#Cookery | അടിപൊളി റവ കേസരി ഉണ്ടാക്കാം

#Cookery | അടിപൊളി റവ കേസരി ഉണ്ടാക്കാം
Nov 5, 2024 04:43 PM | By akhilap

(truevisionnews.com)മധുരം കഴിക്കണം എന്ന് തോന്നിയാൽ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് റവ കേസരി .കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ട്ടപെടുന്ന കേസരി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം .

ആവശ്യമായ ചേരുവകൾ

1 ഓയിൽ - 3 ടേബിൾസ്പൂൺ

 2 നെയ്യ് - 1/2 ടേബിൾസ്പൂൺ

3 റവ - 1 കപ്പ്

4 പഞ്ചസാര - 1 അല്ലെങ്കിൽ 1 1/2

5 ചൂടു വെള്ളം - 3 കപ്പ്

6 ഉപ്പ് - ഒരു പിഞ്ച്

7 ഫൂഡ് കളർ -ഒരു പിഞ്ച്

8 ഏലക്ക - 4 എണ്ണം പൊടിച്ചത്

9 കശുവണ്ടി / - 5 എണ്ണം

ഉണക്ക മുന്തിരി

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ  നെയ്യ് ചൂടാക്കുക .അതിൽ ഒരു കപ്പ് റവ ചേർത്ത് വറുത്തെടുക്കുക .റവ നന്നായി വറുത്ത ശേഷം അതിലേക്കു 3 കപ്പ് വെള്ളം ചേർക്കുക .

വെള്ളം ഒഴിക്കുമ്പോൾ ശ്രദ്ധിക്കുക , ആദ്യം ഒരു കപ്പ് വെള്ളം ചേർത്ത് ഇളക്കിയതിനു ശേഷം അടുത്ത കപ്പ് വെള്ളം ഒഴിക്കുക .പിന്നീട് അടുത്ത കപ്പ് വെള്ളം .മാത്രമല്ല വെള്ളം ഒഴിക്കുന്ന സമയങ്ങളിൽ റവ നന്നായി ഇളക്കി കൊണ്ടിരിക്കാനും  ശ്രദ്ധിക്കുക .

തുടർന്ന് അതിലേക്ക് ഫുഡ് കളർ ചേർത്തുകൊടുക്കാം .അത് നന്നായി ഇളക്കിയോജിപ്പിക്കുക .പിന്നീട് ഒരു പിഞ്ച് ഉപ്പ് ഇട്ടു കൊടുക്കാം .തുടർന്ന് ഏലക്ക പൊടിച്ചത് ,1 കപ്പു പഞ്ചസാര എന്നിവ ചേർത്ത് കൊടുക്കാം .

ഓരോരുത്തരുടെ ടേസ്റ്റ് അനുസരിച്ച്‌ ചേർക്കുന്ന മധുരം കുറയ്ക്കുകയോ ,കൂട്ടുകയോ ചെയ്യാം .തുടർന്ന് മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിയും ,ഉണക്ക മുന്തിരിയും വറുത്തെടുക്കാം .ഇത്  ആവിപറക്കുന്ന റവകേസരിയിലേക്ക് ചേർത്ത് കൊടുക്കാം .

അത് നന്നായി യോജിപ്പിച്ച ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റം .

അങ്ങനെ അടിപൊളി രുചിയൂറുന്ന റവ കേസരി ഇവിടെ റെഡിയായിട്ടുണ്ട് .ചൂടാറി കഴിഞ്ഞാൽ പല രീതിയിൽ മുറിച്ചെടുത്ത്‌ കഴിക്കാം .


#cool #semolina #kesari.

Next TV

Related Stories
കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

Apr 28, 2025 11:01 PM

കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

ചുട്ടുപൊള്ളുന്ന വേനലിൽ മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു കിടിലൻ ജ്യൂസ് തയാറാക്കാം ...

Read More >>
പപ്പായ ഉണ്ടോ വീട്ടിൽ? എങ്കിൽ കിടിലൻ ഒരു ഉപ്പേരി തയാറാക്കി നോക്കിയാലോ

Apr 25, 2025 08:59 PM

പപ്പായ ഉണ്ടോ വീട്ടിൽ? എങ്കിൽ കിടിലൻ ഒരു ഉപ്പേരി തയാറാക്കി നോക്കിയാലോ

നിരവധി ആരോഗ്യ ഗുണമുള്ള ഒരു പച്ചക്കറിയാണ് പപ്പായ....

Read More >>
Top Stories