#Cookery | ഓണസദ്യയ്ക്കായി രുചികരമായ ഇഞ്ചി കറി തയ്യാറാക്കിയാലോ

#Cookery | ഓണസദ്യയ്ക്കായി രുചികരമായ ഇഞ്ചി കറി തയ്യാറാക്കിയാലോ
Sep 15, 2024 04:21 PM | By ShafnaSherin

(truevisionnews.com)ഓണത്തിനും മറ്റ് വിശേഷാവസരങ്ങൾക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നാണ് ഇഞ്ചിക്കറി. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവമാണ് ഇഞ്ചിക്കറി

ചേരുവകൾ

ഇഞ്ചി - 200 ഗ്രാം

ചെറിയ ഉള്ളി -10

പച്ചമുളക് - 3

കറിവേപ്പില - 2 തണ്ട്

വാളൻപുളി - ഒരു വലിയ ചെറുനാരങ്ങ വലുപ്പം(40 ഗ്രാം)

മുളക്പൊടി - 1½ ടേബിൾസ്പൂൺ

മല്ലിപൊടി - ½ ടേബിൾസ്പൂൺ

വറുത്ത് പൊടിച്ച ഉലുവപ്പൊടി - ¼ ടീസ്പൂൺ

കായപ്പൊടി - ¼ ടീസ്പൂൺ

മഞ്ഞൾപൊടി - 2 നുള്ള്

ശർക്കര - 3 ടേബിൾസ്പൂൺ

കടുക് - 1 ടീസ്പൂൺ

വെളിച്ചെണ്ണ - ആവശ്യത്തിന്

ചൂടുവെള്ളം - 1 കപ്പ്

ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

ഇഞ്ചി തൊലി കളഞ്ഞു വൃത്തിയാക്കി വട്ടത്തിൽ കനം കുറച്ചരിയണം. ചെറിയ ഉള്ളിയും പച്ചമുളകും വട്ടത്തിൽ കനം കുറച്ചരിയണം. പുളി ½ കപ്പ് വെള്ളത്തിൽ കുതിർത്തുപിഴിഞ്ഞുവെക്കണം.

ആവശ്യത്തിനുള്ള വെളിച്ചെണ്ണ ചൂടാകുമ്പോൾ ഇതിലേക്ക് ഇഞ്ചി ഇട്ട് ഇളം ചുവപ്പുനിറമാകുന്നത് വരെ വറുത്തു കോരുക.

(കരുകരുപ്പാകുന്നത് വരെ ) ഇഞ്ചി വറുത്ത എണ്ണയിൽ ഉള്ളി ഇട്ട് കുറച്ചു നിറം മാറുമ്പോൾ പച്ചമുളകും കറിവേപ്പിലയും കൂടി ഇട്ട് വറുത്തു കോരുക (ഉള്ളി ഇളം ചുവപ്പു നിറമാകണം) വറുത്തെടുത്തതെല്ലാം ചൂട് ആറിക്കഴിയുമ്പോൾ ചെറിയ തരിയോടു കൂടി പൊടിച്ചെടുക്കുക.

ഇതേ വെളിച്ചെണ്ണയിൽ നിന്നും 2 ½ ടേബിൾസ്പൂൺ വെളിച്ചെണ്ണ എടുത്തിട്ട് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിയാൽ കറിവേപ്പിലയും ഇടുക. ചെറിയ തീയിൽ ഇട്ടിട്ട് പൊടികൾ എല്ലാം ചേർത്തു കൊടുക്കുക. ചെറിയ തീയിൽത്തന്നെ പൊടിയുടെ പച്ച മണം മാറുന്നവരെ ഇളക്കുക. (1 മിനിറ്റ് )

ഇതിലേക്ക് പുളിവെള്ളവും ശർക്കരയും 1 കപ്പ് ചൂടുവെള്ളവും ഉപ്പും ചേർത്തിട്ട് തിളപ്പിക്കുക. വറുത്തു പൊടിച്ചതെല്ലാം ചേർക്കുക, മിതമായ ചൂടിൽ തിളപ്പിക്കുക.ഇഞ്ചിക്കറി കുറുകി കുറച്ച് എണ്ണ തെളിയുന്ന പാകമാകുമ്പോൾ സദ്യ സ്പെഷ്യൽ പുളി ഇഞ്ചി തയ്യാർ.

#preparing #delicious #ginger #curry #Onam #Sadya

Next TV

Related Stories
#cookery | മത്തിയിരിപ്പുണ്ടോ വീട്ടിൽ? എന്നാൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ ...

Nov 9, 2024 02:21 PM

#cookery | മത്തിയിരിപ്പുണ്ടോ വീട്ടിൽ? എന്നാൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ ...

നമ്മൾ മലയാളികൾക്ക് മത്തിയില്ലാത്ത ദിവസം ഇല്ലന്ന് തന്നെ പറയാം ....

Read More >>
#Cookery | അടിപൊളി റവ കേസരി ഉണ്ടാക്കാം

Nov 5, 2024 04:43 PM

#Cookery | അടിപൊളി റവ കേസരി ഉണ്ടാക്കാം

അടിപൊളി രുചിയൂറുന്ന റവ കേസരി...

Read More >>
#tomatorice | രുചിയൂറുന്ന ടൊമാറ്റോ റൈസ് വേഗത്തിൽ ഉണ്ടാക്കാം...

Nov 3, 2024 12:47 PM

#tomatorice | രുചിയൂറുന്ന ടൊമാറ്റോ റൈസ് വേഗത്തിൽ ഉണ്ടാക്കാം...

എല്ലാം ഒന്ന് പാകമായി വരുമ്പോൾ അതിലേക്ക് മഞ്ഞപ്പൊടി മുളകുപൊടി തുടങ്ങിയവ ചേർത്ത് നന്നായി യോജിപ്പിക്കുക...

Read More >>
#ullivada | ഉള്ളിവട ഉണ്ടാക്കാം എളുപ്പത്തിൽ ....

Oct 31, 2024 04:24 PM

#ullivada | ഉള്ളിവട ഉണ്ടാക്കാം എളുപ്പത്തിൽ ....

രണ്ടുവശവും ഒരുപോലെ മൊരിയുന്നതിനായി ഇടയ്ക്കിടയ്ക്കു തിരിച്ചും മറിച്ചും ഇട്ടുകൊടുത്ത് ഇടത്തരം തീയിൽ വറുത്തു...

Read More >>
#pazhampori | ഇന്ന് ചായക്കൊപ്പം നല്ല ചൂടുള്ള പഴംപൊരി കഴിക്കാം ...

Oct 28, 2024 05:11 PM

#pazhampori | ഇന്ന് ചായക്കൊപ്പം നല്ല ചൂടുള്ള പഴംപൊരി കഴിക്കാം ...

ചേരുവകൾ കുറുകി നല്ല പാകമായി കഴിയുമ്പോൾ അതിലേക്ക് ഒരു നുള്ള് ബേക്കിങ് സോഡയും ജീരകവും ചേർത്ത് നന്നായി...

Read More >>
Top Stories