(truevisionnews.com) ഇന്ന് ചായക്കൊപ്പം നല്ല ചൂടുള്ള പഴംപൊരി കഴിക്കാം ...
ചേരുവകൾ
ഏത്തയ്ക്ക പഴുത്തത് – 2 എണ്ണം
മൈദ – ഒരു കപ്പ്
അരിപ്പൊടി – അര കപ്പ്
പഞ്ചസാര – രണ്ടു ടേബിൾ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
ബേക്കിങ് സോഡ – ഒരു നുളള്
ജീരകം – ഒരു നുള്ള്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
തൊലി കളഞ്ഞ പഴം രണ്ടായി മുറിക്കുക. മുറിച്ച കഷ്ണം നീളത്തിൽ മൂന്നായി അരിഞ്ഞെടുത്തു മാറ്റിവയ്ക്കുക.
മൈദ ഒരു പാത്രത്തിലേക്ക് പകരുക. അതിലേക്ക് അരിപ്പൊടിയും പഞ്ചസാരയും ചേർക്കുക. ചേരുവയിലേക്ക് വെള്ളം അൽപാൽപം വീതം ചേർത്ത് കട്ടിയുള്ള മാവു തയാറാക്കണം.
ചേരുവകൾ കുറുകി നല്ല പാകമായി കഴിയുമ്പോൾ അതിലേക്ക് ഒരു നുള്ള് ബേക്കിങ് സോഡയും ജീരകവും ചേർത്ത് നന്നായി ഇളക്കുക.
പാനിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന പഴ കഷ്ണങ്ങൾ മാവിൽ മുക്കി എണ്ണയിൽ കരുകരുപ്പായി വറുത്തു കോരുക.
#pazhampori #banana #recipe