#tomatorice | രുചിയൂറുന്ന ടൊമാറ്റോ റൈസ് വേഗത്തിൽ ഉണ്ടാക്കാം...

#tomatorice | രുചിയൂറുന്ന ടൊമാറ്റോ റൈസ് വേഗത്തിൽ ഉണ്ടാക്കാം...
Nov 3, 2024 12:47 PM | By Susmitha Surendran

(truevisionnews.com) രുചിയൂറുന്ന ടൊമാറ്റോ റൈസ് വേഗത്തിൽ ഉണ്ടാക്കാം....

ആവശ്യമായ ചേരുവകൾ

1 ബസുമതി റൈസ് വേവിച്ചത് -1 കപ്പ്

2 നെയ്യ് -2 ടീസ്‌പൂൺ

3 ഏലക്ക -2 എണ്ണം വീതം

4 ഗ്രാമ്പു -2 എണ്ണം വീതം

5 പട്ട -2 എണ്ണം വീതം

6 വലിയ ഉള്ളി -2 എണ്ണം

7 ഇഞ്ചി -1 ടീസ്‌പൂൺ

8 പച്ച മുളക് ചെറുതായി അരിഞ്ഞത് -1 ടീസ്‌പൂൺ

9 ഉപ്പ് -ആവശ്യത്തിന്

10 മഞ്ഞപ്പൊടി - 1/ 4 ടീസ്‌പൂൺ

11 മുളക് പൊടി - 1 ടീസ്‌പൂൺ

12 തക്കാളി - 2

13 തക്കാളി പേസ്റ്റ് -1

14 ഗ്രീൻ പീസ് - 1/ 4 കപ്പ്

15 പുതിനയില - ആവശ്യത്തിന്

16 മല്ലിയില - ആവശ്യത്തിന്

17 കശുവണ്ടി - 8 / 10

18 മുന്തിരി - 8 / 10

19 വെള്ളം -1/ 2 കപ്പ്

തയ്യാറാകുന്ന വിധം

ഒരു പാനിലേക്ക് 2 ടീസ്‌പൂൺ നെയ്യ് ഒഴിക്കുക .നെയ്യ് ചൂടായി വരുമ്പോൾ അതിലേക്ക് ഏലക്ക ,ഗ്രാമ്പു ,പട്ട,വലിയഉള്ളി ചെറുതായി അരിഞ്ഞത് ,ഇഞ്ചി , പച്ച മുളക് ചെറുതായി അരിഞ്ഞത്,ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് വഴറ്റി എടുക്കുക .

എല്ലാം ഒന്ന് പാകമായി വരുമ്പോൾ അതിലേക്ക് മഞ്ഞപ്പൊടി മുളകുപൊടി തുടങ്ങിയവ ചേർത്ത് നന്നായി യോജിപ്പിക്കുക .തുടർന്ന് അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ഇട്ടു കൊടുക്കുക .

അതോടൊപ്പം ഗ്രീൻ പീസും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .തുടർന്ന് അതിലേക്ക് ടൊമാറ്റോ അരച്ചെടുത്തത് ചേർക്കുക അതോടൊപ്പം അര കപ്പ് വെള്ളം കൂടെ ചേർക്കുക .

അത് നന്നായി ഇളക്കി യോജിപ്പിച്ച്‌ വെള്ളം ഏറെ കുറെ വറ്റാൻ തുടങ്ങുമ്പോൾ അതിലേക്ക് മല്ലിയില പുതിനയില എന്നിവ ചേർക്കുക. ടുമാറ്റോ റൈസിനുള്ള മസാല ഇവിടെ റെഡി ആയിട്ടുണ്ട് .

ഇനി ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബസുമതി റൈസ് കൂടെ ചേർത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിക്കുക .

ഒരു ചെറിയ പാനിൽ 1 ടീസ്‌പൂൺ നെയ്യ് ചൂടാക്കി അതിൽ കശുവണ്ടിയും മുന്തിരിയും വറുത്ത്‌ കോരിയെടുത്ത്‌ ടുമാറ്റോ റൈസിൽ ചേർക്കുക .ചൂടോടുകൂടി കഴിക്കാവുന്നതാണ് .

#Delicious #tomato #rice #can #be #made #quickly

Next TV

Related Stories
ഈസ്റ്റർ സ്പെഷ്യൽ പിടി തയ്യാറാക്കാം അതി വേഗത്തിൽ

Apr 16, 2025 03:35 PM

ഈസ്റ്റർ സ്പെഷ്യൽ പിടി തയ്യാറാക്കാം അതി വേഗത്തിൽ

ഇത്തവണത്തെ ഈസ്റ്ററിന് നമുക്കും ഒപ്പം കൂടം ....

Read More >>
ചോറിന് കറിയൊന്നുമില്ലേ? വയറു നിറച്ച് കഴിക്കാൻ രുചിയേറും തക്കാളി ചോറ് തയാറാക്കാം

Apr 14, 2025 08:39 PM

ചോറിന് കറിയൊന്നുമില്ലേ? വയറു നിറച്ച് കഴിക്കാൻ രുചിയേറും തക്കാളി ചോറ് തയാറാക്കാം

ഒരു നേരമാണെങ്കിലും ചോറ് കഴിക്കാതെ ഉറങ്ങാൻ കഴിയാത്തവരാണ് നമ്മളിൽ...

Read More >>
വിഷു സദ്യയ്ക്ക് പുളിയിഞ്ചി ഇങ്ങനെ തയ്യാറാക്കൂ ....

Apr 12, 2025 01:05 PM

വിഷു സദ്യയ്ക്ക് പുളിയിഞ്ചി ഇങ്ങനെ തയ്യാറാക്കൂ ....

ഊണിനൊപ്പം പുളിയിഞ്ചി കൂട്ടുന്നത് ഒരു പ്രത്യേക സ്വാദ് തന്നെയാണ് ....

Read More >>
ശരീരത്തിനെയും മനസ്സിനെയും തണുപ്പിക്കാൻ കാരറ്റ് ജ്യൂസ് തയാറാക്കിയാലോ?

Apr 11, 2025 05:03 PM

ശരീരത്തിനെയും മനസ്സിനെയും തണുപ്പിക്കാൻ കാരറ്റ് ജ്യൂസ് തയാറാക്കിയാലോ?

കാരറ്റ് ജ്യൂസ് അരിചെടുക്കാതെ കുടിക്കുന്നതാണ്...

Read More >>
നാവിൽ കപ്പലോടും രുചിയിൽ പാൽ കപ്പ തയാറാക്കിയാലോ?

Apr 8, 2025 10:01 PM

നാവിൽ കപ്പലോടും രുചിയിൽ പാൽ കപ്പ തയാറാക്കിയാലോ?

കപ്പയും മീൻകറിയും , കപ്പയും ബീഫും, കപ്പയും കാന്താരി ചമ്മന്തിയും....അങ്ങനെ നീണ്ടു പോകുന്നു കപ്പ വിഭവങ്ങൾ....

Read More >>
സദ്യയിലെ പ്രധാനി, ഒരു വിഷു സ്പെഷ്യൽ പച്ചടി തയാറാക്കിയാലോ?

Apr 6, 2025 10:23 PM

സദ്യയിലെ പ്രധാനി, ഒരു വിഷു സ്പെഷ്യൽ പച്ചടി തയാറാക്കിയാലോ?

ചോറിനൊപ്പം പച്ചടി കൂട്ടി കഴിക്കുന്ന ഫീൽ വേറെ...

Read More >>
Top Stories