#accident | കണ്ണൂരിൽ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു, രണ്ട് പേര്‍ക്ക് പരിക്ക്

#accident | കണ്ണൂരിൽ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു, രണ്ട് പേര്‍ക്ക് പരിക്ക്
Nov 9, 2024 07:43 PM | By Susmitha Surendran

കണ്ണൂര്‍: (truevisionnews.com) കണ്ണൂരിൽ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്ന് അപകടം. അപകടത്തിൽ സിനിമ കാണാനെത്തിയ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

കണ്ണൂര്‍ മട്ടന്നൂരിലെ സഹിന സിനിമാസിലെ വാട്ടര്‍ ടാങ്കാണ് തകര്‍ന്നത്. വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്‍റെ ഒരു ഭാഗവും തകര്‍ന്നു. വാട്ടര്‍ ടാങ്ക് പൊട്ടിയതോടെ മുകളിൽ നിന്ന് വെള്ളം തിയേറ്ററിലേക്ക് ഒഴുകിയെത്തി.

വാട്ടര്‍ ടാങ്കിനൊപ്പം കെട്ടിടത്തിലെ സിമന്‍റ് കട്ടകളും സീലിങും സീറ്റിലേക്ക് വീണാണ് സിനിമ കാണാനെത്തിയവര്‍ക്ക് പരിക്കേറ്റത്.

സംഭവത്തെ തുടര്‍ന്ന് സിനിമ പ്രദര്‍ശനം തടസപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. നായാട്ടുപാറ സ്വദേശി വിജിലാണ് പരിക്കേറ്റവരിൽ ഒരാള്‍.

ലക്കി ഭാസ്കര്‍ സിനിമയുടെ ഇന്‍റര്‍വെൽ കഴിഞ്ഞ് വീണ്ടും സിനിമ ആരംഭിച്ചപ്പോഴാണ് സംഭവമെന്ന് തിയേറ്ററിലുണ്ടായിരുന്നവര്‍ പറഞ്ഞു. ടാങ്കും സീലിങും സിമന്‍റ് കട്ടകളും വെള്ളവും സീറ്റുകളിലേക്ക് വീഴുകയായിരുന്നു. സീലിങിന് അടിയിൽ കുടുങ്ങിയ ഒരാള്‍ക്ക് ഉള്‍പ്പെടെയാണ് പരിക്കേറ്റതെന്നും സിനിമ കാണാനെത്തിയവര്‍ പറഞ്ഞു.

#watching #movie #Kannur #water #tank #theater #collapsed #accident.

Next TV

Related Stories
#smuggledbird | പെരുമാറ്റത്തിൽ സംശയം തോന്നി; പരിശോധനയിൽ കണ്ടെത്തിയത് അനധികൃതമായി കടത്തിയ അപൂര്‍വയിനത്തിൽപെട്ട പക്ഷികളെ, രണ്ടു യുവാക്കള്‍ പിടിയിൽ

Dec 2, 2024 01:49 PM

#smuggledbird | പെരുമാറ്റത്തിൽ സംശയം തോന്നി; പരിശോധനയിൽ കണ്ടെത്തിയത് അനധികൃതമായി കടത്തിയ അപൂര്‍വയിനത്തിൽപെട്ട പക്ഷികളെ, രണ്ടു യുവാക്കള്‍ പിടിയിൽ

കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലും പ്ലാസ്റ്റിക് ബോക്സുകളിലുമായിട്ടാണ് പക്ഷികളെ ഒളിപ്പിച്ച്...

Read More >>
#primaryhealthcenter | കറണ്ട് പോയല്ലോ...; മൊബൈൽ വെളിച്ചത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കുത്തിവയ്പ്പ്, പരാതി, ദൃശ്യങ്ങൾ പുറത്ത്

Dec 2, 2024 01:20 PM

#primaryhealthcenter | കറണ്ട് പോയല്ലോ...; മൊബൈൽ വെളിച്ചത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കുത്തിവയ്പ്പ്, പരാതി, ദൃശ്യങ്ങൾ പുറത്ത്

കറണ്ട് പോയതോടെ മൊബൈൽ ഫോണിലെ ലൈറ്റ് തെളിയിച്ച് രോഗികൾക്ക് കുത്തിവെയ്പ്പ്...

Read More >>
#policecase | സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന എ​ട്ടു​വ​യ​സു​കാ​രി​യെ വീ​ട്ടി​ലെ​ത്തി​ച്ച് ലൈം​ഗി​കാ​തി​ക്ര​മം; 54-കാരൻ പിടിയിൽ

Dec 2, 2024 12:58 PM

#policecase | സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന എ​ട്ടു​വ​യ​സു​കാ​രി​യെ വീ​ട്ടി​ലെ​ത്തി​ച്ച് ലൈം​ഗി​കാ​തി​ക്ര​മം; 54-കാരൻ പിടിയിൽ

പെ​ൺ​കു​ട്ടി​യി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​...

Read More >>
#Worms  | എസ്.എ.ടി കാന്റീനില്‍നിന്ന്​ രോ​ഗി​ക്കാ​യി വാങ്ങിയ ഭക്ഷണത്തില്‍ പു​ഴു​വി​നെ ക​ണ്ടെ​ത്തി, ആ​ക്ഷേ​പം

Dec 2, 2024 12:54 PM

#Worms | എസ്.എ.ടി കാന്റീനില്‍നിന്ന്​ രോ​ഗി​ക്കാ​യി വാങ്ങിയ ഭക്ഷണത്തില്‍ പു​ഴു​വി​നെ ക​ണ്ടെ​ത്തി, ആ​ക്ഷേ​പം

16ാം വാ​ര്‍ഡി​ലു​ള്ള രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​നാ​ണ് ബൂ​രി​ക്കൊ​പ്പം ജീ​വ​നു​ള്ള പു​ഴു​വി​നെ കി​ട്ടി​യ​ത്....

Read More >>
#Karuvannurblackmoneycase | കരുവന്നൂർ കള്ളപ്പണ കേസ്; സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം

Dec 2, 2024 12:49 PM

#Karuvannurblackmoneycase | കരുവന്നൂർ കള്ളപ്പണ കേസ്; സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം

എന്നാല്‍, ഈ നിര്‍ദേശങ്ങളുടെ പരിധിയിലേക്ക് നിലവില്‍ അരവിന്ദാക്ഷന്റെയും ജില്‍സിന്റെയും ഈ കേസിലെ പങ്കാളിത്തം ഉള്‍പ്പെടുന്നില്ലെന്നും കോടതി...

Read More >>
#accident | വടകര കൈനാട്ടിയിൽ വാഹനാപകടം; സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

Dec 2, 2024 12:34 PM

#accident | വടകര കൈനാട്ടിയിൽ വാഹനാപകടം; സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

അപകടത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ്...

Read More >>
Top Stories

Entertainment News