#KarnatakaTourism | ന്യൂയോര്‍ക്കില്‍ റോഡ് ഷോ; കൊത്തുപണികളുള്ള ക്ഷേത്രങ്ങളെ റോഡ് ഷോയില്‍ പരിചയപ്പെടുത്തി കര്‍ണാടക ടൂറിസം

#KarnatakaTourism  | ന്യൂയോര്‍ക്കില്‍ റോഡ് ഷോ; കൊത്തുപണികളുള്ള ക്ഷേത്രങ്ങളെ റോഡ് ഷോയില്‍ പരിചയപ്പെടുത്തി കര്‍ണാടക ടൂറിസം
Sep 13, 2024 07:50 PM | By ADITHYA. NP

(www.truevisionnews.com)സംസ്ഥാനത്തിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്താനായി ന്യൂയോര്‍ക്കില്‍ റോഡ് ഷോയുമായി കര്‍ണാടക ടൂറിസം.

സെപ്തംബര്‍ മൂന്നിനാണ് ന്യൂയോര്‍ക്കിലെ റെസ്‌റ്റോറന്റുകളില്‍ കര്‍ണാടക ടൂറിസം റോഡ് ഷോകള്‍ നടത്തിയത്. ഇതിലൂടെ കൂടുതല്‍ പങ്കാളിത്തങ്ങളും പുതിയ പദ്ധതികളുമാണ് കര്‍ണാടക ലക്ഷ്യമിടുന്നത്.

യുനെസ്‌കോയുടെ പൈതൃക പദവി ലഭിച്ച ഹംപിയും ബേലുര്‍, ഹാലെബിഡു എന്നിവിടങ്ങളിലെ സങ്കീര്‍ണമായ കൊത്തുപണികളുള്ള ക്ഷേത്രങ്ങളെയും റോഡ് ഷോയില്‍ പരിചയപ്പെടുത്തി.

ഒപ്പം സംസ്ഥാനത്തിന്റെ ടൂറിസം സാധ്യകളും പ്രത്യേകമായ ഭൂപ്രകൃതിയുമെല്ലാം ഇതില്‍ ഉള്‍കൊള്ളിച്ചു. കാപ്പിത്തോട്ടങ്ങള്‍ക്ക് പേരു കേട്ട കൂര്‍ഗും യുനെസ്‌കോയുടെ പൈതൃക കേന്ദ്രമായ പശ്ചിമഘട്ടവും മലകളും വെള്ളച്ചാട്ടങ്ങളുമെല്ലാം അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രശസ്തമാണ്.

രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വന്യജീവി കേന്ദ്രങ്ങളും കര്‍ണാടകയിലുണ്ട്. ബന്ദിപ്പൂര്‍ ദേശീയോദ്യാനം, നാഗര്‍ഹോള ദേശീയ ഉദ്യാനം എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്.

ഇന്ത്യയുടെ സിലിക്കണ്‍വാലി എന്നറിയപ്പെടുന്ന ഐ.ടി ഹബ്ബായ ബംഗളൂരു നഗരമാണ് സംസ്ഥാനത്തിന്റെ മറ്റൊരാകര്‍ഷണം.

#Road #Show #New #York #Karnataka #Tourism #Introduces #Carved #Temples #Road #Show

Next TV

Related Stories
#Kollammeriland |  കൊല്ലം മെരിലാന്റ് വിളിക്കുന്നു, സഞ്ചാരികളെ ഇതിലെ ഇതിലെ..

Dec 18, 2024 05:04 PM

#Kollammeriland | കൊല്ലം മെരിലാന്റ് വിളിക്കുന്നു, സഞ്ചാരികളെ ഇതിലെ ഇതിലെ..

എട്ടോളം ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതാണ് തുരുത്താണ് മെരിലാൻഡ്...

Read More >>
#Ksrtc | ഈ ഡിസംബറിൽ പോവാം; ആനവണ്ടിയിൽ കുറഞ്ഞ ചെലവിലൊരു യാത്ര

Dec 12, 2024 11:02 PM

#Ksrtc | ഈ ഡിസംബറിൽ പോവാം; ആനവണ്ടിയിൽ കുറഞ്ഞ ചെലവിലൊരു യാത്ര

കെ.എസ്.ആർ.ടി.സിയുടെ ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തിയിൽ മലപ്പുറം, കോഴിക്കോട് ഡിപ്പോകളാണ് യാത്ര...

Read More >>
#Amapara | ജീ​പ്പ് സ​ഫാ​രി​യും ട്ര​ക്കി​ങ്ങും; പോവാം ആമപ്പാറയിലേക്ക്

Dec 9, 2024 10:46 PM

#Amapara | ജീ​പ്പ് സ​ഫാ​രി​യും ട്ര​ക്കി​ങ്ങും; പോവാം ആമപ്പാറയിലേക്ക്

കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍ത്തി മേ​ഖ​ല​യാ​യ ആ​മ​പ്പാ​റ​യി​ലെ​ത്തി​യാ​ല്‍ ക​ണ്ണി​ന് കു​ളി​ര്‍മ​യേ​കു​ന്ന വി​ശേ​ഷ​ങ്ങ​ളാണ്...

Read More >>
#Enooru | വയനാടിന്റെ ഹൃദയം കവർന്ന് ഗോത്ര പൈതൃക ഗ്രാമം; സഞ്ചാരികളെ വരവേൽക്കാൻ എൻ ഊര്‌’.

Dec 3, 2024 09:36 PM

#Enooru | വയനാടിന്റെ ഹൃദയം കവർന്ന് ഗോത്ര പൈതൃക ഗ്രാമം; സഞ്ചാരികളെ വരവേൽക്കാൻ എൻ ഊര്‌’.

ചുരത്തിനുമുകളിലെ ചെറുചുരം കയറി ഗ്രാമത്തിലേക്കെത്തുമ്പോൾ തുടിതാളവും ചീനിക്കുഴൽ വിളിയും സന്ദർശകരെ...

Read More >>
#Illikalkall | കൂനൻ കല്ല് കാണാൻ മല കയറാം;  മലനിരകൾക്ക് നടുവിലായി തലയുയർത്തി നിൽക്കുന്ന ഇല്ലിക്കൽ കല്ലിലേക്കൊരു യാത്ര

Nov 29, 2024 11:07 PM

#Illikalkall | കൂനൻ കല്ല് കാണാൻ മല കയറാം; മലനിരകൾക്ക് നടുവിലായി തലയുയർത്തി നിൽക്കുന്ന ഇല്ലിക്കൽ കല്ലിലേക്കൊരു യാത്ര

മല കയറി എത്തുമ്പോൾ വ്യക്തമായി കാണാനാകുന്നത് കൂനൻ കല്ല് ആണ്. ചെറിയ അരുവികൾ ധാരാളമുള്ള ഇവിടെ നിന്നാണ് മീനച്ചിലാറിൻ്റെ ഉത്സഭവം എന്നാണ്...

Read More >>
Top Stories