#WayanadLandslide | ഉരുളെടുത്ത നാട്; നിനച്ചിരിക്കാതെ പ്രകൃതിയുടെ പ്രഹരമേറ്റ് നോവായി മുണ്ടക്കൈയും ചൂരല്‍മലയും

#WayanadLandslide | ഉരുളെടുത്ത നാട്; നിനച്ചിരിക്കാതെ പ്രകൃതിയുടെ പ്രഹരമേറ്റ് നോവായി മുണ്ടക്കൈയും ചൂരല്‍മലയും
Aug 1, 2024 03:33 PM | By VIPIN P V

(truevisionnews.com) വയനാട്ടിലെ ഉരുൾപൊട്ടലിന്റെ ദുരന്തചിത്രങ്ങൾ പുറംലോകത്തേക്ക് വന്നുകൊണ്ടേയിരിക്കുകയാണ്.

നിനച്ചിരിക്കാതെ പ്രകൃതിയുടെ പ്രഹരമേറ്റ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽനിന്ന് ഉള്ളംനീറ്റുന്ന സങ്കടക്കഥകളാണു വരുന്നത്. ഉറ്റവരെ നഷ്ട‌പ്പെട്ടവർ, പ്രിയപ്പെട്ടവരെക്കുറിച്ച് ഇപ്പോഴും വിവരംലഭിക്കാത്തവർ, കിടപ്പാടം നഷ്ടപ്പെട്ടവർ...

മനുഷ്യകദനത്തിന്റെ അനേകം കഥനങ്ങൾ. ഉരുളുകളിൽ തകർന്ന ഭൂമികയിൽ ജീവിതം സാധാരണനിലയിലാകുന്നത് ഇനിയെന്ന് എന്നത് അനിശ്ചിതം.

സൈന്യവും ദേശീയ ദുരന്തനിവാരണസേനയും പോലീസും മറ്റ് ഔദ്യോഗികസംവിധാനങ്ങളുമൊക്കെ രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.

പക്ഷേ, കേരളത്തിലെപ്പോഴൊക്കെ ദുരന്തങ്ങളുണ്ടായോ അപ്പോഴൊക്കെയെന്നപോലെ ഇവിടെയും സാധാരണമനുഷ്യരാണ് യഥാർഥ നായകബിംബങ്ങൾ. രക്ഷാപ്രവർത്തനത്തിൻ്റെ ആദ്യഘട്ടത്തിൽ കൈയുംമെയ്യും മറന്നു രംഗത്തിറങ്ങിയത് നാട്ടുകാർതന്നെയാണ്.

ഉരുൾപൊട്ടലുണ്ടായ പുലർച്ചെ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടവർപോലും തിരികെയെത്തി അരയ്ക്കൊപ്പം ചെളിയിലിറങ്ങി രക്ഷാപ്രവർത്തനം നടത്തി. ചെളിയിലും പാറകൾക്കിടയിലും കുടുങ്ങിയവരെ ജീവൻപണയംവെച്ചാണ് ഇവർ രക്ഷിച്ചത്.


ദുരന്തത്തിൻ്റെ വ്യാപ്തി കുറയ്ക്കാൻ ഇതൊക്കെ സഹായകമായി. 2018-ലെയും 2019-ലെയും പ്രളയകാലത്തും കരിപ്പൂർ വിമാനാപകടസമയത്തുമൊക്കെ കണ്ട, മലയാളിയുടെ ആ ഒത്തൊരുമയും ധൈര്യവുമാണ് ഇവിടെയും ദൃശ്യമായത്.

നൂറുകണക്കിനു വീടുകൾ ഉരുൾപൊട്ടലിൽ തകർന്നുതരിപ്പണമായിട്ടുണ്ട്. ഇവയുടെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകരെ വരവേറ്റത് ഹൃദയഭേദകമായ കാഴ്ച‌കളാണ്.


കുട്ടികളുടേതടക്കം അഞ്ചോ ആറോ മൃതദേഹങ്ങൾ കെട്ടിപ്പിടിച്ചുകിടക്കുന്നതാണ് ഒരിടത്തു കണ്ടത്. മറ്റൊരിടത്ത് കസേരയിൽ ഇരിക്കുന്നനിലയിലായിരുന്നു മൃതദേഹങ്ങൾ.

കട്ടിലിൽ കിടക്കുന്നനിലയിലും പുറത്തേക്ക് ഓടാൻശ്രമിച്ചപ്പോൾ മരിച്ചുവീണനിലയിലും ശരീരങ്ങൾ കിട്ടി.

ജീവൻ തിരിച്ചുപിടിച്ച് ആശുപത്രികളിലും ദുരിതാശ്വാസക്യാമ്പുകളിലും കഴിയുന്ന ഒട്ടേറെപ്പേരാകട്ടെ കടുത്ത മാനസികാഘാതത്തിലാണ്. ദുരന്തമേഖലയിലെ മനുഷ്യർക്ക് ആവശ്യമായ ആരോഗ്യസഹായവും ദുരിതാശ്വാസസാമഗ്രികളുമെത്തിക്കുകയാണ് കേരളത്തിന്റെ അടിയന്തരകടമ.


ഉള്ളത് പങ്കുവെക്കുക എന്നതാണ് കരുതലിന്റെ നയം. ഒട്ടേറെ വ്യക്തികളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും സഹായഹസ്ത‌വുമായെത്തിയിട്ടുണ്ട്. അതേസമയം വയനാട്ടിൽ രക്ഷാദൗത്യം തുടരുകയാണ്.

മരണസംഖ്യ വീണ്ടും വീണ്ടും ഉയർന്നുകൊണ്ടിരിക്കുന്നു. രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കുന്നത് കേന്ദ്ര സംസ്ഥാന സേനാ വിഭാഗത്തിലെ 1769 പേര്‍.

തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിൽ സജീവമാണ്. എന്‍ഡിആര്‍എഫ്, സിആര്‍പിഎഫ്, കര വ്യോമ നാവിക സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, പോലീസ്, അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെയാണ് മൂന്ന് ദിവസങ്ങളിലായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

എന്‍ഡിആര്‍എഫിലെ 90 പേരും കരസേനയിലെ 120 പേരും ഡിഫന്‍സ് സെക്യൂരിറ്റിയസിലെ 180 പേരും കോസ്റ്റ് ഗാര്‍ഡിലെ 11 പേരും നാവിക സേനയിലെ 68 പേരും ഫയര്‍ഫോഴ്സിലെ 360 പേരും കേരള പോലീസിലെ 866 പേരും തമിഴ്‌നാട് ഫയര്‍ഫോഴ്‌സ്, എസ്ഡിആര്‍എഫ് സേനയില്‍ നിന്നും 60 പേരടങ്ങുന്ന ടീമും ഇടുക്കി എച്ച്എടി യില്‍ നിന്നും 14 പേരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. മി

ലിട്ടറി എന്‍ജിനീയറിങ് വിഭാഗം, ടെറിറ്റോറിയല്‍ ആര്‍മി വിഭാഗം, ഡോഗ് സ്‌ക്വാഡിന്റെ സേവനവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ട്.

കേരള - കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് മേജര്‍ ജനറല്‍ വി ടി മാത്യുവിന്റെ നേതൃത്വത്തിലാണ് കരസേനയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്.

#land #rolled #Mundakai #Churalmala #new #due #blow #nature #stopping

Next TV

Related Stories
#Munambam |  മുനമ്പം ഭൂമിയും ഐഎഎസ് ഹിന്ദുവും; കടക്കൽ കത്തിവെക്കുന്നവർ അറിയുക ഇത് കേരളമാണ്

Nov 5, 2024 12:50 PM

#Munambam | മുനമ്പം ഭൂമിയും ഐഎഎസ് ഹിന്ദുവും; കടക്കൽ കത്തിവെക്കുന്നവർ അറിയുക ഇത് കേരളമാണ്

റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കുക എന്ന പ്രതിഷേധത്തിലാണ് ഇപ്പോൾ മുനമ്പത്തെ ഭൂസംരക്ഷണ സമിതി...

Read More >>
#BorderGavaskarTrophy | ബോർഡർ ഗവാസ്കർ ട്രോഫി നവംബർ 22 മുതൽ; ഇന്ത്യയ്ക്ക് ജയം അനിവാര്യം

Oct 26, 2024 08:25 PM

#BorderGavaskarTrophy | ബോർഡർ ഗവാസ്കർ ട്രോഫി നവംബർ 22 മുതൽ; ഇന്ത്യയ്ക്ക് ജയം അനിവാര്യം

അതിനാൽ തന്നെ അടുത്ത ഈ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ നല്ല കളി പുറത്തെടുക്കുമെന്നു നമുക്ക്...

Read More >>
#ByPoll2024 | തെരഞ്ഞെടുപ്പ് ചൂടിൽ ആവേശത്തോടെ സ്ഥാനാർത്ഥികൾ

Oct 26, 2024 04:38 PM

#ByPoll2024 | തെരഞ്ഞെടുപ്പ് ചൂടിൽ ആവേശത്തോടെ സ്ഥാനാർത്ഥികൾ

ചേലാകരയിലെ സ്ഥിതിയും പിറകോട്ടല്ല. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് തങ്ങളുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു...

Read More >>
#WomensT20Cricket | വനിതാ ക്രിക്കറ്റുമാർക്ക് പിഴച്ചത് എവിടെ? ഇനി ആരാവും അടുത്ത വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ ?

Oct 24, 2024 11:25 PM

#WomensT20Cricket | വനിതാ ക്രിക്കറ്റുമാർക്ക് പിഴച്ചത് എവിടെ? ഇനി ആരാവും അടുത്ത വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ ?

രോഹിതിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യയുടെ വളരെ മികച്ച കളിയാണ് നമ്മൾ കണ്ടത്. ആ ഒരു പ്രതീക്ഷ വനിതാ ടി 20 ക്രിക്കറ്റ് ലോകകപ്പിലും നമ്മൾക്കുണ്ടായിരുന്നു...

Read More >>
#WorldInvestmentReport | ചാഞ്ചാട്ടം പ്രതിഫലിക്കുന്ന നിക്ഷേപങ്ങൾ: ലോക നിക്ഷേപ റിപ്പോർട്ട് പുറത്തുവന്നു

Oct 21, 2024 10:28 AM

#WorldInvestmentReport | ചാഞ്ചാട്ടം പ്രതിഫലിക്കുന്ന നിക്ഷേപങ്ങൾ: ലോക നിക്ഷേപ റിപ്പോർട്ട് പുറത്തുവന്നു

കൂടാതെ ഓൺലൈൻ ഗെയിം മേഖലയിലും 22 % വർദ്ധനവ് ഉണ്ടായിട്ടുണ്ട് ,ഏറ്റവും വലിയ നാലാമത്തെ വിനോദമായി ഓൺലൈൻ ഗെയിം മാറി .2023 ൽ ലോകത്ത് 455 ദശലക്ഷം ഓൺലൈൻ ഗെയിം...

Read More >>
#globalday | പരമ്പരാഗത സമൂഹങ്ങൾ മുഖ്യധാരയിൽ എത്തിയോ? പരമ്പരാഗത സമൂഹങ്ങൾക്ക് വേണ്ടിയുള്ള ആഗോള ദിനം ആഗസ്റ്റ് 9

Aug 7, 2024 10:43 PM

#globalday | പരമ്പരാഗത സമൂഹങ്ങൾ മുഖ്യധാരയിൽ എത്തിയോ? പരമ്പരാഗത സമൂഹങ്ങൾക്ക് വേണ്ടിയുള്ള ആഗോള ദിനം ആഗസ്റ്റ് 9

ആധുനികതയുടെയും കൊളോണിയലിസത്തിന്റെയും സമ്മർദ്ദം മൂലം തനിമ നഷ്ടപ്പെടുന്ന സമൂഹത്തെ ചേർത്തു പിടിക്കേണ്ട ദിനമാണ്...

Read More >>
Top Stories










Entertainment News