#Travel | വിസയില്ലാതെ കറങ്ങി വരാം; ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് വിസാ രഹിത യാത്ര അനുവദിക്കാൻ ശ്രീലങ്ക

#Travel | വിസയില്ലാതെ കറങ്ങി വരാം; ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് വിസാ രഹിത യാത്ര അനുവദിക്കാൻ ശ്രീലങ്ക
Aug 23, 2024 02:00 PM | By ShafnaSherin

.(truevisionnews.com)ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ അവസരം ഒരുക്കി മറ്റൊരു രാജ്യം കൂടി. ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്കയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസാ രഹിത യാത്രയ്ക്ക് അവസരം നല്‍കുന്നത്.

ഇന്ത്യ, യുകെ, യുഎസ് ഉള്‍പ്പെടെ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസയില്ലാതെ യാത്ര ചെയ്യാനാകുകയെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ ഒന്നു മുതലാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ശ്രീലങ്കയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകുക. 30 ദിവസം വരെ രാജ്യത്ത് തങ്ങാനാകും. ആറ് മാസത്തെ ഈ പദ്ധതി വഴി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തമാക്കുകയുമാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്.

പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനകരമാണ്. ശ്രീലങ്ക സന്ദര്‍ശിക്കുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണ്.

ഇനി മുതല്‍ ഈ യാത്ര കൂടുതല്‍ എളുപ്പമാകും. ഓസ്ട്രേലിയ, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍ എന്നിവയടക്കം നിരവധി രാജ്യക്കാര്‍ക്കാണ് ഇത്തവണ വിസയില്ലാ യാത്രക്ക് അനുമതി നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇതിന്‍റെ പൈലറ്റ് പദ്ധതി അവതരിപ്പിച്ചിരുന്നു. ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ സൗജന്യ വിസ അനുവദിച്ച പദ്ധതിയുടെ വിജയത്തിന് ശേഷമാണ് അതിന് തുടര്‍ച്ചയായി പുതിയ തീരുമാനം വരുന്നത്.

#Can #travel #without #visa #SriLanka #allow #visa #free #travel #35 #countries #including #India

Next TV

Related Stories
#Paithalmala | മഞ്ഞിന്റെ പുതപ്പണിഞ്ഞു കിടക്കുന്ന പർവതനിരകൾ; പോകാം കണ്ണൂരിന്റെ 'കുടകിലേക്ക്'

Jan 17, 2025 02:33 PM

#Paithalmala | മഞ്ഞിന്റെ പുതപ്പണിഞ്ഞു കിടക്കുന്ന പർവതനിരകൾ; പോകാം കണ്ണൂരിന്റെ 'കുടകിലേക്ക്'

മലമുകളിലെ നിരീക്ഷണ ഗോപുരമാണ് ഇവിടുത്തെ കാഴ്ചകൾക്ക് തുടക്കമിടുന്ന...

Read More >>
#Yellapetti | തേയിലത്തോട്ടങ്ങൾക്ക് നടുവിലൊരു 'അവസാന ഗ്രാമം'; പോകാം സഞ്ചാരികളുടെ പറുദീസയായ യെല്ലപെട്ടിയിലേക്ക്

Jan 10, 2025 02:42 PM

#Yellapetti | തേയിലത്തോട്ടങ്ങൾക്ക് നടുവിലൊരു 'അവസാന ഗ്രാമം'; പോകാം സഞ്ചാരികളുടെ പറുദീസയായ യെല്ലപെട്ടിയിലേക്ക്

തേയിലത്തോട്ടങ്ങളും മനോഹരമായ കുന്നിൻചെരുവുകളും അതിനൊപ്പം തണുത്ത കാറ്റും മനോഹര ദൃശ്യങ്ങളുമുള്ള യെല്ലപ്പെട്ടി ഏതൊരു സഞ്ചാരിയുടെയും മനസ്സ്...

Read More >>
#Nellarachaal | വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു വയനാടൻ ഗ്രാമം; പോകാം നെല്ലാറച്ചാലിലേക്കു

Dec 30, 2024 09:45 PM

#Nellarachaal | വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു വയനാടൻ ഗ്രാമം; പോകാം നെല്ലാറച്ചാലിലേക്കു

അങ്ങനെ പെട്ടെന്നൊന്നും ആരുടേയും കണ്ണില്‍പ്പെടാതെ വയനാടന്‍ സൗന്ദര്യം മുഴുവന്‍ ആവാഹിച്ച ആ പ്രദേശമാണ്...

Read More >>
#Chinnakanalwaterfalls | ഒരു രക്ഷയുമില്ലാത്ത തണുപ്പും കോടയും;  അവധിക്കാലം ആഘോഷമാക്കാൻ ചിന്നക്കനാലിലേക്ക് പോകാം

Dec 23, 2024 03:36 PM

#Chinnakanalwaterfalls | ഒരു രക്ഷയുമില്ലാത്ത തണുപ്പും കോടയും; അവധിക്കാലം ആഘോഷമാക്കാൻ ചിന്നക്കനാലിലേക്ക് പോകാം

നീലകാശവും ഭൂമിയും മലകളും താഴ്വരങ്ങളും കോടമഞ്ഞും മഴതുള്ളികളും കാർമേഘങ്ങളും ലയിക്കുന്ന പരസ്പരം പ്രണയിക്കുന്ന സൗന്ദര്യം തികഞ്ഞ...

Read More >>
#Kollammeriland |  കൊല്ലം മെരിലാന്റ് വിളിക്കുന്നു, സഞ്ചാരികളെ ഇതിലെ ഇതിലെ..

Dec 18, 2024 05:04 PM

#Kollammeriland | കൊല്ലം മെരിലാന്റ് വിളിക്കുന്നു, സഞ്ചാരികളെ ഇതിലെ ഇതിലെ..

എട്ടോളം ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതാണ് തുരുത്താണ് മെരിലാൻഡ്...

Read More >>
Top Stories

Entertainment News