#cookery | മത്തിയിരിപ്പുണ്ടോ വീട്ടിൽ? എന്നാൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ ...

#cookery | മത്തിയിരിപ്പുണ്ടോ വീട്ടിൽ? എന്നാൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ ...
Nov 9, 2024 02:21 PM | By Susmitha Surendran

(truevisionnews.com) നമ്മൾ മലയാളികൾക്ക് മത്തിയില്ലാത്ത ദിവസം ഇല്ലന്ന് തന്നെ പറയാം . ഒരു പ്രത്യേക ഇഷ്ടമാണ് മത്തിയോട് . എന്നാൽ ഇന്ന് മത്തി കൊണ്ടുള്ള അടിപൊളി കറി തയ്യാറാക്കാം ....

ചേരുവകൾ

മത്തി - അര കിലോ

ചെറിയ ഉള്ളി -8, 9 എണ്ണം

തക്കാളി- 1 വലുത്

ഇഞ്ചി- ചെറിയ കഷ്ണം

വെളുത്തുള്ളി -ഒരു ചെറിയ കഷ്‌ണം

പച്ചമുളക് -4

പച്ച മാങ്ങാ -1

മുളകുപൊടി -ഒന്നര ടേബ്ൾ സ്പൂൺ

മഞ്ഞൾ പൊടി -അര ടേബ്ൾ സ്‌പൂൺ,

കറി വേപ്പില -ആവശ്യത്തിന്,

വെളിച്ചെണ്ണ -2 ടേബ്ൾ സ്പൂൺ,

ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യംതന്നെ ചെറിയ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും മുളകുപൊടിയും മഞ്ഞൾ പൊടിയും തക്കാളിയും കൂടെ നന്നായി ഗ്രൈൻഡറിൽ അരച്ചെടുക്കുക.

ശേഷം മൺചട്ടിയിൽ പച്ചമാങ്ങയും പച്ചമുളകും ഇട്ട് അതിലേക്ക് ഈ മിശ്രിതം ഒഴിച്ച് കൊടുക്കുക. നന്നായി തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കിയ മീനും ഉപ്പും കറി വേപ്പിലയും ഇട്ടു കൊടുത്ത് വെന്തു കഴിഞ്ഞാൽ പച്ച വെളിച്ചെണ്ണയും ഒഴിച്ച് കൊടുത്തു തീ ഓഫ് ചെയ്യുക.

കുറച്ചു നേരം മൂടി വെക്കണം. ശേഷം തുറന്ന് നോക്കൂ, നല്ല നാടൻ മത്തി മുളകിട്ടത് റെഡി.


#fish #curry #easy #recipe

Next TV

Related Stories
കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

Jul 25, 2025 05:40 PM

കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം! നാവിൽ കൊതിയൂറും എഗ്ഗ്...

Read More >>
Top Stories










//Truevisionall