(truevisionnews.com) ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് മത്സരം പൂനെയിൽ പുരോഗമിച്ചു കൊണ്ടിരിക്കെ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് മത്സരമായ ബോർഡർ ഗവാസ്കർ ട്രോഫി 2024 -2025 ലേക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പുറത്തുവിട്ട് ബിസിസിഐ.
ഓസ്‌ട്രേലിയക്കെതിരെ നവംബർ 22 മുതലാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് പരമ്പരകളെ പൊതുവായി പറയുന്നതാണ് ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പര.
അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ഭാവി പര്യടന പട്ടികകളിൽ ഉൾപ്പെടുത്തിയാണ് ഈ ടെസ്റ്റ് പരമ്പര സംഘടിപ്പിക്കാറുള്ളത്. ഈ പരമ്പരയിലെ മത്സരങ്ങളുടെ എണ്ണത്തിന് എല്ലായ്‌പ്പോഴും നിശ്ചിതമായ എണ്ണം കാണാറില്ല.
പരമ്പരയിൽ വിജയിക്കുന്ന ടീമിനാണ് ബോർഡർ ഗവാസ്കർ ട്രോഫി ലഭിക്കുന്നത്. പരമ്പര സമനിലയിലാവുകയാണങ്കിൽ കഴിഞ്ഞ തവണത്തെ വിജയികൾക്ക് ട്രോഫി കൈവശം വയ്ക്കാനുള്ള അനുവാദവുമുണ്ട്.
നിലവിൽ ഇന്ത്യയാണ് ബോർഡർ ഗവാസ്കർ ട്രോഫി ജേതാക്കൾ. ഈ പരമ്പരയിൽ ഏറ്റവും കൂടുതൽ ജേതാക്കളായതും ഇന്ത്യയാണ്.
നായകൻ സ്ഥാനം രോഹിത് ശർമയ്ക്കും വൈസ് ക്യാപ്റ്റൻ സ്ഥാനം ജസ്പ്രീത് ബുമ്രയ്ക്കുമാണ്. യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗില്ല്, വിരാട് കോലി, റിഷഭ് പന്ത് തുടങ്ങിയവരാണ് പ്രധാന നിര.
സർഫ്രാസ് ഖാനും, ധ്രുവ് ജുറെലും സ്‌ക്വാഡിൽ സ്ഥാനം നിലനിർത്തി. ബുമ്ര, മുഹമ്മദ് സിറാജ്, ആർ അശ്വിൻ, ജഡേജ തുടങ്ങിയവർ ബോളിങ്ങിൽ സ്ഥാനം ഉറപ്പിച്ചു. പരിക്കേറ്റതുകൊണ്ട് സ്‌പിന്നർ കുൽദീപ് യാദവിന് സ്ഥാനം നഷ്ടമായി. മുഹമ്മദ് ഷെമിയ്ക്കും സ്‌ക്വാഡിൽ സ്ഥാനം കിട്ടിയില്ല.
ഈ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കാൻ കാത്തിരിക്കുന്ന നിതീഷ് കുമാർ റെഡ്‌ഡി ,ഹർഷിത് റാണാ ,അഭിമന്യു ഈശ്വർ എന്നിവർ ടീമിൽ ഇടം കണ്ടെത്തി.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം സ്വപ്നം കാണുന്ന രണ്ടു ടീമുകൾക്കും ഈ കളി നിർണായകമാണ്. അതിനാൽ തന്നെ രണ്ടു ടീമുകളും പൊരുതി കളിക്കും എന്ന് നിശ്ചയമാണ്. ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്കു കാര്യമായി നേട്ടമുണ്ടായില്ല.
അതിനാൽ തന്നെ അടുത്ത ഈ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ നല്ല കളി പുറത്തെടുക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം.
#BorderGavaskarTrophy #November #India #must #win