്തം രാജ്യങ്ങളിൽ നിക്ഷേപം നടത്താതെ വിദേശരാജ്യങ്ങളിൽ കമ്പ്യൂട്ടർ ഫോൺ നിർമ്മാണം,വാഹന നിർമ്മാണ മേഖല, ഊർജ്ജവിതരണ മേഖല, സൈബർ ക്രൈം അനുബന്ധ മേഖല, കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട മേഖല, എന്നിവയിൽ പണം നിക്ഷേപിക്കുവാനാണ് താൽപര്യപ്പെടുന്നത്.

അനിയന്ത്രിതമായ പണപ്പെരുപ്പം, വൈദഗ്ധ്യം ഉള്ളവരുടെ കുറവ്, വിതരണ ശൃംഖലയിൽ പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങൾ, വൈദ്യുതി ലഭ്യമല്ലാത്തത് എന്നിങ്ങനെയുള്ള സാഹചര്യം ഉള്ളതിനാൽ ലോകത്ത് 32 % സ്ഥലത്ത് മാത്രമേ ബിസിനസ് നടത്തുവാനുള്ള അന്തരീക്ഷം സംജാതമായിട്ടുള്ളൂ എന്ന് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഓരോ രാജ്യവും നിക്ഷേമസൗഹൃദമാകുന്നതിന് കാര്യക്ഷമമായ ഇടപെടൽ നടത്തേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നു.

പുനരുപയോഗ ഊർജ്ജ മേഖല ഒരു സാധ്യതയായി മാറിയതോടെ നിക്ഷേപകർ കൂടുതൽ പണം ഈ മേഖലയിൽ നിക്ഷേപിക്കാൻ തുടങ്ങി, 76% വളർച്ചയാണ് ഈ മേഖലയിൽ ഉണ്ടായതെങ്കിൽ മനുഷ്യ വികസനവുമായി ബന്ധപ്പെട്ട ആരോഗ്യം, വിദ്യാഭ്യാസം എന്നി മേഖലയിൽ 22% മാത്രമേ നിക്ഷേപ വളർച്ച രേഖപ്പെടുത്തുന്നുള്ളൂ എന്നത് പെട്ടെന്ന് പണം തിരിച്ചു കിട്ടുന്ന മേഖലയിലേക്ക് നിക്ഷേപകർ പണം നിക്ഷേപിക്കുകയും ദീർഘകാല അടിസ്ഥാനത്തിൽ വരുമാനം ലഭിക്കുന്ന മേഖലയോട് അപ്രിയം തോന്നുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

2030ന് ലോകരാജ്യങ്ങൾ കൈവരിക്കാൻ ലക്ഷ്യമിട്ട സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ, കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ഭീതിതമായ സാഹചര്യങ്ങൾ പരിഹരിക്കുന്നതിന് വിഭാവനം ചെയ്ത കാലാവസ്ഥ സാമ്പത്തിക സഹായ ഫണ്ട് അർത്ഥപൂർണ്ണമാകണമെങ്കിൽ 500 ബില്യൺ യുഎസ് ഡോളറിന്റെ വലിയ മുതൽമുടക്ക് ആവശ്യമാണ് പക്ഷേ വേണ്ടത്ര മുതൽ മുടക്ക് ഈ മേഖലയിൽ ഉണ്ടായിട്ടില്ല എന്ന് ലോകനിക്ഷേപ റിപ്പോർട്ട് വ്യക്തമാക്കുന്നു.

വ്യാപകമാകുന്ന ഹരിത ബോണ്ടുകൾ

സുസ്ഥിരമായ ഒരു ലോകക്രമം കെട്ടിപ്പടുക്കുന്നതിന്, പരിസ്ഥിതി സംരക്ഷണം യാഥാർത്ഥ്യമാകണം ഇതിന് കാർബൺ മുക്തമായതോ, പരിമിതമായതോ ആയ പദ്ധതികൾ ഏറ്റെടുക്കുന്നതിനുള്ള നിക്ഷേപ സമാഹരണമാണ് ഗ്രീൻ ബോണ്ട് എന്നു കൊണ്ട് ഉദ്ദേശിക്കുന്നത്.

മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകുന്നതിനുള്ള പ്രവർത്തനങ്ങൾക്കും അവയെ പ്രതിരോധിക്കുന്നതിനും ജൈവ വൈവിധ്യങ്ങൾ സംരക്ഷിക്കുന്നതിനും ജൈവികമായ പരിഹാരമാർഗ്ഗങ്ങളാണ് ബോണ്ട്‌ കൊണ്ട് ഉദ്ദേശിക്കുന്നത്. നിക്ഷേപങ്ങളിൽ പുതിയ ഒരു മേഖലയാണ് ഹരിത ബോണ്ടുകൾ.

ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ എത്താതിരിക്കുന്നത് തടയാനുള്ള പദ്ധതികൾക്ക് വേണ്ടി പണം കണ്ടെത്തുന്ന ബോണ്ടുകളെയാണ് ഹരിത ബോണ്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

നിശ്ചിത വരുമാനം ലഭിക്കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തി കാർബൺ മുക്ത പദ്ധതികളായ ജലസേചനം, പശു വളർത്തൽ, മീൻപിടുത്ത മേഖല, പ്രകൃതിദത്തമായ കാടുകളുടെ സംരക്ഷണം, ജൈവകൃഷി, കടൽ തിരമാലയിൽ നിന്നുള്ള വൈദ്യുതി ഉല്പാദനം, പ്രകൃതി സൗഹൃദ കെട്ടിട്ട നിർമ്മാണം എന്നിവയിൽ മുതൽ മുടക്കുന്നതിനെയാണ് ഹരിത ബോണ്ടുകൾ എന്നത് കൊണ്ട് വിവക്ഷിക്കുന്നത്.

2023 ൽ ബഡ്ജറ്റ് പ്രസംഗത്തിലാണ് ഗ്രീൻ ബോണ്ടുകളെ കുറിച്ച് ആദ്യമായി പറഞ്ഞത്, തുടർന്ന് 2021 ജനുവരിയിൽ ഇന്ത്യ ആദ്യത്തെ ഗ്രീൻ ബോണ്ട് ഇന്ത്യൻ കറൻസിയിൽ ഇറക്കി. ആഭ്യന്തര നിക്ഷേപം വർദ്ധിപ്പിക്കുന്നതിന് “സെബി “യിൽ രജിസ്റ്റർ ചെയ്ത നിക്ഷേപകർക്കും വിദേശ പ്രൊഫൈൽ ഉള്ള നിക്ഷേപകർക്കും ഗ്രീൻ ബോണ്ടുകൾ വാങ്ങിക്കുവാൻ പ്രത്യേക അവസരങ്ങൾ നൽകിയിരുന്നു.

സാമൂഹികമായ കാര്യങ്ങൾക്കുവേണ്ടി വിദ്യാഭ്യാസം,ആരോഗ്യം,വീട് നിർമ്മാണം, തൊഴിൽ ലഭ്യമാക്കൽ എന്നിവയ്ക്ക് വേണ്ടി നിക്ഷേപങ്ങൾ സമാഹരിക്കുന്നതിനെസോഷ്യൽ ബോണ്ടും എന്ന് വിശേഷിപ്പിക്കുന്നുണ്ട്. സുസ്ഥിരമായ ബോണ്ടിലൂടെ നിക്ഷേപ സമാഹരണം 2022 നേക്കാൾ ലോകത്ത് 20 % വർദ്ധിച്ചിട്ടുണ്ട്.

നിക്ഷേപകരെ ആകർഷിക്കുവാൻ ആനുകൂല്യങ്ങളുടെ പെരുമഴ

രാജ്യങ്ങളിലേക്ക് നിക്ഷേപകരെ വലിയ രീതിയിൽ ആകർഷിക്കുന്നതിന് പല രാജ്യങ്ങളും വ്യത്യസ്ത നയപരിപാടികളും പ്രവർത്തനങ്ങളുമാണ് സ്വീകരിക്കുന്നത്. സിംഗപ്പൂർ ,യുഎഇ എന്നീ രാജ്യങ്ങളിൽ ഏകജാലക സംവിധാനം നിക്ഷേപകർക്കായിട്ടുണ്ട്.

ബംഗ്ലാദേശിൽ കരണ്ട് ചാർജിന് ഇളവ് വരുത്തിയതും ഇക്വാഡർ, രണ്ടുമാസത്തെ സമയം നൽകി ആ മാസത്തിൽ നിക്ഷേപിക്കുന്നവർക്ക് പ്രത്യേക ഇളവുകൾ നൽകിയും, എത്യോപ്യയിൽ പ്രത്യേക മേഖലയിൽ നിക്ഷേപിക്കുന്നവർക്കും, പപ്പു ഗനിയയിൽ വനിതാ നിക്ഷേപകർക്ക് പ്രോത്സാഹനവും, ഇറാക്കിൽ തർക്കപരിഹാരത്തിന് പ്രത്യേക സംവിധാനവും, മ്യാൻമാരിൽ പ്രവേശന നികുതി ഒഴിവാക്കിയതും, സൗദി അറേബ്യയിൽ ഉത്തരവാദിത്വം ഉള്ള ഉദ്യോഗസ്ഥന്മാരെ മന്ത്രാലയത്തിൽ ചുമതലപ്പെടുത്തിയതും, വിയറ്റ്നാമിൽ ചെറുകിട സംരംഭകർക്ക് പ്രാധാന്യം നൽകിയും,ബോസ്നിയ, കൊസോവ, സെർബിയ എന്നി ബാൽക്കൻസ് രാജ്യങ്ങളിൽ ഇൻവെസ്റ്റ്മെന്റ് പോളിസി ഉണ്ടാക്കിയും നിക്ഷേപകരെ ഇരുകയും നീട്ടി സ്വീകരിക്കുവാൻ രാജ്യങ്ങൾ മത്സരിക്കുന്നു.

ബ്രിട്ടൻ ,ഇന്ത്യ രാജ്യങ്ങൾ നിക്ഷേപകരെ ആകർഷിക്കുവാൻ പല പദ്ധതികളും ആവിഷ്കരിക്കുന്നുണ്ടെങ്കിലും അത് നിക്ഷേപങ്ങളായി മാറുന്നില്ല. ഫ്രാൻസ് ,ഓസ്ട്രേലിയ ,അമേരിക്ക എന്നീ രാജ്യങ്ങളിൽ നിക്ഷേപങ്ങളിൽ കുറവ് വരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

പൊതുമേഖലയിൽ നിക്ഷേപങ്ങൾ ജിഡിപിയുടെ ഒരു ശതമാനം മാത്രമാകുമ്പോൾ സ്വകാര്യ നിക്ഷേപകങ്ങൾ GDP യുടെ 2.2% ആയി വർദ്ധിച്ചു. കാര്യക്ഷമത ,പൊതു താല്പര്യം എന്നിവ കൂടുതലായി നിക്ഷേപം സ്വീകരിക്കുമ്പോൾ ഉണ്ടാകേണ്ടതായിട്ടുണ്ട് .80 % ജനങ്ങൾ അധിവസിക്കുന്ന രാജ്യങ്ങളിൽ സാമ്പത്തിക വളർച്ച മന്ദഗതിയിൽ ആണെന്ന് ലോകബാങ്ക് പറയുന്നുണ്ട്. ഉത്പാദനക്ഷമത, സംരംഭകത്വം, നവീനത്വം, നൂതനാശയങ്ങൾ എന്നീവ രാജ്യങ്ങൾ കൈമുതലായി സ്വീകരിച്ചാൽ മാത്രമേ നിക്ഷേപങ്ങൾ വർധിച്ചു വരികയുള്ളൂ.

നിക്ഷേപങ്ങളിലെ പുത്തൻ വാതായനങ്ങൾ

പരസ്യ മേഖല, നിക്ഷേപങ്ങളെ ആകർഷിക്കുന്ന മേഖലയായി മാറിയിരിക്കുന്നു .ഏതാണ്ട് 662 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാരം ഈ മേഖലയിൽ നടക്കുന്നു. പരസ്യങ്ങളിൽ 15% വും ഡിജിറ്റൽ പരസ്യംമാണ്.

ഫോൺ ഉപയോഗിക്കുന്നവരിൽ 50% വും സമയവും സോഷ്യൽ മീഡിയയിൽ ചിലവഴിക്കുകയും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 8% വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. 2023 ൽ 9% അധികമായി മൊബൈൽ ഫോൺ വില്പന നടത്തുകയും ചെയ്ത സാഹചര്യത്തെ സമർത്ഥമായി ഉപയോഗിക്കുവാൻ നിക്ഷേപകർ കാത്തുനിൽക്കുകയാണ്.

ഡിജിറ്റൽ പരസ്യങ്ങൾ കാണുന്നവരുടെ എണ്ണത്തിൽ 2022 നേക്കാൾ 2023 ൽ 31 % വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മൊബൈൽ ഫോണിൽ ചെലവഴിക്കുന്ന വ്യക്തികളുടെ സമയം പ്രതിദിനം ഇൻഡോനേഷ്യയിൽ 6.1 മണിക്കൂറും ,അർജന്റീനയിൽ 5.3 മണിക്കൂറും ബ്രസീലിൽ അഞ്ചുമണിക്കൂറും, ഇന്ത്യയിൽ 4.8 മണിക്കൂറും ആയതിനാൽ ഇതുവഴിയുള്ള ബിസിനസ് വർദ്ധിപ്പിക്കുവാൻ നിക്ഷേപകർ ഒരുങ്ങുകയാണ്.

കൂടാതെ മൊബൈൽ ആപ്പുകളുടെ ഉപയോഗം 10% വർധിച്ചതും,2023 ൽ മാത്രം 260 കോടി മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യപ്പെട്ടു. സൈബർ മേഖലയിലുള്ള നിക്ഷേപം 7 ട്രില്യനിൽ നിന്ന് 2025 ആകുമ്പോഴേക്കും 14 ട്രീല്യാനായി വർദ്ധിക്കുന്നതാണ്.

കൂടാതെ ഓൺലൈൻ ഗെയിം മേഖലയിലും 22 % വർദ്ധനവ് ഉണ്ടായിട്ടുണ്ട്, ഏറ്റവും വലിയ നാലാമത്തെ വിനോദമായി ഓൺലൈൻ ഗെയിം മാറി .2023 ൽ ലോകത്ത് 455 ദശലക്ഷം ഓൺലൈൻ ഗെയിം കളിക്കാർ ഉണ്ട്. ഈ മേഖലയിൽ വ്യാപകമായ നിക്ഷേപങ്ങളാണ് കടന്നുവരുന്നത്.

കോവീഡിന് ശേഷം ലൈവ് ആഘോഷ പരിപാടികൾ 20% വർദ്ധിച്ചിട്ടുണ്ട് ഈ മേഖലയിലും നിക്ഷേപങ്ങൾ വർധിക്കാൻ സാധ്യതയുണ്ട്. സാധ്യതയുടെ അനന്ത മേഖലയായി നിക്ഷേപ മേഖല മാറിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

#Investments #reflect #volatility #WorldInvestmentReport #Released

Next TV

Related Stories
#Munambam |  മുനമ്പം ഭൂമിയും ഐഎഎസ് ഹിന്ദുവും; കടക്കൽ കത്തിവെക്കുന്നവർ അറിയുക ഇത് കേരളമാണ്

Nov 5, 2024 12:50 PM

#Munambam | മുനമ്പം ഭൂമിയും ഐഎഎസ് ഹിന്ദുവും; കടക്കൽ കത്തിവെക്കുന്നവർ അറിയുക ഇത് കേരളമാണ്

റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കുക എന്ന പ്രതിഷേധത്തിലാണ് ഇപ്പോൾ മുനമ്പത്തെ ഭൂസംരക്ഷണ സമിതി...

Read More >>
#BorderGavaskarTrophy | ബോർഡർ ഗവാസ്കർ ട്രോഫി നവംബർ 22 മുതൽ; ഇന്ത്യയ്ക്ക് ജയം അനിവാര്യം

Oct 26, 2024 08:25 PM

#BorderGavaskarTrophy | ബോർഡർ ഗവാസ്കർ ട്രോഫി നവംബർ 22 മുതൽ; ഇന്ത്യയ്ക്ക് ജയം അനിവാര്യം

അതിനാൽ തന്നെ അടുത്ത ഈ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ നല്ല കളി പുറത്തെടുക്കുമെന്നു നമുക്ക്...

Read More >>
#ByPoll2024 | തെരഞ്ഞെടുപ്പ് ചൂടിൽ ആവേശത്തോടെ സ്ഥാനാർത്ഥികൾ

Oct 26, 2024 04:38 PM

#ByPoll2024 | തെരഞ്ഞെടുപ്പ് ചൂടിൽ ആവേശത്തോടെ സ്ഥാനാർത്ഥികൾ

ചേലാകരയിലെ സ്ഥിതിയും പിറകോട്ടല്ല. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് തങ്ങളുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു...

Read More >>
#WomensT20Cricket | വനിതാ ക്രിക്കറ്റുമാർക്ക് പിഴച്ചത് എവിടെ? ഇനി ആരാവും അടുത്ത വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ ?

Oct 24, 2024 11:25 PM

#WomensT20Cricket | വനിതാ ക്രിക്കറ്റുമാർക്ക് പിഴച്ചത് എവിടെ? ഇനി ആരാവും അടുത്ത വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ ?

രോഹിതിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യയുടെ വളരെ മികച്ച കളിയാണ് നമ്മൾ കണ്ടത്. ആ ഒരു പ്രതീക്ഷ വനിതാ ടി 20 ക്രിക്കറ്റ് ലോകകപ്പിലും നമ്മൾക്കുണ്ടായിരുന്നു...

Read More >>
#globalday | പരമ്പരാഗത സമൂഹങ്ങൾ മുഖ്യധാരയിൽ എത്തിയോ? പരമ്പരാഗത സമൂഹങ്ങൾക്ക് വേണ്ടിയുള്ള ആഗോള ദിനം ആഗസ്റ്റ് 9

Aug 7, 2024 10:43 PM

#globalday | പരമ്പരാഗത സമൂഹങ്ങൾ മുഖ്യധാരയിൽ എത്തിയോ? പരമ്പരാഗത സമൂഹങ്ങൾക്ക് വേണ്ടിയുള്ള ആഗോള ദിനം ആഗസ്റ്റ് 9

ആധുനികതയുടെയും കൊളോണിയലിസത്തിന്റെയും സമ്മർദ്ദം മൂലം തനിമ നഷ്ടപ്പെടുന്ന സമൂഹത്തെ ചേർത്തു പിടിക്കേണ്ട ദിനമാണ്...

Read More >>
#WayanadLandslide | ക്ഷോഭിച്ച പ്രകൃതി തോറ്റുപോകുന്നു, മനുഷ്വത്വത്തിൻ്റെ ഈ കൂട്ടായിമയ്ക്ക് മുന്നിൽ

Aug 2, 2024 08:58 PM

#WayanadLandslide | ക്ഷോഭിച്ച പ്രകൃതി തോറ്റുപോകുന്നു, മനുഷ്വത്വത്തിൻ്റെ ഈ കൂട്ടായിമയ്ക്ക് മുന്നിൽ

ഉറ്റവരെ നഷ്ടമായവർ പോലും നെഞ്ചുനീറുന്ന വേദനയോടെ കിട്ടിയ ജീവൻ മുറുകെ പിടിച്ച് ബാക്കി ജീവനുകൾക്കായുള്ള തിരച്ചിലിലാണ് ഇപ്പോഴും....

Read More >>
Top Stories










Entertainment News