#tubewell | രണ്ടര വയസ്സുകാരി കുഴൽക്കിണറിൽ വീണു; കുടുങ്ങിക്കിടക്കുന്നത് 35 അടി താഴ്ചയില്‍

#tubewell | രണ്ടര വയസ്സുകാരി കുഴൽക്കിണറിൽ വീണു; കുടുങ്ങിക്കിടക്കുന്നത് 35 അടി താഴ്ചയില്‍
Sep 18, 2024 10:04 PM | By Athira V

ജയ്പുർ: ( www.truevisionnews.com  ) രാജസ്ഥാനിലെ ദൗസയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. 35 അടി താഴ്ചയിൽ കുട്ടി കുടുങ്ങിക്കിടക്കുന്നതായാണ് അധികൃതർ പറയുന്നത്.

ജെ.സി.ബി. ഉപയോ​ഗിച്ച് സമീപപ്രദേശങ്ങളിലെ മണ്ണ് നീക്കാൻ ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് വിവരം പുറത്തറിയുന്നത്. വീടിന് സമീപത്തെ കൃഷിയിടത്തില്‍ കളിക്കുന്നതിനിടെയാണ് നീരു എന്ന രണ്ടരവയസ്സുകാരി അബദ്ധത്തിൽ കുഴൽ‌ക്കിണറിൽ വീണത്‌.

പൈപ്പ് വഴി കുട്ടിക്ക് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നുണ്ട്. എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ് സംഘത്തേയും രക്ഷാപ്രവർത്തനത്തിന് വിളിച്ചിട്ടുണ്ട്.

കുട്ടിയുടെ ചലനങ്ങള്‍ ടോർച്ച് ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ട്. പ്രദേശത്ത് ഇരുട്ടായതും മഴ പെയ്യുന്നതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. കുഴിയിൽ മഴവെള്ളം കയറാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

#two #and #a #half #year #old #girl #fell #into #tube #well #Stuck #35 #feet #deep

Next TV

Related Stories
ഇത് കുറച്ച് കൂടിപ്പോയില്ലേ?  വിവാഹ വിരുന്നിൽ ആവശ്യത്തിന് പനീർ ലഭിച്ചില്ല;  മണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി യുവാവ്

Apr 28, 2025 03:22 PM

ഇത് കുറച്ച് കൂടിപ്പോയില്ലേ? വിവാഹ വിരുന്നിൽ ആവശ്യത്തിന് പനീർ ലഭിച്ചില്ല; മണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി യുവാവ്

വിവാഹാഘോഷത്തിൽ ആവശ്യത്തിന് പനീർ ലഭിക്കാത്തതിനെ തുടർന്ന് വിവാഹമണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി യുവാവ്....

Read More >>
പഹൽ​ഗാം ഭീകരാക്രമണം: ഭീകരരെ ആയുധധാരികളെന്ന് വിശേഷിപ്പിച്ചു; ബിബിസിക്കെതിരെ  അതൃപ്തി അറിയിച്ച് കേന്ദ്രം

Apr 28, 2025 01:14 PM

പഹൽ​ഗാം ഭീകരാക്രമണം: ഭീകരരെ ആയുധധാരികളെന്ന് വിശേഷിപ്പിച്ചു; ബിബിസിക്കെതിരെ അതൃപ്തി അറിയിച്ച് കേന്ദ്രം

ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിലെ ബിബിസി നിലപാടിൽ അതൃപ്തിയുമായി കേന്ദ്രം....

Read More >>
പഹൽഗാം ഭീകരാക്രമണം; ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന് റിപ്പോർട്ട്

Apr 28, 2025 12:09 PM

പഹൽഗാം ഭീകരാക്രമണം; ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന് റിപ്പോർട്ട്

പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന്...

Read More >>
Top Stories