#cookery | വൈകുന്നേരത്തെ ചായയ്ക്ക് എന്തുകൊണ്ട് ഇത് പരീക്ഷിച്ചു കൂടാ; നല്ല ചൂടുള്ള പരിപ്പ് വട തയ്യാറാക്കി നോക്കാം

#cookery | വൈകുന്നേരത്തെ ചായയ്ക്ക് എന്തുകൊണ്ട് ഇത് പരീക്ഷിച്ചു കൂടാ; നല്ല ചൂടുള്ള പരിപ്പ് വട തയ്യാറാക്കി നോക്കാം
Oct 25, 2024 09:21 PM | By Jain Rosviya

(truevisionnews.com)മലയാളികളുടെ അഹങ്കാരമാണ് ചായ. ആ ചായയ്ക്ക് ഒരു കടിയും നിർബന്ധമാണ്. അപ്പോൾ പിന്നെ നല്ല ചൂടേറും പരിപ്പ് വട  തന്നെ ആയാലോ..?

. കടല പരിപ്പ്  - 1 കപ്പ്

. ഇഞ്ചി - 1 ഇഞ്ച് കഷണം

. വറ്റൽമുളക് - 3 എണ്ണം

ചെറിയ ഉള്ളി - 12 എണ്ണം

. കറിവേപ്പില - 1 ഇതൾ

. എണ്ണ - പൊരിയ്ക്കാൻ ആവശ്യത്തിന്

. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

പരിപ്പ് കുറഞ്ഞത് 2 മണിക്കൂർ എങ്കിലും കുതിർത്ത് ശേഷം വെള്ളം കളഞ്ഞെടുക്കുക. ഇഞ്ചി, വറ്റൽമുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചെറുതായി അരിയുക.

കുതിർത്ത പരിപ്പ് വെള്ളം ചേർക്കാതെ, മിക്സിയിൽ ചെറുതായി അടിച്ചെടുക്കുക . ഇതിലേയ്ക്ക് അരിഞ്ഞ ചേരുവകളും ഉപ്പും ചേർത്ത് കുഴയ്ക്കുക. 

ഈ മിശ്രിതത്തെ തുല്യ ഉരുളകളാക്കുക. ഓരോ ഉരുളയും കൈ കൊണ്ട് അല്പം അമർത്തി പരത്തിയെടുക്കുക. 

പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോൾ, തീ കുറച്ചശേഷം പരത്തിയ ഉരുളകൾ ഓരോന്നായി എണ്ണയിൽ ഇടുക. ഇരുവശവും മൊരിച്ച് ഏകദേശം ഗോൾഡൻ ബ്രൌൺ നിറമാകുമ്പോൾ കോരിയെടുക്കുക.



#Why #not #try #afternoon #tea #Lets #prepare #ullivada

Next TV

Related Stories
കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

Jul 25, 2025 05:40 PM

കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം! നാവിൽ കൊതിയൂറും എഗ്ഗ്...

Read More >>
Top Stories










//Truevisionall